എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, September 9, 2007

കശാപ്പുശാലഅള്‍ട്രാ സ്കാന്‍ പറഞ്ഞു:
കുഞ്ഞു പെണ്ണാണെന്ന്.

അച്ചന്‍ പറഞ്ഞു:
ഒഴിവാക്കാം നമ്മുക്കെന്ന്.

അമ്മ പറഞ്ഞു:
വേണ്ട വളര്‍ത്താമെന്ന്.

അവസാനം നാം കണ്ടു,
മാലിന്യകൂമ്പാരത്തില്‍ പെണ്‍-
ഭൂണങ്ങള്‍ നിറഞ്ഞ സഞ്ചികള്‍.
നവജാതശിശു ഭ്രൂണങ്ങള്‍.

കാരണക്കാര്‍
അള്‍ട്രാ സ്കാനും,
ജീന്‍ സെലക്ഷനും,
പിന്നെ ക്ലോണിങ്ങും.
ഗര്‍ഭസ്ഥശിശു പെണ്ണായാല്‍
ഗര്‍ഭഛിദ്രം നടത്തുന്ന കുലമേ..........

ഇവിടെ ആരാണു തെറ്റുക്കാര്‍?.
ദൈവമോ അതോ ശാസ്ത്രമോ?

3 comments:

 1. കവിത:കശാപ്പുശാല.
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
  അള്‍ട്രാ സ്കാന്‍ പറഞ്ഞു:
  കുഞ്ഞു പെണ്ണാണെന്ന്.
  അച്ചന്‍ പറഞ്ഞു:
  ഒഴിവാക്കാം നമ്മുക്കെന്ന്.
  അമ്മ പറഞ്ഞു:
  വേണ്ട വളര്‍ത്താമെന്ന്.
  അവസാനം നാം കണ്ടു,
  മാലിന്യകൂമ്പാരത്തില്‍ പെണ്‍-
  ഭൂണങ്ങള്‍ നിറഞ്ഞ സഞ്ചികള്‍.
  നവജാതശിശു ഭ്രൂണങ്ങള്‍.
  കാരണക്കാര്‍
  അള്‍ട്രാ സ്കാനും,
  ജീന്‍ സെലക്ഷനും,
  പിന്നെ ക്ലോണിങ്ങും.
  ഗര്‍ഭസ്ഥശിശു പെണ്ണായാല്‍
  ഗര്‍ഭഛിദ്രം നടത്തുന്ന കുലമേ..........
  ആരാണു തെറ്റുക്കാര്‍,ചൊല്ലൂ
  ആരാണു തെറ്റുക്കാര്‍?.
  ദൈവമോ അതോ ശാസ്ത്രമോ?
  ചൊല്ലൂ നിങ്ങള്‍ ദൈവമോ
  അതോ ശാസ്ത്രമോ?

  ReplyDelete
 2. സഗീര്‍

  മനോഹരമായ ഒരു ആശയം. പക്ഷെ ഭാവനയുടെ തൂവ്വല്‍ സ്പര്‍ശ്യം ഇല്ലാതെ കവിതയുടെ തലതില്‍ നിന്നകന്നു കേവലം മുദ്രാവാക്യമായി മാറി.

  "ഗര്‍ഭസ്ഥശിശു പെണ്ണായാല്‍
  ഗര്‍ഭഛിദ്രം നടത്തുന്ന കുലമേ..........
  ആരാണു തെറ്റുക്കാര്‍,ചൊല്ലൂ
  ആരാണു തെറ്റുക്കാര്‍?.
  ദൈവമോ അതോ ശാസ്ത്രമോ?
  ചൊല്ലൂ നിങ്ങള്‍ ദൈവമോ
  അതോ ശാസ്ത്രമോ? "

  ഇതുപോലെയുള്ള വരികള്‍ താങ്കളുടെ ചാപല്യമാണെന്നു തോന്നുന്നു....

  ReplyDelete
 3. മനോഹരമായ ആശയം. പക്ഷേ താങ്കളൂടെ രചന ശൈലി കവിതയുടെ plotല്‍ നിന്നും മാറി കേവലം മുദ്രാവാക്യമായി മാറുന്നു.

  "ഗര്‍ഭസ്ഥശിശു പെണ്ണായാല്‍
  ഗര്‍ഭഛിദ്രം നടത്തുന്ന കുലമേ..........
  ആരാണു തെറ്റുക്കാര്‍,ചൊല്ലൂ
  ആരാണു തെറ്റുക്കാര്‍?.
  ദൈവമോ അതോ ശാസ്ത്രമോ?
  ചൊല്ലൂ നിങ്ങള്‍ ദൈവമോ
  അതോ ശാസ്ത്രമോ? "

  ഇത്‌ പോലുള്ള statement ന്റെ കാലം കഴിഞ്ഞു സഗീര്‍. പുതിയ എഴുതുകാരുടെ രചന ശൈലി ശ്രാദ്ധിചാലും.

  ReplyDelete