എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, November 15, 2007

ഹരിദ്വാറിലെ മണികള്‍ വീണ്ടും മുഴങ്ങുന്നുആമുഖം:ഞാന്‍ വായിച്ച നോവലുകളില്‍ ഇഷ്ട്ടപ്പെട്ട ഒരു നോവലാണ്‌ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍ എന്ന എം മുകുന്ദന്റെ നോവല്‍.മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ അദ്ദേഹം ഇതെഴുതുന്നത്‌.ഈ നോവല്‍ കഴിഞ്ഞ ദിവസം ഞാന്‍ വീണ്ടും വായിക്കാന്‍ ഇടയായി അപ്പോള്‍ മനസില്‍ തോന്നിയ ചില ചിന്തകളാണ്‌ ഈ കവിതയിലെ ഇതിവ്യത്തം.ഇതിലെ നായകന്‍ രമേഷ്‌പണിക്കര്‍,നായിക സുജ മെഹറ പിന്നെ കഥാക്യത്ത്‌ എം മുകുന്ദന്‍ ഇവരൊക്കെ ഈ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും എവിടെയാണ്‌ എന്താണ്‌ ചെയ്യുന്നത്‌ എന്ന് ഞാന്‍ ഈ കൊച്ചു കവിതയിലൂടെ കാണുവാന്‍ ശ്രമിക്കുകയാണ്‌ ഇത്‌ എന്റെതുമാത്രമായ ഒരു കാഴ്ച്ചപ്പാടുമാത്രമാണ്‌.ഞാന്‍ കവിതയിലേക്കു കടക്കുക്കുകയാണ്‌.

(മൂന്ന് ഭാഗങ്ങളായാണ്‌ ഈ കവിത എഴുതിയിരിക്കുന്നത്‌)

ഭാഗം ഒന്ന്: രമേഷ്‌ പണിക്കര്‍

ഒരു ഭ്രാന്തനായ്‌
ചിരാതുകള്‍ക്കു കൂട്ടായ്‌
കയ്യില്‍ ചരസ്സുമായ്‌
നരച്ച താടിയും മീശയുമായ്‌
പിച്ചതെണ്ടും ഒരു റാമിനെ
നമുക്കുകാണാം ഹരിദ്വാറില്‍.

ഭാഗം രണ്ട്‌:സുജ മെഹറ

കുടുബമായ്‌
ഒരു വീട്ടമ്മയായ്‌
നരച്ചമുടിയുമായ്‌
ഓര്‍മ്മകള്‍ ഹോമിച്ചു
തീര്‍ക്കുന്ന ഒരു സുജയെ
നമുക്കുകാണാം ദല്‍ഹിയില്‍.

ഭാഗം മൂന്ന്:എം മുകുന്ദന്‍

സൃഷ്ടികള്‍ക്കായ്‌
കഥാപാത്രങ്ങളെ തേടി
വരളും തൊണ്ടയുമായ്‌
ദാഹജലത്തിനായ്‌ അലയും
സാഹിത്യസിംഹാസനത്തില്‍
ഒരു മുകുന്ദനെ നമുക്കുകാണാം.

15 comments:

