എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, July 11, 2007

കലി(യില്ല)കാലംചിത്രo: പി.ആര്‍.രാജന്‍

ചതുപ്പുനിലത്തില്‍ കാലത്തിന്‍
കര്‍ണപര്‍വ്വം ശോകസാന്ദ്രമായ്‌
കവചകുണ്‌ഢലം ദാനം നല്‍കി
മനിതര്‍ കാട്ടിടും പാപങ്ങള്‍ സഹിച്ചും
കര്‍ണ്ണന്‍ നില്‍ക്കുകയാണിപ്പോഴും
അരക്കില്ലങ്ങളില്‍നിന്നു പിന്നെയും
നിലവിളികള്‍ മുഴങ്ങി വെന്തു-
കരിഞ്ഞ മനിതരുടെ നിലവിളി.
മണിമേടകളിലെ സപ്രമഞ്ചങ്ങള്‍
പിന്നെയും അട്ടഹസങ്ങള്‍ മുഴക്കി
ആടിതമര്‍ത്ത മനിതരുടെ അട്ടഹസങ്ങള്‍.

1 comment:

 1. കവിത:കലി(യില്ല)കാലം
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
  ചിത്രങ്ങള്‍:പി ആര്‍ രാജന്‍
  ചതുപ്പുനിലത്തില്‍ കാലത്തിന്‍
  കര്‍ണപര്‍വ്വം ശോകസാന്ദ്രമായ്‌
  കവചകുണ്‌ഢലം ദാനം നല്‍കി
  മനിതര്‍ കാട്ടിടും പാപങ്ങള്‍ സഹിച്ചും
  കര്‍ണ്ണന്‍ നില്‍ക്കുകയാണിപ്പോഴും
  അരക്കില്ലങ്ങളില്‍നിന്നു പിന്നെയും
  നിലവിളികള്‍ മുഴങ്ങി വെന്തു-
  കരിഞ്ഞ മനിതരുടെ നിലവിളി.
  മണിമേടകളിലെ സപ്രമഞ്ചങ്ങള്‍
  പിന്നെയും അട്ടഹസങ്ങള്‍ മുഴക്കി
  ആടിതമര്‍ത്ത മനിതരുടെ അട്ടഹസങ്ങള്‍.

  ReplyDelete