എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, June 12, 2007

ദുരവസ്ഥ



ചിത്രo: പി.ആര്‍.രാജന്‍

കര്‍മ്മമിവളുടെ സ്യഷ്ടിയല്ല!
ഇവള്‍ കര്‍മ്മത്തിന്‍ സ്യഷ്ടി മാത്രം.

ഇവളെ ആര്‍ക്കുമെന്തുവേണമെങ്കിലും,
പറയാം;
എന്താണിവളൊരു ഭ്രാന്തിയോ?

ഇവള്‍ക്കു ആരോടുവേണമെങ്കിലും,
യാചിച്ചിടാം;
എന്താണിവളൊരു യാചകിയോ?

ആരുനല്‍കുമൊരാലില,
ഇവളുടെ നഗ്നത മറക്കുവാന്‍,

എന്‍ അമ്മയാമീഭാരതത്തിനെതിനു
നല്‍കി ഭഗവാനേയീ ദുരവസ്ഥ,

ഭഗവാനേ,
കാണുവാനും,കേള്‍ക്കുവാനും
വയ്യെനിക്കിനി,
യെടുത്തേക്കുയങ്ങെന്‍-
ജീവനീവേളയില്‍.

2 comments:

  1. കവിത:ദുരവസ്ഥ
    രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
    കര്‍മ്മമിവളുടെ സ്യഷ്ടിയല്ല!
    ഇവള്‍ കര്‍മ്മത്തിന്‍ സ്യഷ്ടി മാത്രം.
    ഇവളെ ആര്‍ക്കുമെന്തുവേണമെങ്കിലും,
    പറയാം;
    എന്താണിവളൊരു ഭ്രാന്തിയോ?
    ഇവള്‍ക്കു ആരോടുവേണമെങ്കിലും,
    യാചിച്ചിടാം;
    എന്താണിവളൊരു യാചകിയോ?
    ആരുനല്‍കുമൊരാലില,
    ഇവളുടെ നഗ്നത മറക്കുവാന്‍,
    എന്‍ അമ്മയാമീഭാരതത്തിനെതിനു
    നല്‍കി ഭഗവാനേയീ ദുരവസ്ഥ,
    ഭഗവാനേ,
    കാണുവാനും,കേള്‍ക്കുവാനും
    വയ്യെനിക്കിനി,
    യെടുത്തേക്കുയങ്ങെന്‍-
    ജീവനീവേളയില്‍.

    ReplyDelete