എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, October 22, 2008

എന്റെ എഴുത്ത് എനിക്ക് നല്‍കുന്ന സംതൃപതിക്ക് മാത്രം



പ്രിയപെട്ടവരെ,

"മറന്നു പോകുമായിരുന്ന ഒരു ദിനത്തിന്റെ ഓര്‍മക്കായി" എന്ന എന്റെ കഴിഞ്ഞ പോസ്റ്റില്‍ വായിക്കാന്‍ പറ്റാത്ത രീതിയില്‍ രാവുണ്ണിയെന്ന ബ്ലോഗറും,അനോണികളുടെ അച്ചന്മാരിലൊരാള്‍ എന്ന ബ്ലോഗറും തമ്മില്‍ നടത്തിയ വാക്ക് പോരാട്ടങ്ങള്‍ നിങ്ങളെല്ലാവരും വായിച്ചിരിക്കുമല്ലോ?

മറ്റുള്ളവര്‍ എന്നെ തേജോവധം ചെയ്യുന്നതുകണ്ടതിനാലാണ് അനോണികളുടെ അച്ചന്മാരിലൊരാള്‍ എന്ന ബ്ലോഗര്‍ തുടക്കം മുതല്‍ എന്നെ സപോര്‍ട്ട് ചെയ്തത്. ഇതിനെതിരെ രാവുണ്ണിയെന്ന ബ്ലോഗര്‍ വരുന്നത്. പിന്നീട് പുറത്തുപറയാന്‍ പറ്റാത്തരീതിയിലുള്ള വാക്ക് പോരാട്ടങ്ങള്‍ തുടങ്ങിയത്.

ആദ്യം മുതല്‍ ഒരു ശത്രുവിനോടെന്നപോലെയാണ് ‌രാവുണ്ണിയെന്ന ബ്ലോഗര്‍ തന്റെ കമന്റുകള്‍ ആരംഭിക്കുന്നത്.വിമര്‍ശനങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്നതിന്നാല്‍ ഞാന്‍ അദ്യമാദ്യം ഇത് കണ്ടില്ലെന്ന് നടിച്ചു. പിന്നീട് അത് മാറി തെറിവിളികളായി ഒപ്പം എന്നെ തേജോവധം ചെയ്യുന്നരീതിയിലേക്കും എന്റെ വീട്ടുകാരേപ്പോലും തോന്നിവാസം പറയുന്ന രീതിയിലേക്കും അത് വളര്‍ന്നു!

ഞാന്‍ എന്റെ ബ്ലോഗില്‍ എനിക്ക് ഇഷ്ടമുള്ളത് എഴുതുന്നു, ഞാന്‍ നിങ്ങളെ വായിക്കാന്‍ അടിച്ചേല്‍പ്പിക്കുന്നൊന്നുമില്ലല്ലോ? പിന്നെ എന്തിനാണ് എന്നെ ഇത്തരത്തില്‍ തേജോവധം ചെയ്യുന്നത്? വിമര്‍ശിച്ചുകൊള്ളൂ, എനിക്ക് വിരോധമില്ല!പക്ഷെ അത് സഭ്യമായരീതിയിലായിക്കൂടെ? എന്തിനാണ് ഈ അസഭ്യമായരീതി?

രാവുണ്ണി,താങ്കള്‍ എന്നെ ആദ്യം തെറി വിളിച്ചു ഞാന്‍ അത് കണ്ടില്ലെന്ന് നടിച്ചു. പിന്നെ വെട്ടിക്കാടിനെ തെറിവിളിച്ചു! പിന്നെ ഖത്തറിലെ പല ബ്ലോഗരേയും തെറിപറഞ്ഞു!എല്ലാം എന്റെ ബ്ലോഗിലൂടെ, എന്താണ് ഞാന്‍ നിങ്ങളോടെക്കെ ചെയ്ത തെറ്റ്? എനിക്കറിയാതെ ചോദിക്കുകയാണ്.

