എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 16, 2006

കാടു കാണാന്‍.ഇനിയും എത്രദൂരം യാത്ര
ചെയ്തിടേണം ഞാന്‍,
ഒരു കാടു കാണുവാന്‍
എത്രദൂരം യാത്ര ചെയ്തിടേണം ?

ഇനിയും എത്രദൂരം യാത്ര
ചെയ്തിടേണം ഞാന്‍,
ഒരു കാടു കാണുവാന്‍
എത്രദൂരം യാത്ര ചെയ്തിടേണം ?

കാടിലെത്താന്‍ കൊതിക്കും
മനസ്സുമായ്‌ ഞാന്‍
നടത്തീടുന്നീ എന്‍ നീളുമീയാത്ര,
എന്‍ നീളുമീയാത്ര!

കണ്ടു ഞാന്‍ ഒരു കാട്‌,
കണ്ടു ഞാന്‍ ഒരു കാട്‌,
ഈ ബാക്കി കാഴ്ച്ചയെ വിളിക്കാമോ
എനിക്ക്‌ കാടെന്ന് ഇല്ല കഴിയില്ല
അത്രക്കും ശോചനീയം,
ഈ കാഴ്ച്ച അത്രക്കും
ശോചനീയം,ശോചനീയം.

ഈ കാടിനവസ്ഥ അത്രക്കും
ശോചനീയം,ശോചനീയം.
മനുഷ്യദുരയില്‍ കാടുകള്‍ മരുഭൂമിയായ്‌,
കാടുകള്‍ മരുഭൂമിയായ്‌!

വരും തലമുറക്കു പോയിടാം
കാടിനെകാണാന്‍ മ്യുസിയത്തിലേക്ക്‌!
വരും തലമുറക്കു പോയിടാം
കാടിനെകാണാന്‍ മ്യുസിയത്തിലേക്ക്‌!

3 comments:

 1. മനുഷ്യന്റെ ദുരയില്‍ മരിചു കൊണ്ടിരിക്കുന്ന കാടിനെക്കുറിചുള്ള 'നെഞ്ചതടിയും നെലോളിയും' ആണോ ഈ കവിത ?.
  " വരും തലമുറക്കു പോയിടാം
  കാടിനെകാണാന്‍ മ്യുസിയത്തിലേക്ക്‌!"

  ഈയുള്ളവന്റെ തല പഴയതായതു കൊണ്ടു മുകളിലെ വരികളില്‍ പുതുമ തോന്നുന്നില്ല.

  ReplyDelete
 2. കാടെവിടെ മക്കളെ
  മേടെവിടെ മക്കളെ
  കാട്ടൂപുല്‍തകിടിയുടെ വേരെവിടെ
  എന്ന അയ്യപ്പപണിക്കരുടെ കവിതയുടെ വരികള്‍ എവിടെനിന്നോ കുറച്ചു നാളുകള്‍ക്കു ശേഷം ഞാന്‍ കേള്‍ക്കാന്‍ ഇടയായ്‌,പിന്നെ എന്നില്‍ വന്ന ചില ചിന്‍തകളാണ്‌ ഇവിടെ ഈ കവിത എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്‌

  ReplyDelete