എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, November 10, 2006

ജീവിതമോ ഇതു മരണമോ?പുലര്‍കാലെയെത്തി
സന്ധ്യക്കു പോയിടും;
ഇതു നിന്‍ ജീവിതമോ?
മരണമോ?.

കണ്ണില്‍ അന്തകാരം!
ചുണ്ടില്‍ പുഞ്ചിരി!
ശിരസ്സില്‍ കുളിര്‍!
നരനായ്‌ പിറന്ന എന്നില്‍
നിറയും വികാരം!.

കണ്ണില്‍ നിദ്ര!
ചുണ്ടില്‍ പുഛം!
ശിരസ്സില്‍ വിറയല്‍!
നരനായ്‌ പിറന്ന എന്നില്‍
നിറയും വികാരം!.

രാത്രിയെത്തി
പുലര്‍കാലെ പോയിടും;
ഇതു നിന്‍ ജീവിതമോ?
മരണമോ?.

ചൊല്ലു സൂര്യചന്ദ്രന്മാരെ
ചൊല്ലു;ജീവിതമോ
ഇതു മരണമോ?

2 comments:

 1. പുലര്‍കാലെയെത്തി സന്ധ്യക്കു പോയിടും;
  ഇതു നിന്‍ ജീവിതമോ? മരണമോ?.
  കണ്ണില്‍ അന്തകാരം!
  ചുണ്ടില്‍ പുഞ്ചിരി!
  ശിരസ്സില്‍ കുളിര്‍!
  നരനായ്‌ പിറന്ന എന്നില്‍ നിറയും വികാരം!.
  കണ്ണില്‍ നിദ്ര!
  ചുണ്ടില്‍ പുഛം!
  ശിരസ്സില്‍ വിറയല്‍!
  നരനായ്‌ പിറന്ന എന്നില്‍ നിറയും വികാരം!.
  രാത്രിയെത്തി പുലര്‍കാലെ പോയിടും;
  ഇതു നിന്‍ ജീവിതമോ? മരണമോ?.
  ചൊല്ലു സൂര്യചന്ദ്രന്മാരെ ചൊല്ലു;
  ജീവിതമോ ഇതു മരണമോ?

  ReplyDelete
 2. dear sageer,do like this...just wrote it on its own way by rajan pr

  ReplyDelete