എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, July 16, 2007

അവള്‍ക്കായ്‌എന്‍ മനസ്സില്‍ നിറഞ്ഞു-
തുളുമ്പും സ്നേഹമായ്‌,
ഞാന്‍ കാത്തിരുന്നു;
അവള്‍ക്കായ്‌.
എന്‍ പ്രിയക്കായ്‌.

മുന്തിരിവള്ളിയില്‍,
നിന്നൂറിടും തേന്‍ കണം-
തേടിടും ശലഭമായ്‌
അവള്‍ വരുമെന്‍ ചാരെ,
മുഖത്തിനഴകുനല്‍കിടും കണ്ണുമായ്‌
അവള്‍ വരുമെന്‍ ചാരെ,
കാതിനുകുളിര്‍മ നല്‍കിടും സ്വരമായി
അവള്‍ വരുമെന്‍ ചാരെ,
എന്നു നിനച്ചു ഞാനിരുന്നു.

എന്‍ മനസ്സില്‍ നിറഞ്ഞു-
തുളുമ്പും സ്നേഹമായ്‌,
ഞാന്‍ കാത്തിരുന്നു;
അവള്‍ക്കായ്‌.
എന്‍ പ്രിയക്കായ്‌.
ഞാന്‍ കാത്തിരുന്നു.

1 comment:

 1. കവിത:അവള്‍ക്കായ്‌.
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
  എന്‍ മനസ്സില്‍ നിറഞ്ഞു-
  തുളുമ്പും സ്നേഹമായ്‌,
  ഞാന്‍ കാത്തിരുന്നു;
  അവള്‍ക്കായ്‌.
  എന്‍ പ്രിയക്കായ്‌.
  മുന്തിരിവള്ളിയില്‍,
  നിന്നൂറിടും തേന്‍ കണം-
  തേടിടും ശലഭമായ്‌
  അവള്‍ വരുമെന്‍ ചാരെ,
  മുഖത്തിനഴകുനല്‍കിടും കണ്ണുമായ്‌
  അവള്‍ വരുമെന്‍ ചാരെ,
  കാതിനുകുളിര്‍മ നല്‍കിടും സ്വരമായി
  അവള്‍ വരുമെന്‍ ചാരെ,
  എന്നു നിനച്ചു ഞാനിരുന്നു.
  എന്‍ മനസ്സില്‍ നിറഞ്ഞു-
  തുളുമ്പും സ്നേഹമായ്‌,
  ഞാന്‍ കാത്തിരുന്നു;
  അവള്‍ക്കായ്‌.
  എന്‍ പ്രിയക്കായ്‌.
  ഞാന്‍ കാത്തിരുന്നു.

  ReplyDelete