എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 16, 2006

കപട ലോകത്തിലെ മാന്യന്‍.



പ്രാര്‍ത്ഥനചൊല്ലും ചുണ്ടുകളില്‍,
ചഷകത്തിന്‍ ഗന്ധമായ്‌ അവന്‍,
തന്‍ ജപമാല അല്‍പസുഖത്തിനായ്‌
എതോ വേശ്യക്കുമുന്നിലര്‍പ്പിച്ചു.

തന്‍ പൂര്‍വികര്‍ വ്രതമായ്‌ കണ്ട-
ബ്രഹ്മചര്യത്തിന്‍ മറവില്‍.

അഴിന്‍ഞ്ഞാടിയ പകല്‍മാന്യനാം-
മുഖമൂടിയാരോ ചീന്തിയെറിന്‍ഞ്ഞു.

ഒരുനാളുമറിയില്ലാരുമെന്നു,
നിനച്ച രഹസ്യം പരസ്യമായ്‌.
കാപട്യമറിന്‍ഞ്ഞാ വ്യാജന്‍,
കപടലോകത്തിന്നും മാന്യന്‍.

മൂഢമര്‍ത്യര്‍ക്കു മുന്നിലിന്നും,
മാന്യന്‍.മുന്നിലിന്നും മാന്യന്‍.

1 comment:

  1. കവിത:കപട ലോകത്തിലെ മാന്യന്‍.
    രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
    പ്രാര്‍ത്ഥനചൊല്ലും ചുണ്ടുകളില്‍,
    ചഷകത്തിന്‍ ഗന്ധമായ്‌ അവന്‍,
    തന്‍ ജപമാല അല്‍പസുഖത്തിനായ്‌
    എതോ വേശ്യക്കുമുന്നിലര്‍പ്പിച്ചു.
    തന്‍ പൂര്‍വികര്‍ വ്രതമായ്‌ കണ്ട-
    ബ്രഹ്മചര്യത്തിന്‍ മറവില്‍.
    അഴിന്‍ഞ്ഞാടിയ പകല്‍മാന്യനാം-
    മുഖമൂടിയാരോ ചീന്തിയെറിന്‍ഞ്ഞു.
    ഒരുനാളുമറിയില്ലാരുമെന്നു,
    നിനച്ച രഹസ്യം പരസ്യമായ്‌.
    കാപട്യമറിന്‍ഞ്ഞാ വ്യാജന്‍,
    കപടലോകത്തിന്നും മാന്യന്‍.
    മൂഢമര്‍ത്യര്‍ക്കു മുന്നിലിന്നും,
    മാന്യന്‍.മുന്നിലിന്നും മാന്യന്‍.

    ReplyDelete