എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, December 5, 2008

ഒരു പ്രവാസിയുടെ തലയിണ



ചിത്രo: പി.ആര്‍.രാജന്‍

ഞാനിന്നലെ
ഒരു പ്രവാസിയുടെ
തലയിണ കീറിമുറിച്ചു.

അതില്‍ പഞ്ഞിക്കു
പകരം ഞാന്‍ കണ്ടത്!

നിറയെ ഓര്‍മ്മകളും,
ആഗ്രഹങ്ങളും,
സ്വപ്നങ്ങളുമായിരുന്നു.

14 comments:

  1. "ഒരു പ്രവാസിയുടെ തലയിണ" ഒരു പുതിയ കവിത

    ReplyDelete
  2. ഒരു പ്രവാസിയുടെ ദുഃഖം ശരിക്കും പ്രതിഫലിക്കുന്നു .നല്ല കവിത .

    ReplyDelete
  3. സഗീർ ഭായ്,

    മോഹങ്ങളും മോഹഭംഗങ്ങളും നിറഞതല്ലെ, കൺനുനിരിന്റെ നനവുള്ള ആ തലയിണ?.

    ഇത്തിരിക്കൂടി വരികളാവമായിരുന്നു.

    ReplyDelete
  4. മതി സഗീര്‍ മതി. പറയാതെ പറയുന്നവനാണ് കവി. താങ്കള്‍ ഒന്നും പറഞ്ഞില്ല, പക്ഷേ എല്ലാം മനസ്സിലായി. കവിത അങ്ങേയറ്റം സം‌വദിച്ചു...

    ആശംസകള്‍

    ReplyDelete
  5. ശക്തമായ ശീര്‍ഷകത്തെ അലസമായി ഉപയോഗിച്ചു..
    താങ്കള്‍ തെരഞുടുക്കുന്ന ‘പദഞള്‍’ ധ്വനിരസപ്രദമാകേണ്ട സമയം അധിക്രമിചിരിക്കുന്നു...എങ്കിലും ചുള്ളിക്കാടിന്റെയും സചിദാനന്ദന്റെയും പ്രേതബാധ ഏല്ക്കാതത്തു ആശ്വാസം തന്നെ..

    ReplyDelete
  6. ദുബായ് കത്തുപാട്ട് എന്ന പ്രസിദ്ധമാപ്പിളപ്പാട്ടിലെ വരികള്‍ ഓര്‍മ്മവന്നു.

    ..തലയിണ കെട്ടിപ്പിടിച്ചുറങ്ങും
    മണിയറ ഒരുക്കിവെക്കും...

    ReplyDelete
  7. പഞ്ഞിക്കുരു നട്ടാല്‍ കിളിര്‍ക്കും
    ഓര്‍മ്മകളും,ആഗ്രഹങ്ങളും,
    സ്വപ്നങ്ങളും നട്ടാല്‍ കിളിര്‍ക്കില്ല.
    ആ തലയിണക്കുള്ളില്‍ ഇരുന്നവ
    ഉറക്കത്തിലും മസ്തിഷ്ക്കത്തെ കുത്തിയുണര്‍ത്തും
    തലയിണ കീറി മുറിച്ചതു നന്നായി...

    ReplyDelete
  8. ലളിതമായ വരികള്‍ കൊണ്ടു ഗഹനമായ കാര്യങ്ങള്‍ പറഞ്ഞല്ലോ..നന്നായി..ഇഷ്ടപ്പെട്ടു.

    ReplyDelete
  9. പരിഹാരമില്ലാത്ത പ്രവാസിയുടെ കാല്‍പ്പനിക ദുരന്തങ്ങളില്‍ ഒന്ന്.
    നന്നായി പറഞ്ഞു സഗീര്‍.

    ReplyDelete
  10. പ്രവാസി എന്നാല്‍???? എല്ലാ പ്രവാസികളും ഈ പറഞ്ഞ ദുഖങ്ങളും സ്വപ്നങ്ങളും കൊണ്ട്‌ നടക്കുന്നവരല്ല മാഷെ..

    യു.എസിലും, യു.ക്കെ.യിലും, എസ്‌.ജിയിലും ഒക്കെ കുടുംബസമേതം ഒരു അല്ലലും ഇല്ലാതെ ഒരു നൊസ്റ്റാള്‍ജിയയും ഇല്ലാതെ വാഴുന്ന അനേകം പ്രവാസികള്‍ ഉണ്ട്‌. സ്വപ്നങ്ങളും പ്രതീക്ഷകളും ദുഖങ്ങളും ഒക്കെ മിഡില്‍ ഈസ്റ്റിലെ ശരാശരി പ്രവാസിക്കെ ഉള്ളൂ എന്നു തോന്നുന്നു.

    ഗള്‍ഫിലെ ഒരു സാധാരണ പ്രവാസിയുടെ തലയണ എന്നാവേണ്ടിയിരുന്നു തലക്കെട്ട്‌..

    ReplyDelete
  11. പ്രിയ പുറക്കാടന്‍,ഓര്‍മ്മകളും,ആഗ്രഹങ്ങളും,സ്വപ്നങ്ങളും ഇല്ലാത്ത മനുഷ്യര്‍ തന്നെയില്ല എന്നാണ് എന്റെ അറിവ്.ദുഖങ്ങളെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ?

    ReplyDelete