എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, July 15, 2007

ഇരിക്കപിണ്ടംചിത്രo: പി.ആര്‍.രാജന്‍

ഇവള്‍ ലോകത്തിന്‍ പുതു സന്തതി.
ബ്രാമണ്യത്തെ പൊട്ടിച്ചെറിന്‍ഞ്ഞവള്‍.

വജ്രായുധത്തെ തോല്‍പ്പിച്ച ഇച്ചാ-
ശക്തിയായ്‌ അവള്‍ വന്നു കപട-
ലോകത്തിന്‍ മുഖം മൂടി കീറിടാന്‍.

നാഥന്‍ നല്‍കിയ അനാത്ത്വമാ-
നാലുകെട്ടില്‍ പഴകിദ്രവിച്ചുനിന്നു.
കത്തിച്ചെറിയേണ്ട അനാചാരം,
കെട്ടിപിടിച്ചു ആലസരാം സമൂഹം.
ശുദ്ധമണ്ണില്‍ വിഷമുള്ളിറക്കിയവര്‍ക്കും,
അരയാലിന്‍ കാട്ടില്‍ ചോരമണം
പുരട്ടിയവര്‍ക്കും,എതിരെ മുഷ്ട്ടി-
ചുരുട്ടിടാന്‍ അവള്‍ വന്നു.

തന്നെക്കാള്‍ മുന്‍പേ തെറ്റുചൊല്ലി
മയക്കിയ സമൂഹത്തിനു ശരി ചൊല്ലിയവള്‍.
പണ്ടു പൂണൂല്‍ ചോരകണ്ടു.
ഇന്നു പൂണൂലില്‍ ചോരപുരണ്ടു.
പണം ബുദ്ധിക്കു വഴിമാറി.

മനുഷ്യര്‍ നോക്കിനിന്നു
ദൈവങ്ങള്‍ പരസ്പ്പരമടിച്ചു.
സമൂഹം വിലപിച്ചു നിന്നു.

ദൈവങ്ങള്‍ ഉറഞ്ഞുതുള്ളി,
ഗ്യഹങ്ങള്‍ കത്തിയമര്‍ന്നു.
നിമിത്തം നിയോഗത്തിനു വഴിമാറി.
കൂട്ടകൊലയും ചോരയും കണ്ടു മടുത്തു.

മനുഷ്യവേദനയുടെ അര്‍ത്ഥമറിയേണ്ട;
സമൂഹത്തില്‍നിന്നൊരുവള്‍ മാത്രം,
ചെറ്റകുടിലിനേയും തെരുവിന്‍ മക്കളേയും,
സ്നേഹിച്ചു പരിചരിച്ചു, എന്നിട്ടും
ആ സമൂഹമവള്‍ക്കായ്‌ ഒരുക്കി
ഇരിക്കപിണ്ടം.

7 comments:

