എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, November 1, 2008

പാഥേയംചിത്രo: പി.ആര്‍.രാജന്‍

ബോധത്തിന്റെയും
അബോധത്തിന്റെയും
നേര്‍ത്തവരമ്പിലൂടെ
നടക്കുകയായിരുന്നു ഞാന്‍!

അപ്പോഴാണ് മാര്‍ഗവും
ലക്ഷ്യവും എന്റെ മുന്നിലൂടെ
നടന്നു പോയത്.

ഞാന്‍ കുറച്ചു ദൂരം
മാര്‍ഗത്തെ പിന്‍തുടര്‍ന്നു.

വഴിയില്‍ യശോധര
സിദ്ധാര്‍ത്ഥനെ തേടുന്നതു കണ്ടു.

അവിടെ പാഥേയം
ലഭിക്കാതെ വന്നപ്പോള്‍
ഞാന്‍ ലക്ഷ്യത്തെ പിന്‍തുടര്‍ന്നു.

വഴിയില്‍ ബോധിവൃക്ഷത്തിന്റെ
ചുവട്ടില്‍ ശ്രീബുദ്ധനെ കണ്ടു.

അവിടെ എന്നെയും കാത്ത്
പാഥേയമിരിപ്പുണ്ടായിരുന്നു,
ജ്ഞാനത്തിന്റെ പാഥേയം!


ഈ കവിത പാഥേയത്തിലും വായിക്കാം

17 comments:

 1. "പാഥേയം" എന്റെ പുതിയൊരു കവിത,വായിക്കുക.

  ReplyDelete
 2. നന്നായിട്ടുണ്ട് സഗീര്‍. അക്ഷരത്തെറ്റുകളൊന്നും വരുത്താതെ ശ്രദ്ധയോടെ എഴുതിയതിന് അഭിനന്ദനങ്ങള്‍.

  ReplyDelete
 3. നന്നായിട്ടുണ്ട്.

  ReplyDelete
 4. ജ്ഞാന ഭിക്ഷുവാണൊ
  ഭിക്ഷയാണൊ എന്നു സംശയം.
  ഏതായാലും ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കട്ടെ....

  ReplyDelete
 5. നന്നായിരിക്കുന്നു

  ReplyDelete
 6. കുറച്ചു ദിവസമായി
  വെള്ളിനക്ഷത്രം കണ്ടിട്ട്,
  “പാഥേയം”
  നല്ല കുറിപ്പ്!

  ReplyDelete
 7. സിമി,
  രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
  പാമരന്‍,
  ദീപേഷ് ചക്കരക്കല്‍,
  ഡിങ്കന്‍,
  ലക്ഷ്മി,
  സ്മിജ,
  മാണിക്യം,
  ശ്രുതസോമ,
  ബോസ്റ്റണ്‍,
  കരുണാമയം എന്നീ തുടങ്ങിയ എല്ലാവര്‍ക്കും എന്റെ നന്ദി,ഇനിയും ഇവിടെ വരികയും എന്നെ വായിക്കുകയും എനിക്കുവേണ്ട പ്രോത്സാഹനങ്ങള്‍ തരികയും തുടര്‍ന്നും എന്നോടൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 8. എന്റെ ഈ കവിത പാഥേയം എന്ന പുതിയ ഓണ്‌‌ലൈന്‌ മാസികയിലും വായിക്കാം

  ReplyDelete
 9. പാവം യശോധര! മാര്‍ഗ്ഗത്തിന് പകരം ലക്ഷ്യത്തെ പിന്തുടര്‍ന്നിരുന്നുവെങ്കില്‍...
  :-)

  ReplyDelete
 10. Padheyamalle aadyam vendathu...!

  Manoharam, Ashamsakal...!!!

  ReplyDelete
 11. അവഗണിക്കാപ്പെട്ട മോഹങ്ങളെ നിങ്ങളെ യശോധരയെന്നു വിളിക്കാമോ...

  ReplyDelete