എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, November 10, 2006

മണ്‍ചിരാത്‌ഇന്നലെ സന്ധ്യയില്‍
തുളസിതറയിലാരോ-
കൊളുത്തിവെച്ചയാ
മണ്‍ചിരാതിന്നും;
ഇന്നുപുലര്‍കാലെ
പെയ്താമഴയിലും,
വീശുന്നകാറ്റിലും,സൂര്യന്‍-
നല്‍ക്കുമാപ്രകാശത്തിലും,
അണയാതെ!

ഇന്നലെ സന്ധ്യയില്‍
തുളസിതറയിലാരോ-
കൊളുത്തിവെച്ചയാ
മണ്‍ചിരാതിന്നും അണയാതെ.

ഇന്നലെ രാത്രിയില്‍
വഴിപോക്കര്‍ക്കുനല്‍കിയാ
മണ്‍ചിരാതിന്‍ വെളിച്ചം,
മണ്‍ചിരാതിന്‍ വെളിച്ചം.

ഇന്നിപകലിലാരാലും
ഗവുനിക്കപ്പെടാതെ,
മണ്‍ചിരാത്‌ ഏകനായ്‌,
മണ്‍ചിരാത്‌ ഏകനായ്‌.

2 comments:

 1. കവിത:മണ്‍ചിരാത്‌
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
  ഇന്നലെ സന്ധ്യയില്‍ തുളസിതറയിലാരോ-
  കൊളുത്തിവെച്ചയാ മണ്‍ചിരാതിന്നും;
  ഇന്നുപുലര്‍കാലെ പെയ്താമഴയിലും,
  വീശുന്നകാറ്റിലും,സൂര്യന്‍-
  നല്‍ക്കുമാപ്രകാശത്തിലും,അണയാതെ..........
  ഇന്നലെ സന്ധ്യയില്‍ തുളസിതറയിലാരോ-
  കൊളുത്തിവെച്ചയാ മണ്‍ചിരാതിന്നും അണയാതെ.
  ഇന്നലെ രാത്രിയില്‍ വഴിപോക്കര്‍ക്കുനല്‍കി-
  യാ മണ്‍ചിരാതിന്‍ വെളിച്ചം,മണ്‍ചിരാതിന്‍ വെളിച്ചം.
  ഇന്നിപകലിലാരാലും ഗവുനിക്കപ്പെടാതെ,
  മണ്‍ചിരാത്‌ ഏകനായ്‌,മണ്‍ചിരാത്‌ ഏകനായ്‌.

  ReplyDelete
 2. സഗീര്‍,

  ഭാഷയില്‍ ഒന്നുകൂടി ശ്രദ്ധിച്ച്‌ ശില്‍പഭംഗി വരുത്തിയാല്‍ കവിത വളരെ മനോഹരിയായിരിയ്ക്കും. പിന്നെ, മണ്‍ചിരാതിനെ ഏകന്‍ എന്നു പറയുന്നതിലും നല്ലത്‌ ഏകം എന്നു പറയുന്നതല്ലെ? നല്ലൊരു ക്രാഫ്റ്റിനു വേണ്ടി അല്‍പം സമയം ചിലവഴിച്ചാല്‍ താങ്കളുടെ രചനകള്‍ അപ്പത്തിനു നെയ്യ്‌ ഏറിയതുപോലെ രുചിയ്ക്കും.

  ReplyDelete