എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, October 17, 2006

എന്‍ പ്രിയ കവിയോട്‌...........പൂവിനോടും,
മണ്ണിനോടും,
പാറകളോടും,
കല്ലിനോടും,
മേഘത്തോടും,
മഴയോടും,
കാറ്റിനോടും
കിന്നാരം
ചൊല്ലിനടക്കും,
ഡേഫോടില്‍ കവിയേ
ഞാനും വരട്ടേയോ,-
നീ വസിക്കും
ലോകത്തിലേക്കായ്‌.

മിണ്ടാനാവുന്നില്ല
ഇന്നൊന്നുമീ ലോകത്തില്‍.
വില്യം,അറിയുമോ
നിങ്ങള്‍ക്കിനെന്നില്‍-
അവശേഷിക്കുന്നതിത്രമാത്രം,
എന്‍ കൊക്കും,-
നഖവും,എല്ലും.

നഷ്ടമാക്കിയതോ?
അതേ നഷ്ടമായതോ?
ഇല്ല എനിക്കൊന്നും-
അറിയില്ല!അതേ മറന്നതോ?

മിണ്ടാനാവുന്നില്ല
ഇന്നൊന്നുമ്മിലോകത്തില്‍.
മിണ്ടാനാവുന്നില്ല
ഇന്നൊന്നുമ്മിലോകത്തില്‍.

2 comments:

 1. സഗീര്‍,
  കവിത ദൗര്‍ബല്യമായ കോടിക്കണക്കിന്‌ ആസ്വാദകരുണ്ട്‌. കുഴപ്പമില്ല. പക്ഷേ, ദൗര്‍ബല്യം 'കവിത'യുടെ രൂപത്തെ പ്രാപിക്കാന്‍ താങ്കള്‍ അനുവദിക്കരുത്‌. കവിതയോ മറ്റേതൊരു സാഹിത്യരചനയോ, വെറും പ്രസ്താവനകളും ആവരുത്‌. അതിന്നര്‍ഥം, 'ഇങ്ങനെ' 'അങ്ങനെ' എന്ന നിയന്ത്രണമല്ല. മറിച്ച്‌, നന്നായി 'ആറ്റിക്കുരുക്കി' (പതിരുകള്‍ നീക്കി)വേണം അത്‌ വായനക്കാര്‍ക്കുമുമ്പില്‍ എത്താന്‍. സഗീര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുക. ഉപദേശമല്ല, അഭ്യര്‍ത്ഥനയാണ്‌.

  ReplyDelete
 2. പൂവിനോടും,മണ്ണിനോടും,പാറകളോടും,
  കല്ലിനോടും,മേഘത്തോടും,മഴയോടും,
  കാറ്റിനോടും കിന്നാരംചൊല്ലിനടക്കും,
  ഡേഫോടില്‍ കവിയേ ഞാനും വരട്ടേയോ,-
  നീ വസിക്കും ലോകത്തിലേക്കായ്‌...........
  മിണ്ടാനാവുന്നില്ല ഇന്നൊന്നുമ്മിലോകത്തില്‍.
  വില്യം,അറിയുമോ നിങ്ങള്‍ക്കിനെന്നില്‍-
  അവശേഷിക്കുന്നതിത്രമാത്രം, എന്‍ കൊക്കും,-
  നഖവും,എല്ലും.വില്യം,അറിയുമോ
  നിങ്ങള്‍ക്കിനെന്നില്‍ അവശേഷിക്കുന്നതിത്രമാത്രം,
  എന്‍ കൊക്കും,നഖവും,എല്ലും;എന്‍ കൊക്കും,നഖവും,എല്ലും.
  നഷ്ടമായ്‌ എന്നില്‍നിന്നെല്ലാം,നഷ്ടമായ്‌ എന്നില്‍നിന്നെല്ലാം,
  നഷ്ടമാക്കിയതോ?അതേ നഷ്ടമായതോ?ഇല്ല എനിക്കൊന്നും-
  അറിയില്ല!അതേ മറന്നതോ?അറിയില്ല!അതേ മറന്നതോ?.
  പൂവിനോടും,മണ്ണിനോടും,പാറകളോടും,
  കല്ലിനോടും,മേഘത്തോടും,മഴയോടും,
  കാറ്റിനോടും കിന്നാരംചൊല്ലിനടക്കും,
  ഡേഫോടില്‍ കവിയേ ഞാനും വരട്ടേയോ,-
  നീ വസിക്കും ലോകത്തിലേക്കായ്‌...........
  മിണ്ടാനാവുന്നില്ല ഇന്നൊന്നുമ്മിലോകത്തില്‍.
  മിണ്ടാനാവുന്നില്ല ഇന്നൊന്നുമ്മിലോകത്തില്‍.

  ReplyDelete