എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, March 31, 2008

യാത്രനിങ്ങളോര്‍ക്കുക
നിങ്ങളെങ്ങനെ
നിങ്ങളായെന്ന്!
യാത്രയായി...

ആ കവിയും,
കവിതകളും...
ദുഃഖാര്‍ദ്രമാം വിട...

വീണ്ടുമൊരു-
കിരണമസ്തമിച്ചു.
ആ കാലത്തിനറുതിയായ്‌...

12 comments:

 1. 'കുറത്തി'യും 'ശാന്ത'യും 'മകനോടും' പടയണിയെപ്പോലെ തന്നെ മലയാളി നെഞ്ചേറ്റി. കാച്ചിക്കൊട്ടിയ തപ്പിന്റെ താളത്തില്‍ ചടുലനൃത്തമാടുന്ന കോലങ്ങളെപ്പോലെ പെരുമ്പറ കൊട്ടിയ കടമ്മനിട്ടയുടെ കവിതകള്‍ സമൂഹത്തിന്റെ ചിന്താമണ്ഡലത്തിലേക്ക് അനേകമനേകം ചോദ്യങ്ങളെറിഞ്ഞു.
  മലയാളത്തിന്റെ പ്രിയകവിക്ക്‌ എന്റെ ആദരാജ്നലികള്‍

  ReplyDelete
 2. നിങ്ങളോര്‍ക്കുക
  നിങ്ങളെങ്ങനെ
  നിങ്ങളായെന്ന്
  കടമ്മനിട്ട മലയാളത്തിന്റെ തീരാ നഷട്മാണു

  ReplyDelete
 3. അനൂപ്‌,
  കുറത്തി, കാട്ടാളന്‍, കിരാതവൃത്തം തുടങ്ങിയ കവിതയിലൂടെ രാഷ്ട്രീയവും സാമൂഹ്യവുമായ ജീര്‍ണതയ്ക്കും സ്വാതന്ത്യ്രനിഷേധത്തിനുമെതിരെ കടമ്മനിട്ട വിപ്ളവകാരിയായി ആഞ്ഞടിച്ചു. ആ കവിതാരീതി മലയാളിയുടെ മനസ്സിനെ പൊള്ളിക്കുന്ന രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. സമൂഹത്തിന്റെ അഭിപ്രായഗതി മാറ്റിമറിക്കുന്നതില്‍ കവിതയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് സ്വന്തം കാവ്യജീവിതംകൊണ്ട് തെളിയിച്ച കവിയാണ് കടമ്മനിട്ട. അദ്ദേഹത്തിന്റെ നിര്യാണം പുരോഗമന രാഷ്ട്രീയപ്രസ്ഥാനത്തിനു പൊതുവിലും പുരോഗമന സാഹിത്യപ്രസ്ഥാനത്തിനു വിശേഷിച്ചും അപരിഹാര്യമായ നഷ്ടമാണ്.

  ReplyDelete
 4. ദോഹ: കടമ്മനിട്ട രാമകൃഷ്‌ണന്റെ ദേഹവിയോഗത്തില്‍ പ്രശസ്‌ത അറബി കവിയും വിവര്‍ത്തകനുമായ ഡോ.ഷിഹാബ്‌ എം.ഘാനം അനുശോചിച്ചു.

  കടമ്മനിട്ടയുടെ പത്ത്‌ കവിതകള്‍ അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത കവിയാണ്‌ ഷിഹാബ്‌.

  കഴിഞ്ഞവര്‍ഷം അബുദാബി പുസ്‌തകമേളയുടെ വേദിയില്‍ കടമ്മനിട്ടയെ കണ്ടുമുട്ടിയ കാര്യം ഡോ.ഷിഹാബ്‌ അനുസ്‌മരിച്ചു. അവിടെവെച്ച്‌ കടമ്മനിട്ട മലയാളത്തിലും ഷിഹാബ്‌ അതിന്റെ പരിഭാഷ അറബിയിലും അവതരിപ്പിച്ചിരുന്നു.