അനോണികളുടെ അച്ചന്മാരിലൊരാളെ,നിങ്ങള്‍ എനിക്കനുകൂലമായി നിലനിന്നതിനാലാണ് ഞാന്‍ നിങ്ങള്‍ മറ്റുള്ളവരോട് പറയുന്ന മറുപടികള്‍ ഞാന്‍ കണ്ടില്ല എന്ന് വെച്ചത്. ഞാന്‍ നിങ്ങളെ എന്റെ ബോഡിഗാര്‍ഡ് ആയി നിയമിച്ചിട്ടൊന്നുമില്ലല്ലൊ? താങ്കള്‍ മറ്റുള്ളവരെ തെറി പറയാന്‍ എന്റെ പോസ്റ്റ് ഉപയോഗിക്കരുത്. സഭ്യമായ രീതിയില്‍ താങ്കള്‍ കമന്റിടുന്നതില്‍ എനിക്കു വിരൊധവും ഇല്ല.

ദയവുണ്ടായി ഞാന്‍ ആദ്യം പറഞ്ഞപോലെ ബ്ലോഗുകള്‍ അവിടെ പോയി പരസ്പരം തല്ലുകൂടിക്കോള്ളൂ. എനിക്ക് ഒരു വിരോധവുമില്ല. ഇവിടെ വേണ്ട ഈ തെറിവിളികള്‍. കുറച്ചുപേര്‍ വായിക്കുന്ന‍ ബ്ലോഗാണിത്. ദയവുണ്ടായി മാറിപോവുക.

എന്ന് പറഞ്ഞു നോക്കി,

അത് ഇവര്‍ അനുസരിക്കാതെ പിന്നെയും പിന്നെയും എന്റെ ബ്ലോഗില്‍ വന്ന് പരസ്പരം തെറിവിളിച്ചു. അതിന്നാല്‍ ഇവര്‍ എഴുതിയ എല്ലാ കമേന്റുകളും ഡിലിറ്റ് ചെയ്യുന്നു. ഒപ്പം മോഡറേഷനും വെക്കുന്നു.

മറ്റു മാന്യബ്ലോഗേഴ്സ് ക്ഷമിക്കുക.

എനിക്ക് ശരിയായി മലയാളമെഴുതാന്‍ അറിയില്ലെന്നും, കവിതകളെഴുതാന്‍ അറിയില്ലെന്നും നിങ്ങളില്‍ പെട്ടപലരുടെയും വിമര്‍ശനത്തെ മാനിച്ച് ഞാന്‍ കുറച്ചു കാലം പോസ്റ്റുകളിടുന്നതില്‍ നിന്ന് മാറി നില്‍ക്കുകയുണ്ടായി. പിന്നീട് ഞാന് പോസ്റ്റ് ചെയ്ത രണ്ടെണ്ണത്തിലും ഒരു കാര്യവുമില്ലാതെ എനിക്കറിയാത്ത ചിലര് മന:പൂര്‍വ്വം വൃത്തികെട്ട കമന്റുകളുമായി വന്നു. എന്നെ ചീത്ത വിളിക്കാനായി മാത്രമായിരുന്നു അവര്‍ ബ്ലോഗുണ്ടാക്കിയത്.

കുഞ്ഞയ്മുവും, രാവുണ്ണിയും, പീതാംബരനും, ദൌര്‍ തസതസല്‍‌സുല്‍ എന്ന അനോണിയും എല്ലാം. ഇതൊക്കെ ബ്ലോഗില്‍ അറിയപ്പെടുന്ന ആരോ എന്നെ മന:പൂര്‍വ്വം ചീത്തവിളിക്കാനുണ്ടാക്കിയ ബ്ലോഗുകളാണ്.

അതുകൊണ്ടു തന്നെ എന്റെ സുഹൃത്തുക്കളോട് ഒരഭ്യര്‍ത്ഥന. ദയവുചെയ്ത് എന്നെ വെറുതെ വിടുക. ഞാനെനിക്ക് തോന്നുന്ന കാര്യങ്ങള്‍ അറിയാവുന്ന ഭാഷയില്‍ കൈകാര്യം ചെയ്യുന്നു. വിമര്‍ശനങ്ങളും, കളിയാക്കലും ഒരു പരിധി വരെ സ്വാഗതം ചെയ്യുന്നു. വ്യക്തിവൈരാഗ്യം വല്ലതും ഉണ്ടെങ്കില്‍ അത് തീര്‍ക്കാനായി ഇവിടെ വരരുത്.

