എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, October 7, 2007

കറുപ്പും വെള്ളയുമായ നിറങ്ങള്‍ഭാഗം:ഒന്ന്(പകല്‍ കാഴ്ച്ചകള്‍ അഥവാ യാത്ഥാര്‍ത്യം)

പുഴകള്‍ വറ്റി വരണ്ടു,
വയലുകള്‍ വാടി കരിഞ്ഞു,
കുളങ്ങളും,കിണറുകളും വറ്റി,
സൂര്യന്‍ തീഷ്ണജ്വാലയായ്‌;
മനുഷ്യകുലത്തിന്‍ മാന്യതയാം,
മുഖം മൂടിയഴിഞ്ഞു വീണു.
നെട്ടോട്ടമോടി ദാഹ ജലത്തിനായ്‌,
മനുഷ്യ പേകൂത്തിന്‍ ഫലമായ്‌,
നാടു മരുഭൂമിയായ്‌ മാറി.
സസ്യ ശ്യാമള കോമളമാമീ-
നാടിന്‍ ഗതിയില്‍ ദുഖി:ച്ചു ഞാന്‍.
സസ്യ ശ്യാമള കോമളമാമീ-
നാടിന്‍ ഗതിയില്‍ ദുഖി:ച്ചു ഞാന്‍.

ഭാഗം:രണ്ട്‌(രാത്രി കാഴ്ച്ചകള്‍ അഥവാ സ്വപ്നം)

രാത്രി വീശിയകാറ്റിനാല്‍,
അങ്ങോ നിന്നു വന്നു മേഘം,
പിന്നെ കുളിരായ്‌,മഴയായ്‌ പെയ്യ്തു.
ദൂരെ ആകാശനീലിമയില്‍ കണ്ടു-
ഞാന്‍ മിന്നല്‍പിണറുകള്‍,
പിന്നെ ഇടിനാദവും,
എല്ലാമെന്നില്‍ സംഗീതമായ്‌.
കാതില്‍ വിരലുകളാല്‍ ഞാന്‍-
ഓടകുഴല്‍ വായിച്ചു.
അമ്മയാം ഭൂമി ബാംസുരിയാല്‍
താരാട്ടുപാടി എന്നെ ഉറക്കി.
അമ്മയാം ഭൂമി ബാംസുരിയാല്‍
താരാട്ടുപാടി എന്നെ ഉറക്കി.

8 comments:

 1. പുഴകള്‍ വറ്റി വരണ്ടു,
  വയലുകള്‍ വാടി കരിഞ്ഞു,
  കുളങ്ങളും,കിണറുകളും വറ്റി,
  സൂര്യന്‍ തീഷ്ണജ്വാലയായ്‌;
  മനുഷ്യകുലത്തിന്‍ മാന്യതയാം,
  മുഖം മൂടിയഴിഞ്ഞു വീണു.
  നെട്ടോട്ടമോടി ദാഹ ജലത്തിനായ്‌,
  മനുഷ്യ പോകൂത്തിന്‍ ഫലമായ്‌,
  നാടു മരുഭൂമിയായ്‌ മാറി.
  സസ്യ ശ്യാമള കോമളമാമീ-
  നാടിന്‍ ഗതിയില്‍ ദുഖി:ച്ചു ഞാന്‍.
  സസ്യ ശ്യാമള കോമളമാമീ-
  നാടിന്‍ ഗതിയില്‍ ദുഖി:ച്ചു ഞാന്‍.

  ReplyDelete
 2. "സസ്യ ശ്യാമള കോമളമാമീ-
  നാടിന്‍ ഗതിയില്‍ ദുഖി:ച്ചു ഞാന്‍."

  അല്ലാതെ എന്തു ചെയ്യാനാകും, അല്ലേ?

  ReplyDelete
 3. സഗീറേ,
  മ്നുഷ്യ “പോകൂത്തിന്‍“ ഫലമായ് എന്നാണോ മനുഷ്യ പേകൂത്തിന്‍ ഫലമായ് എന്നാണോ....സംശയം

  ReplyDelete
 4. പാപ്പരാസി,
  "മനുഷ്യ പേകൂത്തിന്‍ ഫലമായ്" This is the right."മനുഷ്യ പോകൂത്തിന്‍ ഫലമായ്‌" That was spelling mistake,so thanks and keep read and write comments

  ReplyDelete
 5. Dear Sree,
  "സസ്യ ശ്യാമള കോമളമാമീ-
  നാടിന്‍ ഗതിയില്‍ ദുഖി:ച്ചു ഞാന്‍."
  yes,you also right.
  thanks for comments and keep read and write comments

  ReplyDelete
 6. പ്രിയ സഗീര്‍,
  പുഴകള്‍ വറ്റിവരണ്ടെന്നും വയലുകള്‍ വാടിക്കരിഞ്ഞെന്നും, കുളങ്ങളും കിണറുകളും വറ്റിയെന്നും നാടു മരുഭൂമിയായ്‌ മാറിയെന്നും എഴുതിയിട്ട്‌ അവസാനം "സസ്യശ്യാമളകോമളമാമീ നാടിന്‍ ഗതിയില്‍" എന്നെഴുതിയതു വായിച്ചപ്പോള്‍ എന്തോ ഒരു കല്ലുകടി, ഇനി എനിക്കു തെറ്റിയതാണെങ്കില്‍ ക്ഷമിക്കുക.

  ReplyDelete
 7. Dear മുരളി വാളൂര്‍,
  'സസ്യ ശ്യാമള കോമളമാo'mean there was now like this and i hope so your Doubt now clear.so thank for ask and still keep read also write comments

  ReplyDelete
 8. എല്ലാവര്‍ക്കും നന്ദി തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു

  ReplyDelete