എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, March 8, 2008

സുധാമണിക്കെന്താ കൊമ്പുണ്ടോ?




തിരൂര്‍ കോര്‍പ്പറേറ്റീവ്‌ ആര്‍ട്സ്‌ ആന്റ്‌ സയിന്‍സ്‌ കോളേജ്‌ ഇറക്കിയ 2007-2008 "ചിരാത്‌" എന്ന മാഗസിനില്‍ ഞാന്‍ വായിച്ച സുധാമണിക്കെന്താ കൊമ്പുണ്ടോ?എന്ന ലേഖനം( രചന അവിടെത്തെ മലയാളമധ്യാപകനായ കെ.എ.നസീര്‍)തുടങ്ങുന്നത്‌ ശ്രീജിത്ത്‌ അരിയല്ലൂര്‍ എഴുതിയ "യാത്ര"എന്ന ഈ കവിതകൊണ്ടാണ്‌.ഇനി ഈ കവിതയും ലേഖനവും ഈ മാഗസിനില്‍ വായിക്കാന്‍ പറ്റില്ല. മാതാ അമൃതാനന്ദമയിയെ നിന്ദിക്കുന്ന ഈ ലേഖനം വിവാദമായതിനെ തുടര്‍ന്ന് കുട്ടികളില്‍ നിന്നു മാഗസിന്‍ തിരിച്ചു വാങ്ങി ലേഖനം ഉള്ളപേജ്‌ ചീന്‍തി കളഞ്ഞശേഷം തിരിച്ചു കൊടുക്കുകയുണ്ടയി(വാര്‍ത്ത-മാര്‍ച്ച്‌ ഒന്‍പത്‌-മാധ്യമം-തൃശൂര്‍-പേജ്‌ അഞ്ച്‌-തലക്കെട്ട്‌"അമ്മയെ വിമര്‍ശിച്ച ലേഖനം,കോളേജ്‌ മാഗസിന്‍ വിതരണം നിര്‍ത്തി വെച്ചു")ലേഖനം വിവാദമാവുന്നതിനു മുന്‍പേ ഞാന്‍ ഈ ലേഖനം വായിച്ചിരുന്നു.അപ്പോള്‍ ഈ ലേഖനവും ഇതിലെ ഈ കവിതയും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.ആ കവിത നിങ്ങള്‍ക്കിയി ഞാന്‍ ഇവിടെ വീണ്ടും കുറിക്കുകയാണ്‌.

പണ്ട്‌
നാടുവിടുമ്പോള്‍
ബസ്സിലെഴുതിയിരുന്നു
'ശ്രീ കാടാമ്പുഴ ഭഗവതി
ഈ വാഹനത്തിന്റെ
ഐശ്വര്യം' എന്ന്.......

ഇന്ന്
തിരിച്ചു വരുമ്പോള്‍
ബസ്സിലെഴുതിയിരിക്കുന്നു
'ശ്രീ മാതാ അമൃതാനന്ദമയി
ഈ വാഹനത്തിന്റെ
ഐശ്വര്യം' എന്ന്.......
കാടാമ്പുഴ ഭഗവതി
ഏതു സ്റ്റോപ്പിലാണ്‌
ഇറങ്ങിപ്പോയത്‌..........?


ലേഖനത്തിന്റെ കുറച്ചു ഭാഗം:

ഇത്‌ കേവലമൊരു ചോദ്യമല്ല.കവിതയിലെ 'ഹ്യൂമര്‍' ബോധത്തിന്റെ അടയാളവാക്യവുമല്ല.'ശവകൂനക്ക്‌ മേലേയും ഡോളറിന്റെ ചിരിയുതിരുന്ന' കാലത്ത്‌ നിശ്ചലമായ്‌തീരുന്ന സ്വതന്‍ത്ര്യചിന്‍തയെ കുറിച്ചുള്ള വ്യകുലതകളാണ്‌.'അമ്മമാരും ബാബമാരും തിളച്ചുമറിയുന്ന മാധ്യമ സദാചര'-ത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ്‌.അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും കട്ടകുത്തിയ ഇരുട്ടില്‍ നിന്നും കേരളം കുതറിമാറിയത്‌ യുക്തിബോധത്തിന്റെയും നവോത്ഥാന ചിന്തയുടെയും മിന്നല്‍ പിണരുകള്‍ തെളിയിച്ചു കൊണ്ടായിരുന്നു.

