എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, September 18, 2007

കേഴുന്ന കേരളംപരി പ്രാജകനാം
മാമുനിയായ്‌,
നില്‍ക്കുന്നീ കേരളം;
നിശ്ചലം,നിശബ്ദം,
തന്നില്‍ നടക്കുന്ന,
കാഴ്ച്ചകളെ നോക്കി നിന്നു.

ഗംഗാ തടത്തില്‍ നിന്നുയരും
മുറവിളി കേട്ടു ഞാന്‍ തളര്‍ന്നു.
ക്ഷണ സംത്യപ്ത്തിയായ്‌ കാമം,
അലൗകീകമായ്‌ മാറി.

ഉദാത്തമാമീ പ്രണയം പ്രായത്തിനാ-
വേശമായ്‌ മാത്രം നില്‍കൊണ്ടു.
മഹത്തരം ഞങ്ങളാം ചിന്തകളെ-
ന്നു ചൊല്ലി നടന്നു ബുജികള്‍.

കേഴവാങ്ങി ഉദോഗസ്ഥരവര്‍,
നാടിനെ ഒറ്റി കെടുത്തു.

നേതാക്കള്‍ വീണ്ടും വീണ്ടും
നാടിന്‍ നന്മക്കുനേരെ പല്ലിളിച്ചു കാട്ടി.

നീതിപാലിക്കും നീതിപാലകര്‍
കൈക്കൂലി മയത്താല്‍ ഉന്മത്തരായ്‌ തീര്‍ന്നു.

പലിശ തൂക്കുകയറുമായി കര്‍ഷരെ തേടി-
യലഞ്ഞു; നാട്ടില്‍ കര്‍ഷക ശവങ്ങളാല്‍,
ക്യഷിഭൂമി ശവ ഭൂമിയായ്‌ മാറി.

വ്യഭിചാരം പുതുവഴികള്‍ തേടി,
മാന്യത കലര്‍ത്തിയ മുഖംമൂടി ധരിച്ചു.

ബിരുദ്ധദാരികള്‍ ജോലി തെണ്ടി,
തെമ്മാടികളായി മാറി.

നാടിന്‍ വഴിയില്‍ സര്‍വകലാശാലകള്‍,
തേനും പാലുമൊഴുക്കി പുത്തന്‍
ഉറുമ്പുകളെ കാത്തുനിന്നു.

സമൂഹം മടങ്ങുന്നു വീണ്ടും
നാട്ടു മനുഷ്യരില്‍ നിന്നും
കാട്ടുമനുഷ്യരിലേക്ക്‌.

പരി പ്രാജകനാം മാമുനിയായ്‌,
കേഴുന്നീ കേരളം;
നിശ്ചലം,നിശബ്ദം,
തന്നില്‍ നടക്കുന്ന,
കാഴ്ച്ചകളെ നോക്കി കൊണ്ടിന്നും,
കേഴുകയാണീ കേരളം.

പരി പ്രാജകനാം മാമുനിയായ്‌,
ഇന്നും കേഴുകയാണീ കേരളം.

2 comments:

 1. കേരളത്തിനെ ഇന്നത്തെ സ്ഥിതികള്‍ വരികളില്‍ പ്രതിഫലിക്കുന്നു.

  ReplyDelete
 2. പരി പ്രാജകനാം മാമുനിയായ്‌,
  നില്‍ക്കുന്നീ കേരളം;
  നിശ്ചലം,നിശബ്ദം,
  തന്നില്‍ നടക്കുന്ന,
  കാഴ്ച്ചകളെ നോക്കി നിന്നു.
  ഗംഗാ തടത്തില്‍ നിന്നുയരും
  മുറവിളി കേട്ടു ഞാന്‍ തളര്‍ന്നു.
  ക്ഷണ സംത്യപ്ത്തിയായ്‌ കാമം,
  അലൗകീകമായ്‌ മാറി.
  ഉദാത്തമാമീ പ്രണയം പ്രായത്തിനാ-
  വേശമായ്‌ മാത്രം നില്‍കൊണ്ടു.
  മഹത്തരം ഞങ്ങളാം ചിന്തകളെ-
  ന്നു ചൊല്ലി നടന്നു ബുജികള്‍.

  ReplyDelete