എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 23, 2006

രണ്ടു സ്മരണ കവിതകള്‍



രണ്ടു സ്മരണ കവിതകള്‍

കുഞ്ഞുണ്ണി മാഷിനു വേണ്ടി ( കണ്ണേ മടങ്ങുക............ )

ചേ റ റു വ പാലത്തില്‍ അ റ റ കു റ റ-
പണികളെന്നു ചൊല്ലിയെന്‍,
ചെറുപ്പത്തിലെന്നെയമ്പരപ്പിച്ച-
മാഷെന്നെതനിച്ചാക്കി ഇന്നീ ലോകത്തില്‍.

ചെറുപ്പമാണെന്‍ വലിപ്പമെന്നുചൊല്ലി,
എന്‍ വലിപ്പത്തെ ചെറുപ്പമാക്കി-
മാഷെന്നെ വീണ്ടും.

എനിക്കുണ്ടൊരു ലോകം,
നിനക്കുണ്ടൊരു ലോകം,
നമ്മുക്കില്ലാതെ പോയ ലോകമെന്നു-
ചൊല്ലിയ മാഷെന്നെ ചിന്തിക്കുവാന്‍-
പഠിപ്പിച്ചുവീ ലോകത്തില്‍.

അസ്തമിച്ചുപോയാ സൂര്യകിരണത്തിനു-
നല്‍കിടാം ദുഃഖാര്‍ദ്രമാം വിട.

കുറിപ്പ്‌:ആദ്യ വരിയിലെ"റ്റ"എന്നത്‌ രണ്ടു "റ"കളാക്കി വായിക്കുക
ചേറ്റുവ എന്ന ഈ സ്ഥലം എന്‍റ്റെ നാടായ ചാവക്കാടുനിന്നും മാഷുടെ-
വീട്ടിലേക്കു പോവുമ്പോള്‍ ഏകദേശം മദ്ധ്യത്തില്‍ വരുന്ന സ്ഥലമാണിത്‌.

ദേവരജന്‍ മാസ്റ്റര്‍ക്ക്‌ വേണ്ടി
(വീണ്ടും ദേവശില്‍പ്പിക്കായ്‌............ )

വീണ്ടുമൊരു സൂര്യകിരണമസ്തമിച്ചു പോയ്‌;
സംഗീതത്തിന്‍ കുലപതിയിനി ഓര്‍മ്മകള്‍ മാത്രം.
ദീപ്തമാം ഓര്‍മ്മകള്‍ മാത്രം.
ദേവഗാനശില്‍പിക്കുനാം നല്‍കി വിട.

വീണപ്പൂകളുണര്‍ത്തിയ സംഗീതത്തിനറുതിയായ്‌;
ആ വസന്തകാലത്തിനറുതിയായ്‌.
അസ്തമിച്ചുപോയാദേവഗാനത്തിനു നല്‍കാം;-
ദുഃഖാര്‍ദ്രമാം വിട..... ദുഃഖാര്‍ദ്രമാം വിട.

വിടചൊല്ലീടും ആത്മമിത്രങ്ങള്‍ മിഴിനീര്‍തുടച്ചു.
ശിഷ്യഗണങ്ങള്‍ ഗുരുവിന്‍ ജീവനറ്റ-
പാദങ്ങളില്‍ നമസ്കരിച്ചു, വിങ്ങും-
ഹ്യദയവുമായ്‌ പ്രര്‍ത്ഥന ചൊല്ലി നിന്നു.

ഇല്ല ഇനിയീ നാദമെന്ന സത്യം,
മറന്നു ഒരു വേള,നാദം കേള്‍ക്കാന്‍ കൊതിച്ചു,
മൂകമാം അന്തരീക്ഷത്തില്‍ നിലച്ച നാദ-
ചക്രവര്‍ത്തിയോടു ചൊല്ലി,പ്രേക്ഷകരും വിട.
ചാരമായ്‌ മണ്ണിലലിന്‍ഞ്ഞ സംഗീതത്തോടു-
ചൊല്ലി പിറന്നനാടും വിട.

വരിക വീണ്ടും ഒരു ജന്മമുണ്ടെങ്കിലീ ഭൂമിയില്‍,-
വീണ്ടും ഒരു സംഗീത പ്രതിഭയായ്‌..........
കാത്തിരിക്കം അങ്ങേക്കായ്‌ ഈ മര്‍ത്യര്‍.

വരിക ഈ ഭൂമിയിലേക്ക്‌ സംഗീത വസന്തം-
തീര്‍ക്കാന്‍ വീണ്ടും വരിക,വീണ്ടും വരിക...
കാത്തിരിക്കം അങ്ങേക്കായ്‌ ഈ മര്‍ത്യര്‍.

3 comments:

  1. സഗീര്‍, മഹാരഥന്മാരും ശാന്തരുമായിരുന്ന രണ്ട് വ്യക്തിത്തങ്ങള്‍ക്ക് നല്ലൊരശ്രുപൂജ തന്നെ ഇത്..!

