അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Monday, June 2, 2008
നിനക്കും കിട്ടും വായ്പ്പ
ചിത്രം:ടി.കെ.പത്മിനി
നീ ചിരിക്കരുത്,
നീ കരയരുത്,
നീ ഉണ്ണരുത്,
നീ ഉറങ്ങരുത്.
നീ പണയപ്പെടുത്തു;
നിന്റെ നെല്‍പ്പാടം!.
നിനക്കും കിട്ടും വായ്പ്പ!.
വിദ്യാഭ്യാസ വായ്പ്പ!.
ഭവന വായ്പ്പ!.
സ്വയം തൊഴില്‍ വായ്പ്പ!.
നിനക്കും വാങ്ങാം;
കാറും,ബസ്സും!.
ക്ഷമിക്കണം നീ,
ഞാന്‍ പറയട്ടെ!
നിന്‍ ഭൂമി ജപ്തിയായിടും!.
അവിടെ ഉയര്‍ന്നിടും,
കോണ്‍ക്രീറ്റ് കോട്ടകള്‍!.
ഒരു പക്ഷെ നിന്‍ ദു:ഖം
നിന്നെ കൊന്നിടാം!.
നിന്‍ ജഢം ദഹിപ്പിക്കാന്‍
ഒരു തുണ്ടു ഭൂമിയില്ലാതെ
നിന്റെ ജഢം തേങ്ങിടാം!.
എന്റെ ഈ കവിത തുഷാരത്തിലും ( മെയ് - ജൂണ്‍ 2008 ) വായിക്കാം.
Subscribe to:
Post Comments (Atom)
എന്റെ ഈ പുതിയ കവിത വായ്പ്പ തിരിച്ചടക്കന്‍ പറ്റാതെ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്കായ് സമര്‍പ്പിക്കുന്നു
ReplyDeleteNANNAYIII.....VAAYPAYAYI SNEHAM POLUM NALKUNNA KALAMAANITHU.....
ReplyDeleteTHUDARUKA....
:)
ReplyDeletesaamoohika prathibadhatha kavikalil choarnnu poyi kontirikkumbol athu vishayamaakkaan kaanicha thanteadam prasamsaneeyam. nannayi ezhuthiyirikkunnu
ReplyDeleteനന്നായിരിയ്ക്കുന്നു, സഗീര്‍... ഇതു തന്നെ ഇന്നത്തെ പാവം കര്‍ഷകരുടെ അവസ്ഥ!
ReplyDeleteഈ കവിത വായിച്ച്
ReplyDeleteഅഭിപ്രായങ്ങള്‍ അറിയിച്ച എന്റെ എല്ലാ സുഹൃത്തുകള്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും എന്റെ കവിതകള്‍
വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ ഒരു എളിയ സുഹൃത്ത്