എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, October 13, 2015

നരഭോജികൾ


മനുഷ്യജീവൻ പിച്ചി ചീന്തി,
ചോര കൊണ്ട്‌ ദാഹം
തീർക്കുന്ന മനുഷ്യ പിശാചുകൾ!.

കൈയ്യിലായുധമേന്തി,
മനുഷ്യമാംസം
വെട്ടിനുറുക്കാനായിവർ,
മനുഷ്യരൂപേണ ഭൂമിയിൽ
അവതരിച്ച ഇരുകാലികൾ!.

ഇവർ നരഭോജികൾ!,
ഇവർ മനുഷ്യ പിശാചുകൾ!.

5 comments:

 1. ബീഫ്‌ കഴിച്ചുവെന്നാരോപിച്ച്‌ ഒരു കൂട്ടം അന്യമതഭ്രാന്തന്മാരുടെ മർദ്ദനത്തെ തുടർന്ന്
  ഉത്തര്‍ പ്രദേശിലെ ദാദ്രി ഗ്രാമത്തിലെ ബിസാറയിൽ ഒരു വ്യദൻ കൊല്ലപ്പെട്ടു.
  എന്ന വാർത്ത വായിച്ച്‌ മുറിപ്പെട്ട മനസ്സിന്റെ ആത്മശാന്തിക്കായി ഞാൻ കുറിച്ച ചില വരികൾ...........

  ReplyDelete
 2. When reading the activities of ISIS news what you will write ???

  ReplyDelete
 3. സംഘിയും ഐസിസും ഒരേ നാണയത്തിന്റെ ഇരുപുറങ്ങൾ

  ReplyDelete
 4. മനുഷ്യന്‍ മനുഷ്യനായാല്‍ നരഭോജികള്‍ ജനിക്കുകയുമില്ല.
  ആശംസകള്‍

  ReplyDelete