എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, July 11, 2007

നേരമായ്‌,വീരഭദ്രാ



ചിത്രo: പി.ആര്‍.രാജന്‍

നേരമായ്‌,വീരഭദ്രാ
നിനക്കവതരിക്കാന്‍!
അന്നു രക്ഷയാഗത്തിനൊടുവില്‍
അഗ്നിപ്രവേശം ചെയ്ത പത്നിക്കായ്‌,
ദുഷ്ടരെയും അക്രമികളേയും നിഗ്രഹിക്കാന്‍
അവതാരമെടുത്തുവെങ്കില്‍.

ഇന്നും വരിക
കാമദാഹത്തിനൊടുവില്‍
അഗ്നിയിലെറിയപ്പെടുന്ന
സ്ത്രീജന്മങ്ങളുടെ
രക്ഷക്കായ്‌ ദുഷ്ടരെയും,
അക്രമികളേയും നിഗ്രഹിക്കാന്‍
അവതാരമെടുവരിക
ഭൂതഗണങ്ങളിപ്പോഴും
കാത്തീടുകയാണങ്ങേക്കായ്‌.

1 comment:

  1. കവിത:നേരമായ്‌,വീരഭദ്രാ
    രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
    ചിത്രങ്ങള്‍:പി ആര്‍ രാജന്‍
    നേരമായ്‌,വീരഭദ്രാ.........നിനക്കവതരിക്കാന്‍
    അന്നു രക്ഷയാഗത്തിനൊടുവില്‍
    അഗ്നിപ്രവേശം ചെയ്ത പത്നിക്കായ്‌,
    ദുഷ്ടരെയും അക്രമികളേയും നിഗ്രഹിക്കാന്‍
    അവതാരമെടുത്തുവെങ്കില്‍.ഇന്നും വരിക
    കാമദാഹത്തിനൊടുവില്‍ അഗ്നിയിലെറിയപ്പെടുന്ന
    സ്ത്രീജന്മങ്ങളുടെ രക്ഷക്കായ്‌ ദുഷ്ടരെയും,
    അക്രമികളേയും നിഗ്രഹിക്കാന്‍ അവതാരമെടുവരിക
    ഭൂതഗണങ്ങളിപ്പോഴും കാത്തീടുകയാണങ്ങേക്കായ്‌.

    ReplyDelete