  കടമ്മനിട്ടയുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ദുഃഖം അറിയിക്കുന്നതായി ഡോ.ഷിഹാബ്‌ പറഞ്ഞു.

  ReplyDelete
 5. നമ്മളെ നമ്മളാക്കിയവരെ ഓര്‍ക്കാത്തവരാണല്ലോ നമ്മിലധികവും

  ReplyDelete
 6. ബഷീര്‍ വെള്ളറക്കാട്‌,
  “ആപ്‌ കിതര്‍ ജാതേ ഹായ്‌?
  ആപ്‌ കാ ബസ്തീ കിതര്‍ ഹെ?”

  ReplyDelete
 7. ഈ സമര്‍പ്പണം നന്നായി, സഗീര്‍...

  ReplyDelete
 8. നമ്മളോര്‍ക്കുക നമ്മളെങ്ങനെ നമ്മളായെന്ന്....

  അതാവട്ടെ നാളെയുടെ മുദ്രാവാക്യം
  :)

  ReplyDelete
 9. നമ്മളോര്‍ക്കുക
  നമ്മളെങ്ങനെ നമ്മളായെന്ന്...!!

  നാളെയുടെ മുദ്രാവാക്യം അതാവട്ടെ..!!!

  ReplyDelete
 10. ''എടാ....'' പരുക്കന്‍ ശബ്ദത്തിലുള്ള ഈ വിളി കേട്ടാലറിയാം-കടമ്മനിട്ട രാമകൃഷ്ണന്‍ അടുത്തെവിടെയോ ഉണ്ട്.
  ഇളയ അടുപ്പമുള്ളവരെ അങ്ങനെയേ വിളിക്കൂ. അതൊരു അധികാരമായിരുന്നു. ഒരു ദേശക്കാരണവരുടെ, അല്ലെങ്കില്‍ ഒരു അവകാശമായിരുന്നു- 'നീ എന്റെ കൊച്ചനാണ്' എന്ന അവകാശം.കവിയായും നേതാവായുമൊക്കെ എണ്ണം പറഞ്ഞവനായിട്ടും കടമ്മനിട്ട എന്നും ഒരു ഗ്രാമീണനായിരുന്നു. ചന്തയില്‍പോയി മീനും പച്ചക്കറിയും വിലപേശി വാങ്ങുന്ന ഒരു സാധാരണക്കാരന്‍.
  തന്റെ യശസ്സ് മലയാളി ഉള്ളിടത്തോളം എത്തിയിട്ടും അതിന്റെ തലക്കനം ഒട്ടും ഉണ്ടായിരുന്നില്ല.കടമ്മനിട്ട പടയണിക്ക് ഭൈരവി കോലം എഴുന്നള്ളിക്കുമ്പോള്‍ തോര്‍ത്ത്‌വീശി ആര്‍പ്പുവിളിക്കാന്‍ കടമ്മനിട്ട മുന്നില്‍ തന്നെ ഉണ്ടാവും. ദേശത്തോടും ദേശത്തിലെ അനുഷ്ഠാനങ്ങളോടും പുലര്‍ത്തിയ ഈ കൂറ് അദ്ദേഹത്തിന്റെ കവിതയില്‍ താളമായും ഭാഷയായും ഭാവമായും ലയിച്ചുചേര്‍ന്നിരിക്കുന്നു.
  കടമ്മനിട്ടയുടെ അച്ഛന്‍ രാമന്‍ നായരാശാന്‍ പേരെടുത്ത പടയണി കലാകാരനായിരുന്നു. കേരള സംഗീതനാടക അക്കാദമിയുടെ അവാര്‍ഡും നേടിയിട്ടുണ്ട്.
  എങ്കിലും മൂത്ത മകനായ രാമകൃഷ്ണപ്പണിക്കരെ അദ്ദേഹം പടയണി പഠിക്കാനനുവദിച്ചില്ല. മകനെ ഒരുദ്യോഗസ്ഥനാക്കാനാണ് രാമന്‍നായരാശാന്‍ ശ്രദ്ധിച്ചത്. അതുകൊണ്ട് രാമകൃഷ്ണന്‍ പടയണി കണ്ടും കേട്ടമേ പരിചയിച്ചിട്ടുള്ളൂ.