30 comments:

  1. തിരൂര്‍ കോര്‍പ്പറേറ്റീവ്‌ ആര്‍ട്സ്‌ ആന്റ്‌ സയിന്‍സ്‌ കോളേജ്‌ ഇറക്കിയ 2007-2008 "ചിരാത്‌" എന്ന മാഗസിനില്‍ ഞാന്‍ വായിച്ച സുധാമണിക്കെന്‍താ കൊമ്പുണ്ടോ?എന്ന ലേഖനം( രചന അവിടെത്തെ മലയാളമധ്യാപകനായ കെ.എ.നസീര്‍)തുടങ്ങുന്നത്‌ ശ്രീജിത്ത്‌ അരിയല്ലൂര്‍ എഴുതിയ "യാത്ര"എന്ന ഈ കവിതകൊണ്ടാണ്‌.ഇനി ഈ കവിതയും ലേഖനവും ഈ മാഗസിനില്‍ വായിക്കാന്‍ പറ്റില്ല. മാതാ അമൃതാനന്ദമയിയെ നിന്ദിക്കുന്ന ഈ ലേഖനം വിവാദമായതിനെ തുടര്‍ന്ന് കുട്ടികളില്‍ നിന്നു മാഗസിന്‍ തിരിച്ചു വാങ്ങി ലേഖനം ഉള്ളപേജ്‌ ചീന്‍തി കളഞ്ഞശേഷം തിരിച്ചു കൊടുക്കുകയുണ്ടയി(വാര്‍ത്ത-മാര്‍ച്ച്‌ ഒന്‍പത്‌-മാധ്യമം-തൃശൂര്‍-പേജ്‌ അഞ്ച്‌-തലക്കെട്ട്‌"അമ്മയെ വിമര്‍ശിച്ച ലേഖനം,കോളേജ്‌ മാഗസിന്‍ വിതരണം നിര്‍ത്തി വെച്ചു")ലേഖനം വിവാദമാവുന്നതിനു മുന്‍പേ ഞാന്‍ ഈ ലേഖനം വായിച്ചിരുന്നു.അപ്പോള്‍ ഈ ലേഖനവും ഇതിലെ ഈ കവിതയും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.ആ കവിത നിങ്ങള്‍ക്കിയി ഞാന്‍ ഇവിടെ വീണ്ടും കുറിക്കുകയാണ്‌.

    ReplyDelete
  2. കുരീപ്പുഴയുമായി ഒരിക്കല്‍ സംസാരിച്ചപ്പോഴാണീ കവിതയെക്കുറിച്ച് കേട്ടത്. ഇന്ന്, യാദൃശ്ചികമായി ഒരു കമന്റിനുള്ള മറുപടിയില്‍ എനിക്കിത് ഓര്‍മ്മ വന്നപ്പോള്‍ എടുത്തെഴുതിയതേയുള്ളു. അപ്പോള്‍ അതാ വരുന്നു, മൂര്‍ത്തിയുടെ മെയില്‍. ഒന്നും വിട്ടുപോകാതെ ഒപ്പിയെടുക്കുന്ന മൂര്‍ത്തി.

    നന്ദി. മൂര്‍ത്തിക്കും, താങ്കള്‍ക്കും, നസീറിനും, ശ്രീജിത്തിനും.

    ReplyDelete
  3. കൊമ്പുണ്ടെങ്കില്‍
    അത്തരം കൊമ്പുകള്‍ മുറിക്കുക തന്നെവേണം.

    ReplyDelete
  4. 'ശ്രീ കാടാമ്പുഴ ഭഗവതി
    ഈ വാഹനത്തിന്റെ
    ഐശ്വര്യം'
    എന്നത് അവിടെത്തെ മലയാളമധ്യാപകനായ കെ.എ.നസീറിന്റെ എവിടെയോ തറച്ച ഒരു കമ്പാണ്.
    അതുവളര്‍ന്നൊരു കൊമ്പായപ്പോള്‍ അതൊരു തണലാക്കി എന്നു തോന്നി,വായിച്ചിട്ട്.
    ഓടോ;
    എന്നെ തല്ലീട്ടു കാര്യല്യാട്ടോ,ഞാന്‍ നന്നാവില്യ.

