എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, April 9, 2008

വീണ്ടും പാടുന്നു ഒരു വിഷു പക്ഷി



പാടുന്നുണ്ടൊരു ഒരു വിഷു പക്ഷി,
പ്രവാസത്തിന്‍ വിഷു പക്ഷിയെന്‍-
മനസില്‍ വീണ്ടും പാടുന്നു........
വേര്‍പ്പാടിന്‍ വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും വിലപിക്കുന്നു.......
ദുഖത്തിന്‍ വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും കരയുന്നു........

എന്‍തിനീ വിഷു?ഈ പ്രവാസിക്ക്‌!
ആര്‍ക്കുവേണ്ടിയീ വിഷു?
ഈ പ്രവാസത്തില്‍!

എല്ലാ പ്രവാസികളുമണിയുന്നീ-
മുഖം മൂടി എന്തിനോ
ആര്‍ക്കോ വേണ്ടി...വീണ്ടും...

എന്നെങ്കിലുമൊരിക്കല്‍,
ഞാനും നേരും
ഒരാശംസാകുറിപ്പിങ്ങനെ!
ഐശ്വര്യവും, സമ്പല്സമൃദ്ധവും,
സന്തോഷകരവുമായ
വിഷു ആശംസകളെന്ന്....

6 comments:

  1. എന്നെങ്കിലുമൊരിക്കല്‍,
    ഞാനും നേരും
    ഒരാശംസാകുറിപ്പിങ്ങനെ!
    ഐശ്വര്യവും, സമ്പല്സമൃദ്ധവും,
    സന്തോഷകരവുമായ
    വിഷു ആശംസകളെന്ന്....

    ReplyDelete
  2. ഇതു പുത്തന്‍ വിഷുവല്ലേ, ആശംസകള്‍

    ReplyDelete
  3. പ്രവാസജീവിതത്തിലും ഇത്തരം ഓര്‍മ്മകള്‍ക്കുമില്ലേ ഒരു സുഖം...
    വിഷു ആശംസകള്‍!
    :)

    ReplyDelete
  4. സഗീറേ.. കല്യാണത്തിനു ശേഷമുള്ള ആദ്യ വിഷുവല്ലേ..? ഉഷാറാക്കൂ.. ആശംസകള്‍ അങ്ങോട്ടും.

    ReplyDelete
  5. കുറിച്ച്‌,അള്ളാഹുവില്‍ വിശ്വസിക്കാത്തവനോട്‌ അവന്‍ ഒരിക്കലും കരുണ കാണിക്കില്ല.“

    ഇതു നിങ്ങളുടെ വാക്കുകള്‍ ,ഖുറാന്‍ ബ്ലോഗിലെ.

    നിന്റെ ഓര്‍മ്മയ്ക്കായി എഴുതിയത്. എന്നോടു കാ‍രുണ്യം കാണിക്കാത്ത നിന്റെ ദൈവത്തിനു എന്റെ വിഷു ആശംസിക്കുക.

    പ്രിയ, ശ്രീ - ഇയാളെ സൂക്ഷിക്കുക. പറ്റുമെങ്കില്‍ ഇയാള്‍ ഖുറാന്‍ നടപ്പാക്കും.

    ReplyDelete
  6. ഈ കവിത വായിച്ച്‌
    അഭിപ്രായങ്ങള്‍ അറിയിച്ച എന്റെ എല്ലാ സുഹൃത്തുകള്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും എന്റെ കവിതകള്‍
    വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ ഒരു എളിയ സുഹൃത്ത്‌

    ReplyDelete