 1. കവിത:ഇരിക്കപിണ്ടം.
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
  ചിത്രം:പി ആര്‍ രാജന്‍
  ഇവള്‍ ലോകത്തിന്‍ പുതു സന്തതി.
  ബ്രാമണ്യത്തെ പൊട്ടിച്ചെറിന്‍ഞ്ഞവള്‍.
  വജ്രായുധത്തെ തോല്‍പ്പിച്ച ഇച്ചാ-
  ശക്തിയായ്‌ അവള്‍ വന്നു കപട-
  ലോകത്തിന്‍ മുഖം മൂടി കീറിടാന്‍.
  നാഥന്‍ നല്‍കിയ അനാത്ത്വമാ-
  നാലുകെട്ടില്‍ പഴകിദ്രവിച്ചുനിന്നു.
  കത്തിച്ചെറിയേണ്ട അനാചാരം,
  കെട്ടിപിടിച്ചു ആലസരാം സമൂഹം.
  ശുദ്ധമണ്ണില്‍ വിഷമുള്ളിറക്കിയവര്‍ക്കും,
  അരയാലിന്‍ കാട്ടില്‍ ചോരമണം
  പുരട്ടിയവര്‍ക്കും,എതിരെ മുഷ്ട്ടി-
  ചുരുട്ടിടാന്‍ അവള്‍ വന്നു.
  തന്നെക്കാള്‍ മുന്‍പേ തെറ്റുചൊല്ലി
  മയക്കിയ സമൂഹത്തിനു ശരി ചൊല്ലിയവള്‍.
  പണ്ടു പൂണൂല്‍ ചോരകണ്ടു.
  ഇന്നു പൂണൂലില്‍ ചോരപുരണ്ടു.
  പണം ബുദ്ധിക്കു വഴിമാറി.
  മനുഷ്യര്‍ നോക്കിനിന്നു
  ദൈവങ്ങള്‍ പരസ്പ്പരമടിച്ചു.
  സമൂഹം വിലപിച്ചു നിന്നു.
  ദൈവങ്ങള്‍ ഉറഞ്ഞുതുള്ളി,
  ഗ്യഹങ്ങള്‍ കത്തിയമര്‍ന്നു.
  നിമിത്തം നിയോഗത്തിനു വഴിമാറി.
  കൂട്ടകൊലയും ചോരയും കണ്ടു മടുത്തു.
  മനുഷ്യവേദനയുടെ അര്‍ത്ഥമറിയേണ്ട;
  സമൂഹത്തില്‍നിന്നൊരുവള്‍ മാത്രം,
  ചെറ്റകുടിലിനേയും തെരുവിന്‍ മക്കളേയും,
  സ്നേഹിച്ചു പരിചരിച്ചു, എന്നിട്ടും
  ആ സമൂഹമവള്‍ക്കായ്‌ ഒരുക്കി
  ഇരിക്കപിണ്ടം.

  ReplyDelete
 2. എന്താ മാഷേ ഇത്?
  കവിതയൊ? മുദ്രാവാക്യമൊ?

  ReplyDelete
 3. അതു രണ്ടും തമ്മിലുള്ള വ്യത്യാസം കൂടെ പറഞ്ഞ് കൊടുക്കൂ ഇരിങ്ങലാശാനേ (സാ.വാ. കൃഷ്ണന്‍ നായര്‍ ശൈലിയില്‍ കൊച്ച് മുകുളങ്ങളെ കൊളുന്തിലേ നുള്ളണൊ?)
  :)
  സഗീറെ കവിതകള്‍ ചിലത് വായിച്ചു.പ്രാസമൊപ്പിക്കാന്‍ വേണ്ടി ചിലതില്‍ നടത്തിയ കസര്‍ത്തുകള്‍, പിന്നെ ചില ക്ലീഷെ പ്രയൊഗങ്ങള്‍ ഒക്കെ മാറ്റിനിര്‍ത്തി അല്‍പ്പം കൂടെ മനസിരുത്തി എഴുതൂ. പിന്നെ ചിത്രങ്ങള്‍ ചിലത് കവിതയും ആയി ബന്ധമില്ലാത്തപോലെ തോന്നി, ചിലവ അനുയോജ്യം ആണ് താനും.

  ReplyDelete
 4. Dear Iringal,
  If you feel my poem like this, I can't do anything of you
  I didn't forgot your former comment
  I will put that's one more for you
  Than you tell me more about of pomes as your view

  ബൂലോകം ഒരു കളരിയായി കാണൂ.
  എഴുതിയത് വീണ്ടും വീണ്ടും വായിച്ച്
  ആവശ്യമെങ്കില്‍ തിരുത്താം.
  വായനക്കാരും കൂടെ ഉണ്ട് എന്നതാണ്
  മറ്റു മാധ്യമങ്ങളില്‍ നിന്ന്
  ബൂലോകത്തെ വ്യത്യസ്തമാക്കുന്നത്

  Thanks and keep it up reading my pomes

  ReplyDelete
 5. ivide njan chirikkano karayano pandarathil??

