എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, November 10, 2006

തിരച്ചില്‍



പണ്ടെന്‍ ചെറുപ്പത്തില്‍,
ഗൃഹചുമരില്‍ വരച്ചിരുന്നു ഞാന്‍.

പിന്നെ ഞാന്‍ വരച്ചു
മഷിയാല്‍ കടലാസില്‍.
പിന്നിടെന്നോ വരച്ചു
ചായം മുക്കി തുണിയില്‍.

ഇന്നെന്റെ ചിത്രങ്ങളെല്ലാം എന്നെ തേടി,
എനിക്കു ചുറ്റിലും അലഞ്ഞിടുന്നു.

അവരോ തിരയുകയാണ്
അവരുടെ അച്ചനെ!

ഞാനാണവരുടെ
അച്ചനെന്നറിയാതെ
എന്റെ മക്കളോടോപ്പം,
ഞാനും കൂടി അവരുടെ
അച്ചനെ തിരയാന്‍!.

1 comment:

  1. കവിത:തിരച്ചില്‍
    രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
    പണ്ടെന്‍ ചെറുപ്പത്തില്‍,
    ഗ്യഹചുമരില്‍ വരച്ചിരുന്നു ഞാന്‍.
    പിന്നെ ഞാന്‍ വരച്ചു മഷിയാല്‍ കടലാസില്‍.
    പിന്നിടെന്നോ വരച്ചു ചായം മുക്കി തുണിയില്‍.
    ഇന്നെന്‍ ചിത്രങ്ങളെല്ലാം എന്നെ തേടി,
    എനിക്കുചുട്ടിലും അലന്‍ഞ്ഞിടുന്നു.
    അവരോ തിരയുകയാണവരുടെയച്ചനെ!.
    എന്നെയറിയാതയെന്‍ മക്കളോടോപ്പം,
    ഞാനും കൂടി അവരുടെയച്ചനെതിരയാന്‍!.

    ReplyDelete