എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 30, 2006

ബന്ധംതിരയും
തീരവും
പോലെയോ?

അതോ
കടലും
ആകാശവും
പോലെയോ?

അതോ
മരണവും
ജനനവും
പോലെയോ?

അതോ
പകലും
രാത്രിയും
പോലെയോ?

അതോ
പ്രണയവും
കവിതയും
പോലെയോ?

ഞാനും നീയും
തമ്മിലുള്ള ബന്ധം!.

1 comment:

 1. തിരയും തീരവും,
  കടലും ആകാശവും,
  പോലെയോ അതോ-
  മരണവും ജനനവും,
  പകലും രാത്രിയും,
  പോലെയോ അതോ-
  പ്രണയവും കവിതയും,
  പോലെയോ എന്നോര്‍മ്മയില്ല
  ഞാനും നീയും തമ്മിലുള്ള ബന്ധം.

  ReplyDelete