 1. ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍ എന്ന എം മുകുന്ദന്റെ നോവലില്‍ നായകനായ രമേഷ്‌പണിക്കരുടെ കൂട്ടുക്കാരിയും കാമുകിയും ഭാര്യയും അമ്മയും സോദരിയുമൊക്കെയുമായിരുന്നു സുജ മെഹറയെന്ന നായിക.മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ അദ്ദേഹം ഇതെഴുതുന്നത്‌.ഈ നോവല്‍ കഴിഞ്ഞ ദിവസം ഞാന്‍ വീണ്ടും വായിക്കാന്‍ ഇടയായി അപ്പോള്‍ മനസില്‍ തോന്നിയ ചില ചിന്തകളാണ്‌ ഈ കവിതയിലെ (ഹരിദ്വാറിലെ മണികള്‍ വീണ്ടും മുഴങ്ങുന്നു) ഇതിവ്യത്തം.ഇതിലെ നായകന്‍ രമേഷ്പണിക്കര്‍,നായിക സുജ മെഹറ പിന്നെ കഥാക്യത്ത്‌ എം മുകുന്ദന്‍ ഇവരൊക്കെ ഈ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും എവിടെയാണ്‌? എന്താണ്‌ ചെയ്യുന്നത്‌? എന്ന് ഞാന്‍ ഈ കൊച്ചു കവിതയിലൂടെ കാണുവാന്‍ ശ്രമിക്കുകയാണ്‌ ഇത്‌ എന്റെതുമാത്രമായ ഒരു കാഴ്ച്ചപ്പാടുമാത്രമാണ്‌.വയിച്ചശേഷം അഭിപ്രായങ്ങള്‍,നിങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ എന്നിവ എന്നെ അറിക്കുക

  ReplyDelete
 2. കൊള്ളാം.

  ആ പുസ്തകത്തില്‍ രമേഷ് പണിക്കര്‍ എന്നാണോ നായകന്റെ പേര്? പിന്നെ മുകുന്ദന്‍ ഇപ്പൊ പിണറായി പാര്‍ട്ടിയുടെ സാംസ്കാരിക വിഭാഗമാ. രമേഷ് (ആരോ) സോഫ്റ്റ്വെയര്‍ എഞ്ജിനിയര്‍ ആയി. സുജ മരിച്ചുപോയി :(

  ReplyDelete
 3. നല്ല ചിന്ത തന്നെ.


  പുതിയ കവിതകള്‍‌ പിറക്കുമെന്നുണ്ടെങ്കില്‍‌ ഇത്തരം ചിന്തകള്‍ഉം നല്ലതു തന്നെ.

  :)

  ReplyDelete
 4. രമേഷ് പണിക്കര്‍എന്നു തന്നെയാണ്‌ പേര്‍ സിമി പണ്ടു വായിച്ചതുകൊണ്ടുമറന്നു പോയതാകാം

  ReplyDelete
 5. ശ്രി,
  എന്റെ ചിന്തകള്‍ വായിച്ചതിനു നന്ദി

  ReplyDelete
 6. നല്ല ചിന്ത. ഇനിയും പ്രതീക്ഷിക്കുന്നു

  ReplyDelete
 7. കൈരളിയില്‍ ഒരു പരിപാടി ഉണ്ടായിരുന്നു M.മുകുന്ദനും ജോണ്‍ബ്രിട്ടാസും ഹരിദ്വാരിലേക്ക് വീണ്ടും ഒരു മടക്കയാത്ര എന്ന പേരില്‍. ശ്രീ: മുകുന്ദന്റെ മുപ്പത് വര്‍ഷത്തിനു മുന്‍പുള്ള ഓര്‍മ്മകളും ഇന്നത്തെ ഹരിദ്വാറും തമ്മിലുള്ള താരതമ്യവും, ഒപ്പം ഹരിദ്വാര്‍ നന്നായി ചിത്രീകരിക്കുവാനും ആ ടീമിനു കഴിഞ്ഞിരുന്നു. ഈ നോവല്‍ വീണ്ടൂം ഓര്‍മ്മിക്കാന്‍ ആ പരിപാടി പ്രയോജനപ്പെടുന്നു