    ReplyDelete
  5. കാടാമ്പുഴ സ്റ്റോപ്പില്‍, അടുത്ത സ്റ്റോപ്പില്‍ നിന്നാവും അമൃതാനന്ദമയി കയറിയത് !
    - സുരേഷ് കുമാര്‍, ഖത്തര്‍

    ReplyDelete
  6. 'ശ്രീ കാടാമ്പുഴ ഭഗവതി
    ഈ വാഹനത്തിന്റെ
    ഐശ്വര്യം'
    എന്നത് അവിടെത്തെ മലയാളമധ്യാപകനായ കെ.എ.നസീറിന്റെ എവിടെയോ തറച്ച ഒരു കമ്പാണ്.
    അതുവളര്‍ന്നൊരു കൊമ്പായപ്പോള്‍ അതൊരു തണലാക്കി എന്നു തോന്നി വായിച്ചിട്ട്.

    ഓടോ.

    എന്നെ തല്ലീട്ടു കാര്യല്യാട്ടോ ഞാന്‍ നന്നാവില്യ.വാശിയാണ്.
    ഈകമന്റ്റ് രണ്ടാം തവണയാണ് ആദ്യത്തേത് കാണാനില്ല അതുകൊണ്ടാണ്.

    ReplyDelete
  7. കവിതയും അതിലെ നര്‍മ്മവും ചിന്തയും ഇഷ്ടപ്പെട്ടു.
    സുധാമണിയോട് വിരോധമില്ലെങ്കിലും.

    ReplyDelete
  8. നിരീശ്വരവാദികള്‍ക്ക് രസിക്കാവുന്ന ഒരു പോസ്റ്റ്.
    അതില്‍ കൂടുതലൊന്നുമില്ല ഇതില്‍
    :-(
    എന്നും സ്നേഹത്തോടെ
    ഉപാസന

    ഓ. ടോ: മോഡറേഷന്‍..?

    ReplyDelete
  9. കവിത ആദ്യം വായിച്ചിട്ടുണ്ട്(ശ്രീജിത്ത് അരിയല്ലൂരിന്റെ സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി)
    ഇവിടെ പ്രസിദ്ധികരിച്ചത്തിന്ന് നന്ദി,,

    ReplyDelete
  10. കവിത സൂപ്പര്‍..!

    ReplyDelete
  11. അംബിയുടെ ഒരു പഴയ പോസ്റ്റ് വായിച്ചതു് ഇന്നായിരുന്നു. ഇന്നുതന്നെ ഇതും കണ്ടതു് യാദൃശ്ചികം. ഇതിനൊപ്പം വന്ന ലേഖനവും വായിച്ചാല്‍ കൊള്ളാമായിരുന്നു. എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?

    ReplyDelete
  12. രാജീവിന്‌,
    ശരിയാണ്‌ ഈ കവിത തീച്ചയായും ചിന്‍തിപ്പിക്കുന്ന ഒന്നാണ്‌.

    റഫീക്കിന്‌,
    കൊമ്പുമുറിക്കേണ്ട യുവതലമുറയും ഇപ്പോള്‍ ഇത്തരത്തിലുള്ള ദൈവങ്ങള്‍ക്കു പിന്നാലെയാണ്‌,കാരണം,അവര്‍ക്കു കൈ നിറയെ പണം കിട്ടുന്നു ഇവരില്‍ നിന്ന്.

    കാവലാന്‌,
    നസീറിന്റെ മനസില്‍ തന്നെ തറച്ചിരിക്കാനാണ്‌ സാധ്യത.അല്ലാതെ ഇങ്ങനെ വരാന്‍ വഴിയില്ല.

    ബൈജുവിന്‌,
    എറണാകുളത്തിനും,കൊല്ലത്തിനുമിടയില്‍ ആലപ്പുഴയുണ്ടല്ലോ?

    കാവലാന്‌,
    അഭിപ്രായം പ്രസിദ്ധീകരിക്കാന്‍ നേരം വൈകിയതാണു പ്രശ്നം.

    ബാജിക്ക്‌,
    നന്ദി

    ജോജുവിന്‌,
    ആദ്യം നന്ദി,പിന്നെ എനിക്കും ജോജുവിനും വിരോധം തോന്നിയതു കൊണ്ടോ,തോന്നാതിരുന്നതുകോണ്ടോ അവര്‍ക്ക്‌ ഒന്നും വരില്ല.

    ഉപാസനക്ക്‌,
    അമ്മ എന്നു മുതലാണ്‌ ദൈവമായത്‌.

    ചിതലിന്‌,
    കവിതയുടെ പേര്‍ യാത്ര എന്നാണ്‌ എന്റെ ഓര്‍മ്മ.

    പാമരന്‌,
    നന്ദി.

