അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Saturday, September 10, 2016
അരൂപിയുടെ ഗ്രാമം
എനിക്കറിയാം ഇതാരുടെ വീടാണെന്ന്
ഇതൊരു വീടല്ല ഗ്രാമമാണ്...
എന്തൊരു കുളിര്‍മയാണീമണ്ണിന്
ഇവിടെത്തെ ഇരുട്ടിനുമുണ്ട് ഒരു പ്രകാശം
എന്തൊരു സമാധാനമാണ് ഇവിടെ !...
എന്റെ വീടിവിടെയായിരുന്നെങ്കില്‍
എന്നാശിച്ചുപോകുന്നു ഞാന്‍...
അവന്‍ എന്നെ കയറ്റില്ല
ഇവിടെ എന്നെനിക്കറിയാം....
അവനെന്നെ കാണാനാകില്ലല്ലോ?
ഞാന്‍ അരൂപിയാണല്ലോ?
ആരാണ് എന്നെ അരൂപിയാക്കിയത്?
രാഷ്ട്രീയമോ?
മതമോ?
അതോ
തീവ്രവാദമോ?
ഇവരാരുമല്ല!...
ഞാന്‍ മാത്രം!
എന്റെ ചിന്തകള്‍ മാത്രം!...
എനിക്കറിയാം ഇതാരുടെ വീടാണെന്ന്
ഇതൊരു വീടല്ല ഗ്രാമമാണ്...
നന്മക്കും തിന്മക്കും ഇടയിലുള്ള
നേരിലേക്ക് ഇനിയും എത്ര ദൂരം...
എനിക്കറിയാം
അവരെന്നെ കയറ്റില്ല!
Save And Share :
അരൂപിയുടെ ഗ്രാമം


ഒരു
കവിത
Tuesday, October 13, 2015
നരഭോജികൾ
മനുഷ്യജീവൻ പിച്ചി ചീന്തി,
ചോര കൊണ്ട് ദാഹം
തീർക്കുന്ന മനുഷ്യ പിശാചുകൾ!.
കൈയ്യിലായുധമേന്തി,
മനുഷ്യമാംസം
വെട്ടിനുറുക്കാനായിവർ,
മനുഷ്യരൂപേണ ഭൂമിയിൽ
അവതരിച്ച ഇരുകാലികൾ!.
ഇവർ നരഭോജികൾ!,
ഇവർ മനുഷ്യ പിശാചുകൾ!.
Save And Share :
നരഭോജികൾ


ഒരു
കവിത
Thursday, October 1, 2015
ജീവിതമെന്ന പരീക്ഷ
ഭൂതകാലം
ഉപയോഗശൂന്യമായ
കടലാസ്സും,
വർത്തമാനകാലം
ദിനപത്രവും,
ഭാവികാലം
ചോദ്യപേപ്പറുമായതിന്നാൽ;
ശ്രദ്ധയോടെ
വായിക്കുകയും,
എഴുതുകയും
ചെയ്യ്തില്ലെങ്കിലതുവീണ്ടും,
ഉപയോഗശൂന്യമായ
കടലാസായിമാറും!.
Save And Share :
ജീവിതമെന്ന പരീക്ഷ


ഒരു
കവിത
Subscribe to:
Posts (Atom)