എനിക്കിപ്പോഴും ആരോടും ഒരു വിരോധവും ഇല്ല.

സ്നേഹത്തോടെ,

സഗീര്‍.

11 comments:

  1. പ്രിയപെട്ടവരെ,

    എന്റെ എഴുത്ത് എനിക്ക് നല്‍കുന്ന സംതൃപതിക്ക് മാത്രം

    സ്നേഹത്തോടെ,

    സഗീര്‍.

    ReplyDelete
  2. സഗീറെ,

    സഗീര്‍ ഇപ്പറഞ്ഞതില്‍ കാര്യമുണ്ട്. പക്ഷെ, സഗീര്‍ ഒരുകാര്യം മനസിലാക്കണം ബൂലോഗത്ത് കാക്കത്തൊള്ളായിരം ബ്ലോഗുകളുണ്ട്. എന്നിട്ടും എല്ലാവരും ഇവിടെ വന്ന് തെറി വിളിക്കുന്നത് എന്തുകൊണ്ടായിരിക്കും?

    ചില ആളുകള്‍ വര്‍ത്താനം പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് ഒരു‘ചൊറിച്ചില്‍’ ഫീല്‍ ചെയ്യും. ആ ഒരു “ഇത്“ സഗീറിന്റെ “രചന” കള്‍ക്കുണ്ട്, അണ്‍ഫോര്‍ച്ചുണേറ്റിലി!

    ഒരു നിലക്ക് നോക്കിയാല്‍ സഗീറ് ഒരു പാവമാണ്. ഇങ്ങിനെയൊക്കെ എഴുതിയിട്ടാണെങ്കിലും, ഇതേ പോലെ സ്വന്തം ബ്ലോഗില്‍ വന്ന് ചീത്ത വിളിച്ചാല്‍ തിരിച്ച് ഏതെങ്കിലും തരത്തില്‍ ഒരു പണി കൊടുക്കാതെ മനസ്സമാധാനം കിട്ടുമോ? കിടന്നാല്‍ ഉറക്കം വരുമോ??

    എന്തായാലും ആള്‍ ദി ബെസ്റ്റ്.

    ReplyDelete
  3. സഗീര്‍,

    ഞാനൊന്നു പറയട്ടെ, താങ്കള്‍ താങ്കള്‍ക്കിഷ്ടമുള്ളതെല്ലാം എഴുതി പോസ്റ്റ് ചെയ്യുക. വായിക്കാന്‍ താല്പര്യമുള്ളവര്‍ വായിക്കട്ടെ. അല്ലാത്തവര്‍ സ്ഥലം വിടട്ടെ. കമന്‍റുകള്‍ക്ക് ഒന്നുകില്‍ നിയന്ത്രണമേര്‍പ്പെടുത്തുക. അതുമല്ലെങ്കില്‍ സ്ഥിരമായി ഡിസേബിള്‍ ആക്കുക. താങ്കള്‍ എഴുതിയ പല കവിതകളും ഞാന്‍ വായിച്ചിട്ടുണ്ട്. ചിലതെല്ലാം ഇഷ്ടപ്പെട്ടു. ചിലതൊന്നും ഇഷ്ടപ്പെട്ടില്ല. നല്ലതെന്നു തോന്നിയ ചിലതിന് ഞാന്‍ കമന്‍റുകളും ഇട്ടിരുന്നു.