    സജിക്ക്‌,
    നന്ദി

    സെബിന്‌,
    അംബിയുടെ പോസ്റ്റിനു നന്ദി,തീര്‍ച്ചയായും അടുത്തു തന്നെ ഈ ലേഖനം ഇവിടെ വായിക്കാവുന്നതാണ്‌

    ReplyDelete
  13. കവിത ഇന്നാണു കാണുന്നത്. ചിന്തയില്‍ നിന്നും വിരിയുന്ന, ചിന്തിപ്പിക്കുന്ന ഒന്ന്.

    ആ ലേഖനത്തിനായി കാത്തിരിക്കുന്നു.

    ഉപാസന, കഷ്‌ടം...:-(

    ReplyDelete
  14. Mr. Pandaram...

    Nazir sir pandu nadu vittu poyathalle. Pinne thirichu vannathu eppolum.....Nattil nadannna karyagalonnum addeham arinju kanilla.
    Nadodumbol naduve odanam ennalle...athe aa vahana udamayum cheythullu...
    Pandu Bhayannu oodiya aalalle ethokke kanumbol dahikkan alpam prayasam kanum.

    Eppolathe diesel vila karanam endu sticker ottichalenkilum ishyryam varum ennu karuthunna aa vahana udamaye kuttam parayanum pattillallo.

    Pinne Upasana paranjathinodu nganum yojikkunnu. Sathyam athanallo....
    Athinu Amma daivamanu ennu chindikkanam ennonnumilla..mashe....

    ReplyDelete
  15. ഭ്രാന്‍തിന്റെ ജല്‍പനങ്ങള്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന അജിത്ത്‌ കുമാര്‍ എന്ന അച്ചൂസ്‌ എനിക്കെഴുതിയ അഭിപ്രായം വായിക്കാന്‍ എളുപ്പത്തിനു ഞാന്‍ മലയാളത്തിലാക്കി ഇവിടെ പോസ്റ്റുന്നു

    മിസ്റ്റര്‍ പണ്ടാരം,

    നസീര്‍ സര്‍ പണ്ടു നാടു വിട്ടു പോയതല്ലേ. പിന്നെ തിരിച്ചു വന്നതു ഇപ്പോളും.....നാട്ടില്‍ നടന്ന കാര്യങ്ങളൊന്നും അദ്ദേഹം അറിഞ്ഞു കാണില്ല.

    നാടോടുമ്പോള്‍ നടുവൊടണം എന്നല്ലേ...അതേ ആ വാഹന ഉടമയും ചെയ്തുള്ളൂ

    പണ്ടു ഭയന്നു ഓടിയിരുന്ന ആളുകള്‍ ഇതൊക്കെ കാണുമ്പോള്‍ ദഹിക്കാന്‍ അല്‍പ്പം പ്രയാസം കാണും

    ഇപ്പോളെത്തെ ഡീസല്‍ വില കാരണം ഏതു സ്റ്റിക്കര്‍ ഒട്ടിച്ചാലെങ്കിലും ഐശ്വര്യം വരും എന്നു കരുതുന്ന ആ വാഹന ഉടമയെ കുറ്റം പറയാനും പാടില്ലല്ലോ?

    പിന്നെ ഉപാസന പറഞ്ഞതിനോടു ഞാനും യോജ്ജിക്കുന്നു,സത്യം അതാണല്ലോ?
    അതിനു അമ്മ ദൈവം എന്നു ചിന്‍തിക്കണം എന്നൊന്നും ഇല്ല മാഷെ

    ReplyDelete
  16. അച്ചൂസിന്‌,
    നസീര്‍ പണ്ടു നാടുവിട്ട ആളൊന്നുമല്ല നമ്മുടെയൊക്കെ വയസേയുളൂ.കക്ഷി ഇപ്പോഴും അതേ കോളേജില്‍ ജോലിചെയ്യുന്നുമുണ്ട്‌.പിന്നെ കവിതയെഴുതിയത്‌ നസീര്‍ അല്ല.ആമുഖം ഒന്നും കൂടി വായിക്കുക.അല്ലാതെ കാളപെറ്റുവെന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കല്ലേ മാഷേ.........പ്രിയക്കും,റോബിക്കും നന്ദി

    ReplyDelete
  17. മാഷേ...

    നസീര്‍ ആയാലും ശ്രീജിത്ത് ആയാലും ഞാന്‍ പറഞ്ഞത് എഴുതിയ ആളെ പറ്റിയാണു.അതില്‍ കോപിക്കേണ്ട കാര്യമുണ്ടൊ..??? (എഴുതിയ ആളുടെ പേരു മാറിപ്പോയി...ശരിയാ...സമ്മതിക്കുന്നു)

    പിന്നെ എന്ന്ദായാലും ...കയറെടുത്തു....അപ്പോള്‍ പിന്നെ ആ കാളെ അങ്ങു കെട്ടിയേക്കാം എന്നു കരുതി.അത്രെയുള്ളൂ......