  പക്ഷേ, അച്ഛനിലൂടെ രക്തത്തിലലിഞ്ഞ പടയണിത്താളം സ്വന്തം കവിതകളുടെ താളമാക്കി ഈ കവി പടയണിയെന്ന പ്രാചീന കലാരൂപത്തെ തനിക്കാവുംവിധം വളര്‍ത്തി. ഇന്നിപ്പോള്‍ പടയണി, കടമ്മനിട്ട കാവ് എന്നൊക്കെ കേട്ടാല്‍ ഏതൊരു മലയാളിയും ആദ്യം ഓര്‍ക്കുന്ന പേര് കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന കവിയുടേതായിരിക്കും.
  വാമൊഴിയാണ് മലയാളിയുടെ കവിതാപാരമ്പര്യമെന്ന് തിരിച്ചറിഞ്ഞത് കടമ്മനിട്ടയിലൂടെയാണ്. ഏകാന്തതയിലിരുന്ന് വായിച്ച് മനോരാജ്യം കൊള്ളാനുള്ളതാണ് കവിത എന്ന സങ്കല്പം അദ്ദേഹം തിരുത്തിയെഴുതി. കൊമ്പന്‍മീശക്കാര്‍ പോലും സ്‌ത്രൈണശബ്ദത്തില്‍ ഉച്ചരിക്കാറുള്ളതാണ് കവിതയെന്ന സങ്കല്പവും അദ്ദേഹം കാറ്റില്‍പ്പറത്തി.
  ഇടിമുഴക്കത്തിന്റെ ശബ്ദത്തിലും കവിതയുണ്ടെന്ന് കടമ്മനിട്ട കാട്ടിത്തന്നു. ഏതു കവിതയും എഴുതിത്തീര്‍ത്താല്‍ ആരെയെങ്കിലും വായിച്ചുകേള്‍പ്പിക്കണമെന്ന് കടമ്മനിട്ടയ്ക്ക് നിര്‍ബന്ധമാണ്.
  ആദ്യകാലത്ത് ചെറിയ സാഹിത്യവേദികളില്‍, ചിലപ്പോള്‍ സ്വകാര്യ സദസ്സുകളില്‍, പിന്നീടത് മഹാസദസ്സുകളായി. കോളേജ് കാമ്പസുകളില്‍, തെരുവോരങ്ങളില്‍, പണിശാലകളില്‍ ഒക്കെ കടമ്മനിട്ട കവിത ചൊല്ലുന്നു എന്നു കേട്ടാല്‍ ആളുകള്‍ തടിച്ചുകൂടുകയായി. കവിത കേള്‍ക്കാന്‍ താല്പര്യം ഉള്ളവരുള്ളിടത്തൊക്കെ ചൊല്ലാന്‍ കവിയും തയ്യാര്‍.
  ഇത് പില്‍ക്കാലത്ത് കവിയരങ്ങും ചൊല്‍ക്കാഴ്ചയും പോയട്രി തിയേറ്ററും ഒക്കെയായി വികസിച്ചു.
  എഴുപതുകളും എണ്‍പതുകളും കവിയരങ്ങുകളുടെ കാലമായിരുന്നു. മൂന്നും നാലും മണിക്കൂര്‍ കടമ്മനിട്ട നിര്‍ത്താതെ കവിത ചൊല്ലുമായിരുന്നു. കേരളീയ ഗ്രാമങ്ങളില്‍, വിശേഷിച്ച് മലബാറില്‍ ഇത്രയധികം കവിത ചൊല്ലിയ ഒരാള്‍ കടമ്മനിട്ടയല്ലാതെ മറ്റാരുണ്ട്?

  ReplyDelete
 11. “ആദരാജ്ഞലികള്‍ അര്‍പ്പിച്ച എല്ലാവര്‍ക്കും
  എന്‍റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.”

  ReplyDelete