എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, November 16, 2006

വ്യദ്ധനും ഒട്ടകവുംപതിവായ്‌ ഞാന്‍
കണ്ടിരുന്നിന്നലെവരെ,
പതിട്ടാണ്ടുകളോളമാം വ്യദ്ധനെ-
യീമരുഭൂമിയില്‍ ഒരൊട്ടകവുമായ്‌
നടകുമാകാഴ്ച്ച.
ഇയാള്‍ പ്രവാസിയോ?
സ്വദേശിയോ എന്നു നിശ്ചയമില്ല.

ഏതോ ധനികന്റെ ക്യഷിയിടത്തിലെ,
തൊഴിലാളി അതിലപ്പുറമൊന്നുമേയറിയില്ല.

ആരോ ചൊല്ലി പിന്നീടോരുനാള്‍
അന്നൊരുപുലര്‍കാലെപെയ്തമഴയില്‍,
തണുത്തമരുഭൂമിയില്‍ ആ വ്യദ്ധനും,
ഒട്ടകവുമീലോകത്തെവിട്ടകന്നുവെന്ന്.

5 comments:

 1. സുഹൃത്തേ സഹദോഹാ,
  പോസ്റ്റ്‌ പബ്ലിഷ്‌ ചെയ്തിട്ട്‌ ഒരു കമന്റ്‌ താങ്കള്‍ തന്നെ ഇടുകയാണെങ്കില്‍ പിന്മൊഴിയില്‍ പരതുന്നവര്‍ക്ക്‌ കിട്ടാന്‍ എളുപ്പമാവും....

  ReplyDelete
 2. നല്ല കവിത, ആ ചിത്രത്തിന്റെ ഒരു അര്‍ത്ഥം പറയാമോ?

  -പാര്‍വതി.

  ReplyDelete
 3. പാര്‍വതിക്കുമനസ്സിലായില്ലാലേ.... ചിത്രം,ചിതത്തില്‍ കാണുന്ന നിഴലുകള്‍ ഞാന്‍ കാണുമായിരുന്ന വ്യദ്ധനും ഒട്ടകവുമാണ്.സൂക്ഷിച്ചു നോക്കിയാല്‍ പാര്‍വതിക്കും കാണാം അതിലെ വ്യദ്ധനേയും ഒട്ടകത്തിനേയും.

  ReplyDelete
 4. നല്ല വരികള്‍... നല്ല ചിത്രവും.

  ReplyDelete