എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, October 16, 2008

മറന്നു പോകുമായിരുന്ന ഒരു ദിനത്തിന്റെ ഓര്‍മക്കായി



പ്രിയപ്പെട്ടവരെ,

ഇന്ന് ഒക്ടോബര്‍ 16,എന്റെ ബ്ലോഗിന്റെ രണ്ടാം വാര്‍ഷികം;2006 ല്‍ ഇതേദിവസമാണ്‌ ഞാന്‍ എന്റെ ബ്ലോഗ്‌ തുടങ്ങുന്നത്‌.

എന്നെ ബൂലോകത്തിലേക്ക്‌ കൊണ്ടു വന്നത്‌ അസ്സീസ്‌ മഞ്ഞിയിലാണ്‌ .അദ്ദേഹമാണ്‌ ഇങ്ങിനെ ഒരു സംഭവം ഇവിടെ നടക്കുന്നുണ്ട്‌ എന്ന് എന്നെ അറീക്കുന്നത്‌.

അങ്ങിനെ അദ്ദേഹം പറഞ്ഞപോലെ ഞാന്‍ ബ്ലോഗില്‍ എഴുതി തുടങ്ങി.

25 comments:

  1. സഗീറെ,
    ആശംസകള്‍.
    ഇനിയും ഏറെ വാര്‍ഷികങ്ങള്‍ ആഘോഷിക്കാനാവട്ടെ.

    ReplyDelete
  2. എഴുതൂ, നന്മകള്‍ നേരുന്നു

    many happy returns of the day

    ReplyDelete
  3. രണ്ടാം വാർഷികത്തിനാശംസകൾ.

    ReplyDelete
  4. പ്രിയ സഗീര്‍ ഭായ്

    ആശംസകള്‍.

    ഇടക്കിടെ കാണുന്ന ഈ ‘ഞാന്‍‘ ‘എന്റെ‘ എന്നീ പ്രയോഗങ്ങള്‍ കുറച്ച് കൂടുതലാണോ സഗീര്‍ ഭായുടെ ബ്ലോഗുകളില്‍ എന്ന് ഒരു തോന്നല്‍.

    ReplyDelete
  5. സഗീറേ, രണ്ടാം, മൂന്നാം, നാലാം (ഇതും നമ്പറാ) വാര്‍ഷികാശംസകള്‍.

    ReplyDelete
  6. വാര്‍ഷികാശംസകള്‍, സഗീര്‍...

    ReplyDelete
  7. ആശംസകള്‍! സഗീറെ

    ReplyDelete
  8. സഗീറേട്ടന് ഫാന്‍സ് അസ്സോസിയേഷന്റെ ആശംസകള്‍.

    ReplyDelete
  9. സഗീർ, ആശംസകളുമായി വന്നതാ, അത്‌ ദെ ദാ അതിലേ പിണങ്ങി പോണു.
    എനിക്ക്‌ വയ്യ.
    എന്നാലും ആശംസകൾ എന്ന് ഞാനിപ്പോ പറഞ്ഞാൽ, ഹെയ്‌, ശരിയാവില്ല. പിന്നെ കാണാം,

    ReplyDelete
  10. ആശംസകള്‍ ഇക്കാ..

    ReplyDelete
  11. രാവുണിയെന്ന ബ്ലോഗ്ഗറും,അനോണികളുടെ അച്ചന്‍‌മരിരൊരാളെന്നബ്ലോഗറും അറിയുവാന്‍,നിങ്ങള്‍ക്ക് അടിപിടികൂടുവാനുള്ള സ്ഥലമല്ലിത്!

    നിങ്ങള്‍ക്കുമുണ്ടല്ലൊ ബ്ലോഗുകള്‍ അവിടെ പോയി പരസ്പരം തല്ലുകൂടിക്കോള്ളൂ!എനിക്ക് ഒരു വിരോധവുമില്ല!ഇവിടെ വേണ്ട ഈ തെറിവിളികള്‍.

