എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 16, 2006

മസ്തിഷ്കത്തിന്‍ വില.മര്‍ത്യനു നല്‍കി മരുഭൂമി,
അവനാം മസ്തിഷ്കത്തിന്‍ വില.

എന്നിടും അവനേട്റ്റുവാങ്ങി,
സൂര്യരശ്മികളാം അഗ്നിവര്‍ഷം.

വണ്ടികാളയുടെ ജന്മമായ്‌,
കഴുത്തില്‍ കുടുങ്ങിയ നുകത്തില്‍-
നിന്നു മോചനത്തിനായ്‌ കേണുവാ-
മര്‍ത്യനീ പറുദീസയാം മരുഭൂമിയില്‍.

വീണ്ടും ഒരു പ്രഹേളികയാം-
മര്‍ത്യ രോദനം കൂടി മുഴങ്ങി.

അഴുകിയ മര്‍ത്യ വ്രണത്തില്‍,
ഈച്ചകള്‍ പൊതിഞ്ഞു.

നഷ്ടമായ്‌ മര്‍ത്യനു ജീവവായു;
ഇന്നവന്‍ വെറുമൊരു മാംസപിണ്ഡം.

ജീവിത സംഗ്രാമത്തിന്‍ പരാജയമേറ്റു-
വാങ്ങിയ മര്‍ത്യകോലത്തിനന്ത്യം.
വാസ്തവമാം ഒരു സത്യം.


എന്റെ ഈ കവിത തുഷാരത്തിലും വായിക്കാം.

2 comments: