എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, October 17, 2006

എന്‍ മൂഢമാം യാത്ര.ജീവിതമോ?
അതിജീവിതമോ?
മര്‍ത്യര്‍ നടത്തുന്നതീ ഭൂമിയില്‍.

ജീവിതം ബന്ധനങ്ങളുടെ
രസാവഹമാം-
പ്രഹസന കാഴ്ച്ചകള്‍
മാത്രമാവും കാലം.
മര്‍ത്യരിവിടെ
നിസ്സഹായരാവും കാലം.

ലോകം ചെറുതാവുന്നു,
മര്‍ത്യര്‍ അകലുന്നു.
ഇനി എന്നാണീ യേഗങ്ങളും,
വിയേഗങ്ങളും,-
അവസാനിക്കും
കാലത്തിലേക്കുള്ള-
എന്‍ മൂഢമാം യാത്ര?
എന്‍ മൂഢമാം യാത്ര?.

1 comment:

 1. ജീവിതമോ? അതിജീവിതമോ?
  മര്‍ത്യര്‍ നടത്തുന്നതീ ഭൂമിയില്‍.
  ജീവിതം ബന്ധനങ്ങളുടെ രസാവഹമാം-
  പ്രഹസന കാഴ്ച്ചകള്‍ മാത്രമാവും കാലം.
  മര്‍ത്യരിവിടെ നിസ്സഹായരാവും കാലം.
  ലോകം ചെറുതാവുന്നു,മര്‍ത്യര്‍ അകലുന്നു.
  ഇനി എന്നാണീ യേഗങ്ങളും, വിയേഗങ്ങളും,-
  അവസാനിക്കും കാലത്തിലേക്കുള്ള-
  എന്‍ മൂഢമാം യാത്ര?
  എന്‍ മൂഢമാം യാത്ര?.

  ReplyDelete