    രാവുണി,താങ്കള്‍ എന്നെ ആദ്യം തെറി വിളിച്ചു ഞാന്‍ അത് കണ്ടില്ലെന്ന് നടിച്ചു!പിന്നെ വെട്ടിക്കാടിനെ തെറിവിളിച്ചു!പിന്നെ ഖത്തറിലെ പല ബ്ലോഗരേയും തെറിപറഞ്ഞു!എല്ലാം എന്റെ ബ്ലോഗിലൂടെ,എന്താണ് ഞാന്‍ നിങ്ങളോടെക്കെ ചെയ്ത തെറ്റ്!എനിക്കറിയാതെ ചോദിക്കുകയാണ്.

    ഞാന്‍ എന്റെ ബ്ലോഗില്‍ എനിക്ക് ഇഷ്ടമുള്ളത് എഴുതുന്നു,ഞാന്‍ നിങ്ങളെ വായിക്കാന്‍ അടിച്ചേല്‍പ്പിക്കുന്നൊന്നുമില്ലല്ലോ?പിന്നെ എന്തിനാണ് എന്നെ ഇത്തരത്തില്‍ തേജോവധം ചെയ്യുന്നത്!വിമര്‍ശിച്ചുകൊള്ളൂ,എനിക്ക് വിരോധമില്ല!പക്ഷെ അത് സഭ്യമായരീതിയിലായിക്കൂടെ!എന്തിനാണ് ഈ അസഭ്യമായരീതി!

    അനോണികളുടെ അച്ചന്മാരിലൊരാളെ,നിങ്ങള്‍ എനിക്കനുകൂലമായി നിലനിന്നതിനാലാണ് ഞാന്‍ നിങ്ങള്‍ മറ്റുള്ളവരോട് പറയുന്ന മറുപടികള്‍ ഞാന്‍ കണ്ടില്ല എന്ന് വെച്ചത്!ഞാന്‍ നിങ്ങളെ എന്റെ ബോഡിഗാര്‍ഡ് ആയി നിയമിച്ചിട്ടൊന്നുമില്ലല്ലൊ?ഇപ്പോള്‍ രാവുണിയുമായി പരസ്പരം തെറിവിളി!

    ദയവുണ്ടായി ഞാന്‍ ആദ്യം പറഞ്ഞപോലെ ബ്ലോഗുകള്‍ അവിടെ പോയി പരസ്പരം തല്ലുകൂടിക്കോള്ളൂ!എനിക്ക് ഒരു വിരോധവുമില്ല!ഇവിടെ വേണ്ട ഈ തെറിവിളികള്‍.കുറച്ചുവായനക്കാര്‍ ഉള്ള ബ്ലോഗാണിത് ദയവുണ്ടായി മാറിപോവുക.

    ReplyDelete
  12. സഗീറെ,
    ഇത്ര മാന്യനാണേല്‍ എല്ലാം ഡിലീറ്റ് ചെയ്തുകള.

    ReplyDelete
  13. രാവുണിയെന്ന ബ്ലോഗ്ഗറും,അനോണികളുടെ അച്ചന്‍‌മരിരൊരാളെന്നബ്ലോഗറും അറിയുവാന്‍,നിങ്ങള്‍ക്ക് അടിപിടികൂടുവാനുള്ള സ്ഥലമല്ലിത്!

    ദയവുണ്ടായി നിങ്ങള്‍ക്കുമില്ലേ ബ്ലോഗുകള്‍ അവിടെ പോയി പരസ്പരം തല്ലുകൂടിക്കോള്ളൂ!എനിക്ക് ഒരു വിരോധവുമില്ല!ഇവിടെ വേണ്ട ഈ തെറിവിളികള്‍.

    കുറച്ചുവായനക്കാര്‍ ഉള്ള ബ്ലോഗാണിത് ദയവുണ്ടായി മാറിപോവുക.

