എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, October 25, 2006

മൂഢലോകംഒലിവിലകള്‍ കരിഞ്ഞു;
പ്രാവുകള്‍ ചിറകറ്റുവീണു.

ഭൂഖണ്ഡങ്ങളില്‍ ജീവന്‍റ-
നിലവിളികളുയര്‍ന്നു.

എങ്ങും ചോരയുടെ മണം.

അനുഭവത്തിന്‍ ആഘാതത്താല്‍-
പാഴ്‌ ചെടികളാവുന്ന നരജന്മം.

ജീവന്‍റ വാക്കുകള്‍ക്കു മതില്‍ പണിതു-
ആഗോളീകരണത്തിന്‍ സംസ്ക്കാരം.

ദൈവത്തിന്‍റ്റെ സ്വന്തം നാട്ടില്‍-
വീട്ടാകടങ്ങളുടെ അന്തകാരം മൂടി.

സ്ത്രികളാം ഭാവശുദ്ധി-
പിച്ചിചീന്തുമീകാഴ്ച കണ്ട കേരളം-
സംസ്ക്കാരത്തിന്‍ കുടുമ മുറിച്ചു.

മനുഷ്യ ദൈവങ്ങള്‍ അധികരിച്ചു;
മതം മാന്ത്രീക ഏലസുകള്‍ക്കു വഴിമാറി!

സൃഷ്ടിയുടെ തീഷ്ണത നാട്ടുവഴികളില്‍-
പുതുനാമ്പുകള്‍ പണിതു.

കര്‍ഷകജന്മങ്ങള്‍ ആത്മഹത്യാ-
മുനമ്പുകളിലേക്കു മറഞ്ഞു.

ഗള്‍ഫിന്‍ പണം വ്യാപ്തിയും സ്വാധീനവും തീര്‍ത്തു.

ദുര്‍മേദ്ദസ്സുകള്‍ മൂടിയപാവം പ്രവാസി-
നാട്യഗ്യഹത്തിന്‍ ജഡത്വം പേറി-
പെരുപാമ്പിന്‍ ദാര്‍ശനീകമായ്‌ നിന്നു.

മര്‍ത്യജന്മം ആനന്ദമാര്‍ഗ്ഗം-
തേടി എവിടെയെല്ലാമോമുട്ടി.

നരജന്മത്തിന്‍ വ്യത്യസ്ത മുഖങ്ങള്‍ കണ്ടു.

ധര്‍മ്മത്തിനു പകരം അധര്‍മ്മം!
നീതിക്കു പകരം അനീതി!
സത്യത്തിനു പകരം അസത്യം!

ഉടമ്പടികള്‍ തീര്‍ത്ത പ്രണയം-
പീഢനത്തിലേക്കു വഴിമാറി.

അസ്വസ്തത,അപമാനം മനസ്സില്‍-
നൊമ്പരമായ്‌ ആതമഹത്യയിലേക്കു വഴി മാറി.

മര്‍ത്യ ജന്മം എല്ലാം കണ്ടും, കേട്ടും,-
ചെയ്തും പിന്നെയും അവന്‍ തേടി-
മൂഢലോകം,മൂഢലോകം തേടി-
തേടി നടന്നു;നടന്നീടുന്നിപ്പോഴും.

4 comments:

 1. സഗീര്‍..ആനുകാലികമായതെല്ലാം കവിതയില്‍ എത്തിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്..!

  ReplyDelete
 2. സഗീറേ, കവിത വായനക്കാരിലേക്ക്‌ ഒഴുകിയിറങ്ങുന്നില്ല. ബിംബങ്ങളുടെ ആധിക്യം ഉള്ളപോലെ തോന്നി, തുടര്‍ന്നും എഴുതുമല്ലോ...

  ReplyDelete
 3. സഗീര്‍ നല്ല കവിതകള്‍, ഒഴുകി ഒഴുകി തെളിയുന്ന പുഴ പോലെ കവിതയും ഒഴുകി തെളിയട്ടെ.

  ബ്ലോഗ്ഗിനെ ബ്ലോഗ്ഗ് റോളില്‍ ചേര്‍ക്കൂ, മലയാളം ബ്ലോഗ്ഗിന്റെ സെറ്റിങ്ങ്സ് ഇവിടെ കാണാം

  ഇനിയും നല്ല നല്ല കവിതകള്‍ എഴുതൂ.

  -പാര്‍വതി

  ReplyDelete
 4. കിരണിനും,മുരളിക്കും പിന്നെ പാര്‍വതിക്കും നന്ദി

  ReplyDelete