പതിവായ് ഞാന്‍
കണ്ടിരുന്നിന്നലെവരെ,
പതിട്ടാണ്ടുകളോളമാം വ്യദ്ധനെ-
യീമരുഭൂമിയില് ഒരൊട്ടകവുമായ്
നടകുമാകാഴ്ച്ച.
ഇയാള്‍ പ്രവാസിയോ?
സ്വദേശിയോ എന്നു നിശ്ചയമില്ല.
ഏതോ ധനികന്റെ ക്യഷിയിടത്തിലെ,
തൊഴിലാളി അതിലപ്പുറമൊന്നുമേയറിയില്ല.
ആരോ ചൊല്ലി പിന്നീടോരുനാള്
അന്നൊരുപുലര്കാലെപെയ്തമഴയില്,
തണുത്തമരുഭൂമിയില് ആ വ്യദ്ധനും,
ഒട്ടകവുമീലോകത്തെവിട്ടകന്നുവെന്ന്.
സുഹൃത്തേ സഹദോഹാ,
ReplyDeleteപോസ്റ്റ് പബ്ലിഷ് ചെയ്തിട്ട് ഒരു കമന്റ് താങ്കള്‍ തന്നെ ഇടുകയാണെങ്കില്‍ പിന്മൊഴിയില് പരതുന്നവര്‍ക്ക് കിട്ടാന്‍ എളുപ്പമാവും....
നന്ദി,ശരിയാണ് ഇനി മുതല്‍ ആവാം
ReplyDeleteനല്ല കവിത, ആ ചിത്രത്തിന്റെ ഒരു അര്‍ത്ഥം പറയാമോ?
ReplyDelete-പാര്‍വതി.
പാര്വതിക്കുമനസ്സിലായില്ലാലേ.... ചിത്രം,ചിതത്തില്‍ കാണുന്ന നിഴലുകള്‍ ഞാന്‍ കാണുമായിരുന്ന വ്യദ്ധനും ഒട്ടകവുമാണ്.സൂക്ഷിച്ചു നോക്കിയാല്‍ പാര്‍വതിക്കും കാണാം അതിലെ വ്യദ്ധനേയും ഒട്ടകത്തിനേയും.
ReplyDeleteനല്ല വരികള്‍... നല്ല ചിത്രവും.
ReplyDelete