    ഇത് ഞാന്‍ ആദ്യം ഇവരോട് പറഞ്ഞിരുന്നു,അത് ഇവര്‍ അനുസരിക്കാതെ പിന്നെയും പിന്നെയും എന്റെ ബ്ലോഗില്‍ വന്ന് പരസ്പരം തെറിവിളിച്ചു.

    അതിന്നാല്‍ ഇവര്‍ എഴുതിയ എല്ലാ കമേന്റുകളും ഡിലിറ്റ് ചെയ്യുന്നു!ഒപ്പം മോഡറേഷനും വെക്കുന്നു.

    മറ്റു മാന്യബ്ലോഗേഴ്സ് ക്ഷമിക്കുക

    ReplyDelete
  14. എന്റെ ബ്ലോഗിന്റെ രണ്ടാം വാര്‍ഷികത്തില്‍ ആശംസകള്‍ അര്‍പ്പിച്ച എല്ലാ മാന്യ ബ്ലോഗേഴ്സിനും നന്ദി!

    ഒപ്പം എന്റെ ബ്ലോഗില്‍ വരുന്നവര്‍ക്ക് മറ്റുചില ബ്ലോഗര്‍മാരുടെ അസഭ്യം വായിക്കേണ്ടിവന്നതിനാല്‍,ഞാന്‍ മപ്പുചോദിക്കുന്നു.

    ഇത്തരത്തിലുള്ള ചില അനോണി ബ്ലോഗേഴ്സ് നടത്തുന്ന തേജോവധം എന്റെ ബ്ലോഗിന്റെ പബ്ലിസിറ്റി കണ്ട് അസൂയ മൂത്തവരാണ്.

    ഇവര്‍,ഈ ബൂലോകത്ത് സ്വന്തം പേരില്‍ ബ്ലോഗെഴുതുന്നവരുമാണ്.
    എന്നും എന്റെ പ്രിയ വായനക്കാര്‍ മനസിലാക്കുക!

    ഇനിയും വരിക നന്ദി!

    ReplyDelete
  15. കുരങ്ങ്‌ കളിപ്പിക്കാനും,രയരപ്പനാവാനും,സ്വയം നിന്ന് കൊടുത്താൽ സംഭവിക്കാൻ സാദ്ധ്യതയുള്ളതെ ഇപ്പോഴും സംഭവിച്ചിട്ടുള്ളൂ....ഇത്‌ തിരിച്ചറിയ്യാൻ വൈകിയത്‌ സഗീറിന്റെപാളിച്ച.......

    ReplyDelete
  16. സഗീര്‍,

    സ്വന്തം ബ്ലോഗ് ഇങ്ങനെ പരസ്യമായി മറ്റുള്ളവര്‍ക്ക് വിഴുപ്പലക്കാന്‍ കൊടുക്കാതെ കമന്റ് മോഡറേറ്റ് ചെയ്തു കൂടെ,ഇതെല്ലാം നാട്ടുകാര്‍ക്ക് വായിക്കാന്‍ കൊടുക്കണോ ?

    ReplyDelete
  17. Sageer..

    All the best~

    ReplyDelete
  18. Sageer..

    All the best~

    ReplyDelete
  19. താങ്കളുടെ കവിതകളുടെ ഒരാസ്വാദനം ഇവിടെ.
    ആത്മസംതൃപ്തിയുടെ മായികമന്ത്രങ്ങള്‍ അഥവാ സഗീര്‍ കവിതകളിലെ സൌന്ദര്യ ദര്‍ശനം

    വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

    ReplyDelete
  20. സഗീറെ, പറഞ്ഞില്ലേ... കാലം ഇതാ നിങ്ങളൂടെ കവിത തേടി തിരിച്ചു നടക്കുന്നു

    ReplyDelete
  21. എല്ലാ വിധ നന്‍മകളും നേരുന്നു.

    ReplyDelete