    ReplyDelete
  2. രണ്ടു സ്മരണ കവിതകള്‍
    രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
    കുന്‍ഞ്ഞുണ്ണി മാഷിനു വേണ്ടി ( കണ്ണേ മടങ്ങുക............ )

    ചേ റ റു വ പാലത്തില്‍ അ റ റ കു റ റ-
    പണികളെന്നു ചൊല്ലിയെന്‍,
    ചെറുപ്പത്തിലെന്നെയമ്പരപ്പിച്ച-
    മാഷെന്നെതനിച്ചാക്കി ഇന്നീ ലോകത്തില്‍.
    ചെറുപ്പമാണെന്‍ വലിപ്പമെന്നുചൊല്ലി,
    എന്‍ വലിപ്പത്തെ ചെറുപ്പമാക്കി-
    മാഷെന്നെ വീണ്ടും.
    എനിക്കുണ്ടൊരു ലോകം,
    നിനക്കുണ്ടൊരു ലോകം,
    നമ്മുക്കില്ലാതെ പോയ ലോകമെന്നു-
    ചൊല്ലിയ മാഷെന്നെ ചിന്തിക്കുവാന്‍-
    പഠിപ്പിച്ചുവീ ലോകത്തില്‍.
    അസ്തമിച്ചുപോയാ സൂര്യകിരണത്തിനു-
    നല്‍കിടാം ദുഃഖാര്‍ദ്രമാം വിട.
    കുറിപ്പ്‌:ആദ്യ വരിയിലെ"റ്റ"എന്നത്‌ രണ്ടു "റ"കളാക്കി വായിക്കുക
    ചേറ്റുവ എന്ന ഈ സ്ഥലം എന്‍റ്റെ നാടായ ചാവക്കാടുനിന്നും മാഷുടെ-
    വീട്ടിലേക്കു പോവുമ്പോള്‍ ഏകദേശം മദ്ധ്യത്തില്‍ വരുന്ന സ്ഥലമാണിത്‌.
    ***************************
    ദേവരജന്‍ മാസ്റ്റര്‍ക്ക്‌ വേണ്ടി ( വീണ്ടും ദേവശില്‍പ്പിക്കായ്‌............ )
    വീണ്ടുമൊരു സൂര്യകിരണമസ്തമിച്ചു പോയ്‌;
    സംഗീതത്തിന്‍ കുലപതിയിനി ഓര്‍മ്മകള്‍ മാത്രം.
    ദീപ്തമാം ഓര്‍മ്മകള്‍ മാത്രം.
    ദേവഗാനശില്‍പിക്കുനാം നല്‍കി വിട.
    വീണപ്പൂകളുണര്‍ത്തിയ സംഗീതത്തിനറുതിയായ്‌;
    ആ വസന്തകാലത്തിനറുതിയായ്‌.
    അസ്തമിച്ചുപോയാദേവഗാനത്തിനു നല്‍കാം;-
    ദുഃഖാര്‍ദ്രമാം വിട..... ദുഃഖാര്‍ദ്രമാം വിട.
    വിടചൊല്ലീടും ആത്മമിത്രങ്ങള്‍ മിഴിനീര്‍തുടച്ചു.
    ശിഷ്യഗണങ്ങള്‍ ഗുരുവിന്‍ ജീവനറ്റ-
    പാദങ്ങളില്‍ നമസ്കരിച്ചു, വിങ്ങും-
    ഹ്യദയവുമായ്‌ പ്രര്‍ത്ഥന ചൊല്ലി നിന്നു.
    ഇല്ല ഇനിയീ നാദമെന്ന സത്യം,
    മറന്നു ഒരു വേള,നാദം കേള്‍ക്കാന്‍ കൊതിച്ചു,
    മൂകമാം അന്തരീക്ഷത്തില്‍ നിലച്ച നാദ-
    ചക്രവര്‍ത്തിയോടു ചൊല്ലി,പ്രേക്ഷകരും വിട.
    ചാരമായ്‌ മണ്ണിലലിന്‍ഞ്ഞ സംഗീതത്തോടു-
    ചൊല്ലി പിറന്നനാടും വിട.
    വരിക വീണ്ടും ഒരു ജന്മമുണ്ടെങ്കിലീ ഭൂമിയില്‍,-
    വീണ്ടും ഒരു സംഗീത പ്രതിഭയായ്‌..........
    കാത്തിരിക്കം അങ്ങേക്കായ്‌ ഈ മര്‍ത്യര്‍.
    വരിക ഈ ഭൂമിയിലേക്ക്‌ സംഗീത വസന്തം-
    തീര്‍ക്കാന്‍ വീണ്ടും വരിക,വീണ്ടും വരിക...
    കാത്തിരിക്കം അങ്ങേക്കായ്‌ ഈ മര്‍ത്യര്‍.

    ReplyDelete
  3. സെഗീര്‍,മരിച്ചവരെ മറന്നു പോവുന്ന കാലത്ത്‌ അവരുടെ ഒന്നാം ചരമവാര്‍ഷികമോര്‍ത്തെഴുതിയ ഈ രണ്ടു കവിതകളും വളരെ നല്ല നിലവാരം പുലര്‍ത്തുന്നു.താനടക്കമുള്ള പ്രഭഞ്ചത്തെ,മലയാളത്തിലെഴുതപ്പെട്ട കവിതയായി എഴുതിയും,വായിച്ചും അനശ്വരമാക്കിയ പ്രതിഭകളെ സ്മരിച്ച കവി,താങ്കള്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.ഒപ്പം ആശംസകളും.തുടര്‍ന്നും എഴുതുക

    ReplyDelete