    ReplyDelete
  18. ലേഖനത്തിന്റെ കുറച്ചു ഭാഗം കവിതയുടെ അവസാനത്തില്‍

    ReplyDelete
  19. അച്ചൂസിന്റെ ഈ മറുപടി വായിച്ചപ്പോള്‍ പണ്ടു വായിച്ച ഒരു തമാശയാണ്‌ ഓര്‍മ്മ വരുന്നത്‌.

    ആ തമാശ നിങ്ങള്‍ക്കായ്‌ ഞാന്‍ വീണ്ടും ചുവടെ ഓര്‍ക്കുകയാണ്‌:

    രണ്ടു സുഹൃത്തുകള്‍ കണ്ടു മുട്ടിയപ്പോള്‍,

    ആദ്യത്തെയാള്‍ മറ്റേയാളോട്‌:"എന്‍താ നിന്റെ കൈയും കാലുമൊക്കെ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നത്‌"

    മറുപടി:"എന്‍തു പറയാനാ........ഒരു കയര്‍ എടുത്തതിഞ്ഞാള്‍ക്കാര്‍ തല്ലിയതാ"

    സുഹൃത്ത്‌:"എന്‍ത്‌ ഒരു കയര്‍ എടുത്തതിനോ?"

    മറുപടി:അതെ.....(ദൂരെ കണ്ട ഒരു കയര്‍ ചൂണ്ടി)നീ ആ കയര്‍ കണ്ടോ?അതിന്റെ അറ്റത്തുള്ള കാളയെയും കണ്ടില്ലേ!എന്നാല്‍ ഞാന്‍ ആ കയര്‍ എടുത്തപ്പോള്‍ കാളയെ കണ്ടില്ല!!!!!!!!!

    വാല്‍കഷണം:കയര്‍ എടുത്ത സ്ഥിക്ക്‌ കാളയെ കെട്ടിയേക്കാമെന്നു വെച്ചാല്‍ ചിലപ്പോള്‍ പ്രശ്നം ഇതിലും ഗുരുത്തരമാകും

    ReplyDelete
  20. സഗീര്‍ യാത്ര തന്നെയാണ് ആ കവിതയുടെ പേര്. അവന്‍(എന്റെ നാട്ട്കാരനാണ്) അത് ഒരു ബുക്ക് ആക്കിയിട്ടുണ്ട്. ആ ബുക്കിന്റെ പേരാണ് സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി...
    സസ്നേഹം ചിതല്‍

    ReplyDelete
  21. ശ്ശോ................ഇയാളുടെ ഒരു കാര്യം......... തമാശ പറഞ്ഞ് കളിക്കുകയാ.......
    ചിരിച്ച് ....ചിരിച്ച്................. ന്റമ്മേ......വയ്യ എന്ത് പണ്ടാരമേലും.......ആയിപ്പോട്ട്............

    ReplyDelete
  22. ശ്ശോ................ഇയാളുടെ ഒരു കാര്യം......... തമാശ പറഞ്ഞ് കളിക്കുകയാ.......
    ചിരിച്ച് ....ചിരിച്ച്................. ന്റമ്മേ......വയ്യ എന്ത് പണ്ടാരമേലും.......ആയിപ്പോട്ട്............

    ReplyDelete
  23. ചിതല്‍,
    സംശയനിവാരണത്തിനു നന്ദി

    അച്ചൂസ്‌,
    ഇങ്ങനെയെങ്കിലുമൊന്ന് ചിരി,ചിരി ആരോഗ്യത്തിനു നല്ലതാ......

    ReplyDelete
  24. കവിത സൂപ്പര്‍ ,ഉപാസന പറഞ്ഞത് മനസിലായില്ല ,സുധാമണി ഈശ്വരന്‍ ആണോ.?

    ReplyDelete
  25. കാപ്പിലാന്റെ ഈ സംശയം എനിക്കും ഉണ്ടായി..........

    ReplyDelete
  26. ഈ കവിത വായിച്ച്‌
    അഭിപ്രായങ്ങള്‍ അറിയിച്ച എന്റെ എല്ലാ സുഹൃത്തുകള്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും എന്റെ കവിതകള്‍
    വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ ഒരു എളിയ സുഹൃത്ത്‌

    ReplyDelete