    വിമര്‍ശനങ്ങള്‍ അതിരു കടക്കുന്നതായിട്ടാണ് പലപ്പോഴും എനിക്കു തോന്നിയിട്ടുള്ളത്. പരിഹാസം അരോഗ്യകരമായില്ലെങ്കില്‍ അതു വളര്‍ത്താനല്ല തളര്‍ത്താനേ ഉപയോഗിക്കൂ. മറ്റൊന്നുള്ളത്, താങ്കള്‍ മോഷ്ടിച്ചു എന്ന ചിലരുടെ പരാമര്‍ശങ്ങളാണ്. നിഷ്പക്ഷമായി പറയട്ടെ, നേരില്‍ എനിക്കറിവില്ലാത്തിടത്തോളം എനിക്കത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തുവാനോ ആവര്‍ത്തിക്കാതിരിക്കുവാനോ ശ്രമിക്കണം. ഇനിയുള്ളത് വാക്കുകളുടെ അര്‍ത്ഥമോ, പ്രയോഗമോ ഒക്കെ സംബന്ധിച്ചു ചില സം‌വാദങ്ങള്‍ ഇവിടെ ശ്രദ്ധിച്ചതാണ്. ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നീതിയുക്തമായ കാര്യങ്ങളെ ഉള്‍ക്കൊള്ളുക. അല്ലാത്തവ തള്ളിക്കളയുക. സൃഷ്ടി, കാലത്തെ അതിജീവിക്കേണ്ടതാണെങ്കില്‍ എന്തു തടസ്സങ്ങളുണ്ടെങ്കിലും, മണ്ണില്‍ കുഴിച്ചിട്ടാലും അത് ഉയര്‍ന്നു വരിക തന്നെ ചെയ്യും. അതല്ല അത് ദുര്‍ബലമാണെങ്കില്‍ ഏതു വലിയ പബ്ലിസിറ്റിയും പ്രോത്സാഹനവും പോലും അതിനെ സഹായിക്കുകയില്ല. അത് കാലം അവഗണിക്കുകയും ചെയ്യും. കാലാകാലങ്ങളായി സാഹിത്യലോകത്തും കലാലോകത്തും ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രതിഭാസമാണിത്.

    വിമര്‍ശനങ്ങളില്‍ നിരാശനാകാതിരിക്കുക. വിമര്‍ശിക്കാനാണെങ്കില്‍ പോലും ഇതൊക്കെ ജനം വായിക്കുന്നു എന്നത് താങ്കള്‍ക്കു കിട്ടുന്ന പ്രോത്സാഹനമായി കരുതുക. മാങ്ങയുള്ള മാവിനേ ഏറു കിട്ടൂ എന്ന് ആരോ പറഞ്ഞത് ഓര്‍ക്കുന്നു. അതുപോലെ മൂല്യമുള്ള സൃഷ്ടികള്‍ വിമര്‍ശിക്കപ്പെടുന്നു എന്നു കരുതിയാല്‍ മതി. എന്തായാലും ഇതൊന്നും താങ്കളുടെ വ്യക്തിജീവിതത്തെയും, മനസ്സിനെയും വിഷമിപ്പിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. നന്മകള്‍ നേര്‍ന്നു കൊണ്ട്‌. ഇത് ഞാന്‍ താങ്കളോടു മാത്രമായി പറയുന്നതാണ്. താങ്കള്‍ക്ക് ഈ കമന്‍റ് വായിച്ചതിനു ശേഷം ഡിലീറ്റ് ചെയ്യാം.നിലനിര്‍ത്തുകയുമാവാം.

    സ്നേഹപൂര്‍വം

    ReplyDelete
  4. സഗീറെ, വീണ്ടും എഴുതുക. വിമര്‍ശനങ്ങള്‍ ഉള്ള കൃതികള്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യത കൂടുതലാണ് എന്നു താങ്കള്‍ക്കു തന്നെ അറിയാമല്ലോ. അതിന് എഴുത്തു നിര്‍ത്തുന്നത് എന്തിനാണ്?

