എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, September 4, 2007

സ്വപ്നംജാലകത്തിലൂടെയെത്തുന്ന,
നിശബ്ദമെന്‍ കര്‍ണ്ണ-
പടങ്ങളെ ശബ്ദമാക്കി.

കുളിര്‍കാറ്റുതേടും ഇലകളെ,
ചൂടുകാറ്റാല്‍ വാട്ടി.

കടലിന്‍ തിരകളില്‍ ചെളി-
നിറച്ചു കരയെ നാശമാക്കി.

മോഹങ്ങളും മോഹഭംഗങ്ങളുമായ്‌,
എന്‍ ജീവിതം വീണ്ടും മരിച്ചു.

വിയര്‍പ്പിന്‍ കണങ്ങള്‍,
മഴയാല്‍ മറച്ചും;
കിളിനാദം കേള്‍പ്പിച്ചും
എന്നെ സ്വര്‍ഗത്തിലിറക്കി.

ഇനിയെന്തെന്നച്ചോദ്യമായ്‌,
ഞാന്‍ അവശേഷിച്ചു.

മരിക്കാന്‍ ആശിച്ചവരേയും,
ആശിക്കാത്തവരേയും കണ്ടു.

വീണ്ടും വീണ്ടും എന്‍ സ്വപ്നങ്ങള്‍,
എന്നെ കൊന്നുതിന്നു.

1 comment:

 1. കവിത:സ്വപ്നം
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
  ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
  ജാലകത്തിലൂടെയെത്തുന്ന,
  നിശബ്ദമെന്‍ കര്‍ണ്ണ-
  പടങ്ങളെ ശബ്ദമാക്കി.
  കുളിര്‍കാറ്റുതേടും ഇലകളെ,
  ചൂടുകാറ്റാല്‍ വാട്ടി.
  കടലിന്‍ തിരകളില്‍ ചെളി-
  നിറച്ചു കരയെ നാശമാക്കി.
  മോഹങ്ങളും മോഹഭംഗങ്ങളുമായ്‌,
  എന്‍ ജീവിതം വീണ്ടും മരിച്ചു.
  വിയര്‍പ്പിന്‍ കണങ്ങള്‍,
  മഴയാല്‍ മറച്ചും;
  കിളിനാദം കേള്‍പ്പിച്ചും
  എന്നെ സ്വര്‍ഗത്തിലിറക്കി.
  ഇനിയെന്തെന്നച്ചോദ്യമായ്‌,
  ഞാന്‍ അവശേഷിച്ചു.
  മരിക്കാന്‍ ആശിച്ചവരേയും,
  ആശിക്കാത്തവരേയും കണ്ടു.
  വീണ്ടും വീണ്ടും എന്‍ സ്വപ്നങ്ങള്‍,
  എന്നെ കൊന്നുതിന്നു.

  ReplyDelete