എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 16, 2006

മൂഢവര്‍ഗ്ഗ സന്തതി...........



ഞാന്‍ അറിയാതെ എന്നെ അറിയും
മനുഷ്യനായ്‌ എന്‍ ശരീരത്തില്‍,
ക്ലാവുപോലെ പറ്റിപിടിച്ചു ജീവിതം.
ശ്യൂന്യമായ എന്‍ ജീവിതം,
എന്‍ ജീവിതം.

രാപകലുകള്‍ വേടയാടും ഞാന്‍-
എന്ന എന്നിലെ മനുഷ്യന്‍.
ദു:സ്വപ്നമായ്‌,എന്‍ ജീവിതം പേറി-
എന്‍ ശരീരം എന്തിനോ ജീവിച്ചു.

തേടീടുന്നു ഞാന്‍ ഇപ്പോഴും-
എന്‍ ജീവിതത്തിനര്‍ത്ഥം.
പണ്ടു ആരൊക്കെയോ കൊണ്ടു-
നടന്നിരുന്നു,ഞാന്‍ കണ്ട ലോകം,
എന്‍ നിര്‍വ്വചനം ഇതെന്‍ തത്ത്വമായ്‌-
വിശ്വസിച്ചു ജീവിതം ത്യാഗമായ്‌.

അവര്‍ മഹാന്മാര്‍!ഇവനോ?ഇവനും,
മനുഷ്യന്‍ മൂഢവര്‍ഗ്ഗ സന്തതി.
ഇവനും,മനുഷ്യന്‍ മൂഢവര്‍ഗ്ഗ സന്തതി.

ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി...വെടിയുക.

എന്‍ ശരീരമേ ഈ ജീവിതം.
ഈ ജീവിതം വെടിയുക.
എന്‍ ശരീരമേ ഈ ജീവിതം.

1 comment:

  1. ഞാന്‍ അറിയാതെ എന്നെ അറിയും
    മനുഷ്യനായ്‌ എന്‍ ശരീരത്തില്‍,
    ക്ലാവുപോലെ പറ്റിപിടിച്ചു ജീവിതം.
    ശ്യൂന്യമായ എന്‍ ജീവിതം,എന്‍ ജീവിതം.....
    കവിത തുടര്‍ന്ന് വായിക്കുക

    ReplyDelete