  Dinkan... ente aadya comment pandaram thanne repeat cheythallo. appol kurunnile nulluka ennathalla uddeshyam. kurunninde kombu pathiye mathi purathedukkunnathu ennu parayukayanu

  (Malayalam Font use cheyyan patathathil khedikkunnu)

  ReplyDelete
 6. പ്രിയ ഇരിങ്ങല്‍
  കത്തു ഡിങ്കനുള്ളതാണെങ്കിലും എനിക്കാണല്ലോ അയച്ചത്‌
  അതിനാല്‍ മറുപടി അയക്കുന്നു.താങ്കളുടെ ഈ ഒറ്റ ചോദ്യം മതി
  മറ്റുള്ളവര്‍ക്കു താങ്കളെ മനസിലാക്കാന്‍.അതു പോലെ ഡിങ്കനും എന്റെ കവിത വായിച്ചു കത്തയച്ചിരുന്നു.ആ മറുപടിയില്‍ നിന്നും ഡിങ്കനെ മറ്റുള്ളവര്‍ക്കു മനസിലാക്കാന്‍ വളരെ എളുപ്പമാണ്‌.എന്റെ ബ്ലോഗില്‍ ഞാന്‍ 90ല്‍ പരം കവിതകള്‍ എഴുതിയീട്ടുണ്ട്‌.ഞാന്‍ കൈകാര്യം ചെയ്തയത്രയും കവിതാവിഷയങ്ങള്‍ ആരും ആരുടെയും കവിതാബ്ലോഗില്‍ എനിക്കു കാണാന്‍ കഴിഞ്ഞിട്ടില്ല.താങ്കള്‍ എന്റെ മുഴുവന്‍ കവിതകളും കണ്ടില്ലയെന്നു ഞാന്‍ വിശ്വസിക്കുന്നു.ഞാന്‍ താങ്കളുടെ കവിതകളും കണ്ടിരുന്നു.നോക്കു പ്രിയ ഇരിങ്ങല്‍ ഞാന്‍ 29 വയസുള്ള ഒരാളാണ്‌.ഞാന്‍ എന്റെ 9ആം വയസില്‍ കവിത എഴുതിതുടങ്ങിയതാണ്‌.(ഡിങ്കനും വായിക്കുക) ഞാന്‍ ഇപ്പോള്‍ ഖത്തിറിലാണ്‌ ജോലി നോക്കുന്നത്‌.ഞാന്‍ നാട്ടിലുള്ളപ്പോഴും ഇവിടെയും വെച്ചും പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലെഴുതിയീട്ടുണ്ട്‌.കവികള്‍ എപ്പോഴും ചിന്തിക്കുന്നതു വ്യത്യസ്തമായാണെന്നു വിശ്വസിക്കുന്ന ഒരാളാണു ഞാന്‍ .കവിക്കേയറിയൂ കവിതയുടെ നൊമ്പരം.ഒരു കവിത ജനിച്ച്‌ അത്‌ അത്രത്തോളം കഴിഞ്ഞാണ്‌ കവി അതു പകര്‍ത്തിയെഴുതുകയെന്നറിയുമോ താങ്കള്‍ക്ക്‌.മനസില്‍ എത്രപ്രവശ്യം മനനം ചെയ്താണ്‌ ഒരു കവിത കവിതയാവുക എന്നു പ്രിയ കവി സുഹ്യത്തിനോടു പറയേണ്ടിവന്നതിന്നാല്‍ ക്ഷമിക്കുക.ഒരു കവിക്കു ചേര്‍ന്നതല്ല താനെന്നഭാവമെന്നു ആദ്യം മനസിലാക്കുക.കവിതകള്‍ എന്താണെന്ന്‌ പിന്നെ മനസിലാക്കുക.പിന്നീട്‌ അഭിപ്രായം എഴുതുക.ഈ ഒരു സ്വഭാവത്താലോ,വീക്ഷണത്തിലോ താങ്കള്‍ മുന്നോട്ടു പോവുന്നെങ്കില്‍ ജീവിതത്തിലുള്ള ജീവിതത്തിന്റെ സുഖം ഒരിക്കലും താങ്കള്‍ക്കു കിട്ടികാണില്ല.പറഞ്ഞു പറഞ്ഞു മറുപടി കത്തു നീണ്ടു പോയ്‌ ക്ഷമിക്കുക. എന്നു പ്രിയ സുഹ്യത്ത്‌ സഗീര്‍.

  ReplyDelete