
അമ്മ മകനോട്:
എന്താണു ശാന്തിയെന്നാല്‍?
ക്ലാസിലെ ഒരു കുട്ടിയുടെ,
പേരാണമ്മേ ശാന്തിയെന്നു-
ചൊല്ലുന്ന മകനെ നോക്കി
പകച്ചിരുന്നുപ്പോയിയമ്മ.
വീടിന്റെ കോണിലൊരു-
ചാരു കസേരയിലിരിക്കും,
വ്യദ്ധനാം മുത്തച്ചന്:
മകനേ;അക്ഷുബ്ധതയെന്നും,
മന:സ്വസ്ഥതയെന്നുമാണര്ത്ഥം
ശാന്തിയുടേതെന്നറിയുക,നീ.
മകനേ;ശാന്തി മന്ത്രത്തിലും
അശാന്തിയാണിപ്പോഴെന്നറിയുക,നീ.
മകനേ;ബലിയാടുകളായ്,
അനേകം നിരപരാധികള്‍
മരിച്ചു വീഴുന്നുവിന്നീ-
ഭൂമിയിലെന്നറിയുക,നീ.
മകനേ;തീവ്രവാദം
പടവാളക്കിയവരും,
ലോകം കാക്കുമെന്നു
ചൊല്ലും അങ്കിള്‍ സാമും,
അറിഞ്ഞും,അറിയാതെയും,
കൊന്നൊടുക്കുന്നു അനേകം
നിരപരാധികളെയെന്നറുയുക,നീ.
മുത്തച്ചാ;
ആരാണീ അങ്കിള്‍ സാം.
മകനേ;അമേരിക്കയെയാണു,
നമ്മളങ്കിള് സാമെന്നു-
വിളിക്കുന്നതെന്നറിയുക,നീ.
ആരോടെന്നില്ലാതെ,
ചൊല്ലുന്നുവാമുത്തച്ചന്:
എന്താണു ശാന്തിയെന്നു
മറന്നുപോവുന്നു എന്‍
ഓര്‍മ്മയില്‍നിന്നും
എങ്ങും ആശാന്തി മാത്രം.
ആശാന്തി മാത്രം.
ആശാന്തി മാത്രമെന്നു,
പുലമ്പി പുലമ്പി ആ-
ശ്വാസവും നിലച്ചു.
ആ ശ്വാസവും നിലച്ചു.
അമ്മ മകനോട്:
ReplyDeleteഎന്താണു ശാന്തിയെന്നാല്‍?
ക്ലാസിലെ ഒരു കുട്ടിയുടെ,
പേരാണമ്മേ ശാന്തിയെന്നു-
ചൊല്ലുന്ന മകനെ നോക്കി
പകച്ചിരുന്നുപ്പോയിയമ്മ.
വീടിന്റെ കോണിലൊരു-
ചാരു കസേരയിലിരിക്കും,
വ്യദ്ധനാം മുത്തച്ചന്:
മകനേ;അക്ഷുബ്ധതയെന്നും,
മന:സ്വസ്ഥതയെന്നുമാണര്ത്ഥം
ശാന്തിയുടേതെന്നറിയുക,നീ.
മകനേ;ശാന്തി മന്ത്രത്തിലും
അശാന്തിയാണിപ്പോഴെന്നറിയുക,നീ.
മകനേ;ബലിയാടുകളായ്,
അനേകം നിരപരാധികള്‍
മരിച്ചു വീഴുന്നുവിന്നീ-
ഭൂമിയിലെന്നറിയുക,നീ.
മകനേ;തീവ്രവാദം
പടവാളക്കിയവരും,
ലോകം കാക്കുമെന്നു
ചൊല്ലും അങ്കിള്‍ സാമും,
അറിഞ്ഞും,അറിയാതെയും,
കൊന്നൊടുക്കുന്നു അനേകം
നിരപരാധികളെയെന്നറുയുക,നീ.
മുത്തച്ചാ;
ആരാണീ അങ്കിള്‍ സാം.
മകനേ;അമേരിക്കയെയാണു,
നമ്മളങ്കിള് സാമെന്നു-
വിളിക്കുന്നതെന്നറിയുക,നീ.
ആരോടെന്നില്ലാതെ,
ചൊല്ലുന്നുവാമുത്തച്ചന്:
എന്താണു ശാന്തിയെന്നു
മറന്നുപോവുന്നു എന്‍
ഓര്‍മ്മയില്‍നിന്നും
എങ്ങും ആശാന്തി മാത്രം.
ആശാന്തി മാത്രം.
ആശാന്തി മാത്രമെന്നു,
പുലമ്പി പുലമ്പി ആ-
ശ്വാസവും നിലച്ചു.
ആ ശ്വാസവും നിലച്ചു.
മകനേ;ശാന്തി മന്ത്രത്തിലും
ReplyDeleteഅശാന്തിയാണിപ്പോഴെന്നറിയുക,നീ - വളരെ സത്യം തന്നെ സഗീര്‍.
ഇഷ്ടമായി ഈ കവിത
എന്താണു ശാന്തിയെന്നു
ReplyDeleteമറന്നുപോവുന്നു എന്‍
ഓര്‍മ്മയില്‍നിന്നും
എങ്ങും ആശാന്തി മാത്രം.
ആ മുത്തശ്ശന്റെ മാത്രമല്ല .. പുതു തലമുറയുടെ വിലാപമല്ലേ ഇത്..?
നല്ല വരികള്‍, സഗീര്‍..
:)
ReplyDeletenannayittund kettO..
കവിത ഇഷ്ടപ്പെട്ടു എന്നറിഞതില്‍ സന്തോഷം...അഭിപ്രാായം രേഖപ്പെടുത്തിയ എല്ലാവരോടും നന്ദി പറയുന്നു...
ReplyDeleteസാമ്രാജ്യത്വം ചോരകൊതിമൂത്ത് ഒരു രാക്ഷസനെ പോലെ പാഞ്ഞു നടക്കുന്ന ഈകാലത്ത്,അവരുടെ കെടുതികളില്‍ നിന്ന് ഒരു പിഞ്ചുകുഞ്ഞിനു പോലും രക്ഷപ്പെടാന്‍ കഴിയാതെ വരുന്ന ഈ സന്ദര്‍ഭത്തില്‍ ഒരു കുട്ടിയിലുണ്ടാവുന്ന സംശയങ്ങള്‍ വളരെ നന്നയി വരച്ചു കാട്ടുന്നു പിന്നെ അമ്മയെന്ന തലമുറയില്‍ ഉള്ള അറിവും മുത്തച്ചനെന്ന തലമുറയിലുള്ള അറിവും,ഗംഭീരം പിന്നെ മുത്തച്ചന്റെ മരണം ദു:ഖമുണ്ടാക്കുന്നു.താങ്കളുടെ ഈ കവിത വളരെ മനോഹരം
ReplyDeleteഒരു രാഷ്ട്രത്തിന്റെ പരമാധികാരസ്വതന്ത്രത്തേയും അവിടത്തെ ജനങ്ങളുടെ സ്വപ്ങ്ങള് ചുട്ടു ചാമ്പലാക്കുന്ന അമേരിക്കയുടെ മൃഗീയതയെ ചോദ്യം ചെയ്യേണം....കവിതകല് വ്യത്യസ്തത പുലര്‍ത്തുന്നു അഭിനന്ദനം
ReplyDelete