    ഭാഷ മാറിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് 'അടിപൊളി' എന്ന വാക്ക്. ഇതിന്‍റെ ഉത്ഭവം നോക്കിയാല്‍ വിവരിക്കാനാവാത്ത പുളിച്ച തെറിയാണെന്നും ഒരിടത്തും ആരും ഉപയോഗിക്കരുതെന്നും ഒരിക്കല്‍ ഇയുള്ളവന്‍ ബ്ലോഗില്‍ എഴുതിയിരുന്നു. എന്നാല്‍ പിടിച്ചാല്‍ കിട്ടാത്ത വിധത്തില്‍ ഇത് പ്രചുരപ്രചാരം നേടിയിരിക്കുന്നു ഇന്ന്. ചാനല്‍ റിയാലിറ്റി ഷോയിലും ഒക്കെ പിള്ളേര്‍ മുതല്‍ മുത്തഛന്മാര്‍ വരെ ഇത് അടിച്ചു വിടുന്നു. എന്തോ ഒരു 'അത്യുഗ്രന്‍' അല്ലെങ്കിലതിലുമപ്പുറം ദ്യോതിപ്പിക്കാനാണ് ആളുകള്‍ ഇന്ന് അര്‍ഥമറിയാതെ ഇതുപയോഗിക്കുന്നത്.

    കവികള്‍ക്കും എഴുത്തുകാര്‍ക്കും നിലവിലുള്ള വാക്കുകള്‍ കൊണ്ട് തങ്ങള്‍ ആഗ്രഹിക്കുന്ന അര്‍ഥ വ്യാപ്തി സ്ഫുരിപ്പിക്കാന്‍ പറ്റുന്നില്ല എന്നു തോന്നുന്നുവെങ്കില്‍ പുതിയ വാക്കുകള്‍ ഉണ്ടാവണം. അതിലെന്താ തെറ്റ്? അതു സ്വീകരിക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്യാം. കീറിമുറിച്ചു ചര്‍ച്ച ചെയ്യപ്പെടാം. പണ്ഡിതരായ ശേഷം ചെയ്യാമെന്നൊന്നുമില്ല. അറിവുകള്‍ കൈമാറ്റം ചെയ്യപ്പെടുക തന്നെയാണ് എപ്പോഴും. എഴുതൂ വീണ്ടൂം..

    ReplyDelete
  5. സഗീര്‍,

    കഴിഞ്ഞ പോസ്റ്റില്‍ എനിക്കു നേരെ ഉണ്ടായ ആരോപണം ഞാന്‍ കണ്ടിരുന്നു. പ്രതികരിക്കാന്‍ താത്പര്യമില്ലായിരുന്നു. ഇതിനു മുമ്പ് ഒരു പോസ്റ്റില്‍ ഞാനിട്ട കമന്റിനെ പിടിച്ച് ഒരു സുഹൃത്ത് മോശമായി എന്നെ പരാമര്‍ശിച്ചപ്പോള്‍ അതേ നിലവാരത്തില്‍ തന്നെ ഞാനും വഴ്ക്കു കൂടാന്‍ പോയി. അന്ന് മനസ്സിലായി ചിലര്‍ അനോണികളായി നിന്ന് ആ‍സൂത്രിതമായി ചെയ്യുന്ന കാര്യങ്ങളാണിതെല്ലാം എന്ന്. ഞാന്‍ ബ്ലോഗില്‍ പുതിയ ആളാണ്. ബ്ലോഗില്‍ വന്ന് ആദ്യമായി പരിചയപ്പെട്ടതും സഗീറിനെയാണ്. സഗീറിനെ ചിലര്‍ വൈരാഗ്യ ബുദ്ധിയോടെ നേനിടുന്നത് കണ്ട് വിഷമവും തോന്നിയിട്ടുണ്ട്. എന്നാലും എന്റെ ആദ്യ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ (മുമ്പ് മോശമായി ഒരു അനോണി സുഹൃത്തിനോട് സംവദിക്കേണ്ടി വന്നത്) കഴിഞ്ഞ പോസ്റ്റിലെന്റെ പേരും വലിച്ചിഴച്ച് തെറിയഭിഷേകം തുടങ്ങിയപ്പോള്‍ ഞാന്‍ പ്രതികരിക്കാതിരുന്നത് വീണ്ടും മോശമായി പ്രതികരിച്ച് എന്റെ ബീ.പി. കൂട്ടണ്ടാ എന്നു കരുതിയാണ്. അതും ആരാണെന്നറിയാത്ത ഒരു സുഹൃത്തിനോട്. അദ്ദേഹത്തിനെന്നോട് വിരോധം തോന്നാനെന്താണു കാരണമെന്നെനിക്കറിയില്ല. ഞാനിന്നേ വരെ ഒരു പോസ്റ്റിലും മോശമായി കമന്റ് ചെയ്തിട്ടില്ല. എന്റെ ബ്ലോഗില്‍ ഞാനാരെപ്പറ്റിയും മോശമായി എഴുതിയിട്ടുമില്ല. എന്നിട്ടും എന്റെ നേരെ പ്രകോപിതരാവാന്‍ അനോണികളെ പ്രേരിപ്പിച്ചത് എന്തടിസ്ഥാനത്തിലാണെന്നറിയുന്നില്ല. സഗീറ് എന്റെ സുഹൃത്താണെന്ന് ഒരു കമന്റില്‍ പറഞ്ഞതിനാണോ? ആണെങ്കില്‍ വിരോധമൊന്നുമില്ല. ഞാനാരോടും തര്‍ക്കത്തിനും ഇല്ല. പ്രത്യേകിച്ചും അനോണികളോട്. എന്നോട് വിരോധമുള്ളവര്‍ക്ക് നേരിട്ട് അറിയിക്കാം. ആരാണെന്ന് വ്യക്തമാക്കിയിട്ട് നേരെ വരിക. അവരോട് ഏതു രീതിയിലും സംവദിക്കാന്‍ ഞാന്‍ തയ്യാറാണ്. അല്ലാതെ മറഞ്ഞിരിക്കുന്ന ഭീരുക്കളോട് ഞാനില്ല. നേരത്തെ തന്നെ പരാജയം സമ്മതിക്കുന്നു. മറഞ്ഞിരുന്ന് എന്തുതെറിയും വിളിക്കുക. ഞാനതു സ്വീകരിക്കുന്നില്ല.