  ReplyDelete
 8. മുഹമ്മദ് സഗീറിന്റെ പോസ്റ്റ്കള്‍ ഇന്നാണാദ്യമായ് കണ്ടത്. കവിതകള്‍ മിക്കതും വായിച്ചു. ഞാനും ‘ഒരു താരാട്ട്‘ എന്നപേരില്‍ ഒരു പാട്ട് എഴുതിയിട്ടുണ്ട്. കണ്ടുവോ ആവോ? ‍
  സഗീറിന്റെ കുഞിക്കവിതകള്‍ ഇഷ്ടമായി. പിന്നെ ഒരു കാര്യം പറയട്ടേ...
  പലതിലും അക്ഷരത്തെറ്റുണ്ട്. മംഗ്ലീഷ് എഴുതുമ്പോള്‍ വരുന്നതാണന്ന്‌ അറിയാം... കവിതയിലെ പ്രമേയം മനസ്സിലാവുകയും ചെയ്യും. എന്നാലും അതൊന്നു ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നു തോന്നുന്നു. പബ്ലിഷ് ചെയ്യുന്നതിനുമുന്‍പ് ഒന്നു നോക്കിയാല്‍ തിരുത്താവുന്നതല്ലേയുള്ളൂ...
  എന്റെ പോസ്റ്റ് വായിച്ചതിന് നന്ദി.

  ReplyDelete
 9. സിമിക്കും,ശ്രീക്കും,പ്രിയക്കും,നജീമിനും പിന്നെ ഗീതക്കും കവിത ഇഷ്‌ട്ടമായിയെന്നറിഞ്ഞതില്‍ നന്ദി
  തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു

  ReplyDelete
 10. ഒരു കാലഘട്ടത്തിന്റെ ലഹരിയായ ക്യതിയെ ഓര്‍ക്കാന്‍ കഴിഞ്ഞു,അടുത്തിടെ കൈരളി പരിപാടിയും കണ്ടു..

  നല്ല ശ്രമം..ഭാവുകങ്ങള്‍

  ReplyDelete
 11. വഴിപോക്കന് കവിത ഇഷ്‌ട്ടമായിയെന്നറിഞ്ഞതില്‍ നന്ദി
  തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു

  ReplyDelete
 12. മാതൃഭൂമിയിലാണ് മുകുന്ദന്‍റെ ആദ്യത്തെ കഥയായ ‘വീട്‘ വെളിച്ചം കണ്ടത്. ഇരുപതാം വയസ്സിലാണ് മുകുന്ദന്‍ വീടെഴുതിയത്. ‘ആകാശത്തിനു ചുവട്ടിലായിരുന്നു‘ ആദ്യ നോവല്‍. തുടര്‍ന്നെഴുതിയ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’, ‘ദൈവത്തിന്‍റെ വികൃതികള്‍’, മുലപ്പാല്‍, കാളവണ്ടിക്കാരന്‍ ചെക്കു,വേശ്യകളെ നിങ്ങള്‍ക്കൊരമ്പലം,രാധ രാധ മാത്രം തുടങ്ങിയ ഒട്ടനധികം കഥകള്‍ വായനക്കാര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു.

  ReplyDelete
 13. ഒരു പുസ്തകം വായിക്കുമ്പോള്‍ തോന്നുന്നതായിരിക്കില്ല അത് വീണ്ടും വായിക്കുമ്പോള്‍ തോന്നുക. പക്ഷേ നിങ്ങല്‍ക്ക് തോന്നിയതു പോലെ തൊന്നണമെങ്കില്‍ അപാര ഭാവന തന്നെ വേണം

  ReplyDelete
 14. ശ്രീ മുകുന്ദന്‍ നല്ല എഴുത്തുകാരന്‍ തന്നെ. പക്ഷെ നിലപാടുകളാണ് പ്രശനം ഞാനത്രക്കിഷ്ടപ്പെട്ട ഒരാളായിരുന്നു. ഡല്‍ഹിയും, മയ്യഴിപ്പുഴയും ഒക്കെ എന്നും എന്റെ പ്രിയ നോവലുകള്‍ തന്നെ.

  ReplyDelete
 15. ഡൽഹിയിലൂടെ, ഹരിദ്വാറിലൂടെ മുകുന്ദൻ കൊണ്ടുപോയ വഴികൾ മറക്കില്ല.

  ReplyDelete