എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, September 20, 2007

ഭുതകാലം



പാടത്തിന്റെ
ചെളിയിലായിരുന്നുവെന്‍,
ജീവിതമിന്നലെ!

കാറ്റും,മഴയും,മഞ്ഞും,
ഒന്നും അറിയാതെ,
എന്‍ ജീവിതമായ്‌,

ഭുതകാലം ഓര്‍ത്തു
പോയി ഞാന്‍.

ഞാന്‍ ഇന്നു ജന്മി!
മണിമാളികയില്‍ താമസം.

അസൂയയും,ആര്‍ത്തിയും പേറി,
ധാര്‍മ്മികസംസ്ക്കാരത്തിന്‍,
ജീര്‍ണതയില്‍ ചൂഷണ ശില്‍പ്പിയായ്‌,
ഹിംസയും,മദ്യവും,രതിയും,
കലര്‍ന്ന പുതുജീവിതമായ്‌,
വികാസപരിണാമത്തിന്‍
പ്രഭുവായ്‌ രമിച്ചു വാണു.

1 comment:

  1. ജീവിതമിന്നലെ,
    പാടത്തിന്റെ-
    ചെളിയിലായിരുന്നു.
    കാറ്റും,
    മഴയും,
    മഞ്ഞും,
    ഒന്നും അറിയാതെ,
    എന്‍ ജീവിതമായ്‌,
    കഴിഞ്ഞ ഭുതകാലം-
    ഓര്‍ത്തു പോയി ഞാന്‍.

    ഒരു കവിത

    ReplyDelete