    ReplyDelete
  6. സഗീര്‍,

    ഇതിലൊന്നും എഴുത്തു നിറുത്തേണ്ട കാര്യമില്ല. തെറിവിളി കമന്റുകളോ നിലവാരമില്ലാത്ത കമന്റുകളോ കാണുമ്പോള്‍ ഉടനേ ഡിലീറ്റ് ചെയ്യുക. സധൈര്യം കവിതയെഴുത്ത് തുട്രരുക.

    നന്നെന്നു കാണുന്നത് നന്നെന്നു പറയുന്നതുപോലെ മോശമായി തോന്നുന്നതും തുറന്നു പറയും. സത്യം പറഞ്ഞാല്‍ സഗീറിന്റെ കവിതകളുടേ നിലവാരം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വളരെ ഉയര്‍ന്നിട്ടുണ്ട്. പലപ്പൊഴും വഴിവിട്ടുപോയ വിമര്‍ശനങ്ങളില്‍ ദു:ഖമുണ്ട്, എങ്കിലും ഈ വിമര്‍ശനങ്ങള്‍ സഗീറിനെ വളര്‍ത്തിയിട്ടേ ഉള്ളൂ.

    എഴുത്തു തുടരുക, വായനയും.

    ReplyDelete
  7. Sageer..Salute on your positive energy n' patience..!

