എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, December 17, 2006

അവസാനത്തെയത്താഴം



നിശ്ചലദ്യശ്യമായ്‌ ഞാന്‍ വരച്ചു.
എന്‍ അവസാനത്തെയത്താഴം!
കിട്ടിയില്ലയിതുവരെയെനത്താഴം!
എന്‍ അവസാനത്തെയത്താഴം!

എന്നെ ഒറ്റുകൊടുത്ത യൂദാസിനെ-
തിരഞ്ഞു ഞാനെന്‍ ചിത്രത്തില്‍.
ഇല്ല അവനെകാണാനില്ല!

പിന്നെയൊരുനാള്‍-
അങ്ങുദൂരെയാ മലക്കു
മുകളിലെ കുരിശില്‍,
അവന്റെ ജഡം.
അരോ കുരിശിലേറ്റിയ ജഡം.

3 comments:

  1. വളരെ നല്ല കവിത. എനിക്കു വല്ലാണ്ടങ്ങ് ഇഷ്ടപ്പെട്ടിരിക്കുന്നു. ഇനിയും കുറെയേറെ എഴുതണം കേട്ടോ.

    ReplyDelete
  2. പിന്നെയൊരുനാള്‍-
    അങ്ങുദൂരെയാ മലക്കു
    മുകളിലെ കുരിശില്‍,
    അവന്റെ ജഡം.
    അരോ കുരിശിലേറ്റിയ ജഡം.

    ReplyDelete