എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, October 11, 2007

ഭാന്തിന്റെ രൂപംഭാന്തിന്റെ രൂപം
മനസില്‍ പതിഞ്ഞത്‌
പണ്ടിങ്ങനെ

ജഡപിടിച്ച മുടിയും
മുഷിഞ്ഞ മുണ്ടും.

എട്ടുദിക്കും പൊട്ടു-
മാറുള്ള അലര്‍ച്ചകള്‍.

മരകുറ്റി നിലത്തൂ-
ന്തിയുള്ള ഓട്ടം.

ചങ്ങലകള്‍ ഉരഞ്ഞു
പൊട്ടി വ്രണമായ
കാലുകള്‍.

വ്രണത്തില്‍ ചങ്ങലകളു-
രയുമ്പോളുള്ള വിഭാന്തി.

ഭാന്തിന്റെ രൂപം
മനസില്‍ പതിയുന്നത്‌
ഇന്നിങ്ങനെ

മുടിപിടിച്ച ജഡകളും
മുഷിവില്‍ മുണ്ടുളും

അലര്‍ച്ചകള്‍ പൊട്ടുന്ന
എട്ടുദിക്കുകള്‍.

ഓട്ടം നിലത്തുന്തിയ
മരകുറ്റി.

വ്ര്യണങ്ങള്‍ ഉരഞ്ഞു
പൊട്ടിയ ചങ്ങല
കാലുകള്‍.

ചങ്ങലയില്‍ വ്ര്യണം
ഉയരുമ്പോളുള്ള
വിഭാന്തി.

സമനിലതെറ്റിയ
മനുഷ്യനെ
ആദ്യമായ്‌
അറിയുന്നു.

ഇന്നെന്‍
ജീവിതത്തിലൂടെ.

5 comments:

 1. ഭാന്തിന്റെ രൂപം
  മനസില്‍ പതിഞ്ഞത്‌
  പണ്ടിങ്ങനെ;
  ജഡപിടിച്ച മുടി,
  മുഷിഞ്ഞ മുണ്ട്‌,
  എട്ടുദിക്കും പൊട്ടുമാറുള്ള അലര്‍ച്ചകള്‍,
  മരകുറ്റി നിലത്തൂന്തിയുള്ള ഓട്ടം,
  ചങ്ങലകള്‍ ഉരഞ്ഞുപൊട്ടി വ്യണമായ കാലുകള്‍,
  വ്യണത്തില്‍ ചങ്ങലകളുരയുമ്പോളുള്ള വിഭാന്തി.
  ഭാന്തിന്റെ രൂപം
  മനസില്‍ പതിയുന്നത്‌
  ഇന്നിങ്ങനെ
  മുടിപിടിച്ച ജഡകള്‍,
  മുഷിവില്‍ മുണ്ടുകള്‍,
  അലര്‍ച്ചകള്‍ പൊട്ടുന്ന എട്ടുദിക്കുകള്‍,
  ഓട്ടം നിലത്തുന്തിയ മരകുറ്റി,
  വ്ര്യണങ്ങള്‍ ഉരഞ്ഞു പൊട്ടിയ ചങ്ങല കാലുകള്‍,
  ചങ്ങലയില്‍ വ്ര്യണം ഉയരുമ്പോളുള്ള വിഭാന്തി.
  ഇന്നു ഞാന്‍ എന്‍ ജീവിതത്തിലൂടെ,
  സമനിലതെറ്റിയ മനുഷ്യനെ ആദ്യമായ്‌ അറിയുന്നു.

  ReplyDelete
 2. ഭാന്തിന്റെ രൂപം
  മനസില്‍ പതിയുന്നത്‌
  ഇന്നിങ്ങനെ
  മുടിപിടിച്ച ജഡകള്‍,
  മുഷിവില്‍ മുണ്ടുകള്‍,
  അലര്‍ച്ചകള്‍ പൊട്ടുന്ന എട്ടുദിക്കുകള്‍,
  ഓട്ടം നിലത്തുന്തിയ മരകുറ്റി,
  വ്ര്യണങ്ങള്‍ ഉരഞ്ഞു പൊട്ടിയ ചങ്ങല കാലുകള്‍,
  ചങ്ങലയില്‍ വ്ര്യണം ഉയരുമ്പോളുള്ള വിഭാന്തി.
  ഇന്നു ഞാന്‍ എന്‍ ജീവിതത്തിലൂടെ,
  സമനിലതെറ്റിയ മനുഷ്യനെ ആദ്യമായ്‌ അറിയുന്നു.
  നന്നായിരിക്കുന്നു തുടര്‍ന്നും എഴുതുക

  ReplyDelete
 3. സെഗീര്‍,എന്റെ അഭിപ്രായത്തിലൊരു കവിതയുടെ തന്തു കവിയുടെ മനസില്‍ വന്നാല്‍ അത്‌ വളരെ അധികം മനസില്‍ മനനം ചെയ്തിട്ടേ അതു കടലാസില്‍ പകര്‍ത്താവൂ എന്നാണ്‌.താങ്കളുടെ പലകവിതകള്‍ വായിച്ചപ്പോള്‍ അനിക്കു മനസിലാക്കാന്‍ സാധിച്ചതും അതാണ്‌.തുടര്‍ന്നും എഴുതുക.ആശംസകള്‍

  ReplyDelete
 4. മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന അധികാരത്തിന്റെ അകവേഴ്ച്ചകളിലേക്ക്‌ മിന്നല്‍ വെളിച്ചം പോലെ ഈ കവിത....കവിതകള്‍ വ്യത്യസ്തത പുലര്‍ത്തുന്നു അഭിനന്ദനം

  ReplyDelete
 5. എല്ലാവര്‍ക്കും നന്ദി തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു

  ReplyDelete