    ReplyDelete
  8. ഒരിക്കല്‍ ഒരു തെറ്റു തെറ്റാണെന്നു പറഞ്ഞപ്പോള്‍ അതിനെ സൌഹൃദരൂപേണ ഉള്‍ക്കൊള്ളാന്‍ കഴിയതെപോയതിനാല്‍ ഇതു വഴി ഇനി വരരുതെന്നു നിനച്ചതാണ്‌. വിശ്വപ്രഭ എന്ന ബ്ലോഗറുടെ കമന്റാണ്‌ എന്നെ വീണ്ടും ഇവിടെയെത്തിച്ചത്. പ്രിയ കൂട്ടുകാരാ..ഇത്രയേറെ ഹൃദയശുദ്ധിയോടെ മറ്റൊരു കമന്റും ഇനി ലഭിച്ചെന്നു വരില്ലാ..എത്ര ആത്‌മാര്‍ത്ഥമായാണ്‌ വിശ്വപ്രഭ എഴുതിയിരിക്കുന്നത്. ഇത്തരം മഹത്തായ ചിന്താധാരയുള്ള നിരവധിപേര്‍ ഈ ബൂലോകത്തുണ്ട്. ഇവിടെയെത്തിയിട്ടുള്ള എല്ലാ ബ്ലോഗര്‍മാര്‍ക്കും ഇതുപോലെ മാര്‍ഗ്ഗദീപമായി മാറിയ നിരവധി പേര്‍ ഇവിടെയുണ്ട്. ഇവരാരും വ്യക്തിപരമായി തിരിച്ചറിയുന്നവരല്ല..ഇവര്‍ക്കൊക്കെ പൊതുവായ ഒരു വികാരം മാത്രമേയുള്ളൂ..നമ്മുടെ മാതൃഭാഷയോടുള്ള അസ്‌ഥിയില്‍ പൂക്കുന്ന സ്‌നേഹം.നമ്മളെയെല്ലാം ഈ അഗ്രഗേറ്ററിലേക്കു ദിവസവും പലതവണ എത്താന്‍ പ്രേരിപ്പിക്കുന്ന ഘടകവും വേറെയല്ല..സഗീറിനെ കവിതയെഴുതാന്‍ പ്രേരിപ്പിക്കുന്നതും ഈ ഭാഷാപ്രേമം തന്നെ. ഞാന്‍ മറുനാട്ടില്‍ ജനിച്ച മലയാളിയാണ്‌. എന്റെ ഭാഷയോട്‌ ഭ്രമാത്‌മകമായ ഒരു സ്‌നേഹം എനിക്കു തോന്നുന്നുണ്ടെങ്കില്‍ കേരളത്തിലെ മണ്ണിന്റെ മണമറിഞ്ഞു വളര്‍ന്ന മലയാളികളില്‍ അത്‌ എന്തുമാത്രം ഉണ്ടായിരിക്കുമെന്നെനിക്കറിയാം. ഭാഷയെ വികൃതമാക്കിയാല്‍ അവര്‍ സഹിക്കില്ല.

    മറ്റുള്ളവരില്‍ നിന്നും അവരുടെ ഉപദേശങ്ങളില്‍ നിന്നും കൂടുതല്‍ പഠിക്കുക. "നമിക്കില്‍ ഉയരാം", "താഴ്‌മതാന്‍ അഭ്യുന്നതി" എന്നൊക്കെയല്ലേ മഹാകവികള്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നത്.

    സഗീറിന്‌ എല്ലാ ഭാവുകങ്ങളും.

    ReplyDelete
  9. വിശ്വപ്രഭയുടെ അഭിപ്രായം പ്രശംസനാര്‍ഹം തന്നെ.

    ReplyDelete
  10. നിങ്ങളുടെ വായനക്കരില്‍ നല്ല പങ്കും ഇവിടെ വന്നിരുന്നത് കമന്റുകള്‍ വായിക്കനാണ്...കമന്റുകളാണു ഈ ബ്ലോഗിനെ ജീവിപ്പിച്ചു നിര്‍ത്തിയിരുന്നത്. അതില്ലാതായാല്‍ ഇനി ഈ വഴി വരുന്നില്ല.

    ReplyDelete
  11. ഇവരിങ്ങനെ പലതും പറയും സഗീറെ, ചിലപ്പൊ കുറേ വഴക്കു പറയും,ഉപദേശിക്കും,മാപ്പു പറയും,നിര്‍ദ്ധേശങ്ങള്‍ തരും താങ്ങലൊന്നും കാര്യമാക്കരുത്.ദയവു ചെയ്ത് നന്നാവരുത് എനിക്കതേ പറയാനുള്ളു.ഓരോരുത്തര്‍ക്കും ഓരോ ഭാവമുണ്ട് അതുപേക്ഷിച്ച് വേറൊന്ന് എടുത്തണിയുമ്പോഴാണ് കോപ്രായമാവുന്നത് ധൈര്യ സമേതം എഴുത്തു തുടരുക.

    ഓടോ, തീയിലേക്കു ചാടിയിട്ടു കാലം കുറേയായല്ലോ ഒന്നു കേറിവരൂന്നെ.

    ReplyDelete