അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Thursday, April 24, 2008
കടമനിട്ടക്കൊരു കാവ്യാഞ്ജലി
ആത്മാവില്‍ തറച്ചൊരമ്പിന്‍ വേദനയായ്,
നില്‍ക്കുകയാണിന്നും അങ്ങെന്‍ മനസില്‍.
വിടച്ചൊല്ലി പോയവഴിയില്‍
കാതോര്‍ക്കുകയാണുഞ്ഞാനിപ്പഴും
ആ പടയണി ശബ്ദത്തിനായ്!.
കണ്ണു ചൂഴ്‌ന്നെടുത്തു ചുട്ടുകൊന്ന
കറുത്ത മക്കളുടെ വിലാപം
വീണ്ടും മുഴങ്ങുന്നു ഭൂമിയില്‍!.
ഇല്ല ഇനിയില്ല അവര്‍ക്കയ്
തൊണ്ടമുഴക്കിടാന്‍
നിന്‍ ശബ്ദമിനിയില്ല!.
ജീവിത സംഗ്രാമത്തിന്‍ ചുടലകളമോ?
അതോ ചുടുനീര്‍കുളമോ?
എന്നെന്നുമറിയാതെ ഉഴലുന്നു
ജനമിപ്പോഴുമിവിടെ!.
ദേവപുസ്തകങ്ങള്‍ വീഞ്ഞുകുടിച്ചും
കൊലക്കത്തിക്കു മദ്യം നല്‍കിയും
എന്‍ നാവറുത്തീടുകയാണിവിടം!.
ഇല്ല ആരുമില്ല
ഇവിടെ എന്‍
വിലാപം കേള്‍ക്കുവാന്‍!.
കാവിയും ചുവപ്പും പിന്നെ
ബൂര്‍ഷകളും നടത്തുമീപേകൂത്തുകള്‍
കണ്ടു മടുത്ത എനിക്കെന്‍തിനു കണ്ണുകള്‍
ഇതിലുമധികം പറയൂ എന്‍ കവിയേ.........
സ്വന്‍തം കുറ്റിയില്‍ കുരുങ്ങി,
കഴുത്തിറുകി മലമൂത്രങ്ങളില്‍ കുഴഞ്ഞും,
കുളമ്പുകള്‍ കൊണ്ടു മലം ചവിട്ടിയരച്ചും,
കണ്ണുകള്‍ തുറിച്ചും ജീവിതത്തിനു നേരെ-
നാവുനീട്ടി സ്വന്‍തം മരണത്തില്‍ ചത്ത
അങ്ങയുടെ ആ പഴയ പശുക്കുട്ടിയാണു ഞാന്‍!.
ഇല്ല ഇനിയില്ല ഞാന്‍
ഉണങ്ങാത്ത പുണ്ണുമായ്,
ഉലകം ചുറ്റാനും
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്കാര്‍ത്തു-
ചിരിക്കാനും ഇല്ല ഇനിയില്ല!
വീണ്ടുമാഭൂമിയിലേക്കില്ല!
ഖത്തര്‍ സംസ്കൃതിയില്‍ 25/04/2008 ല്‍ ഞാന്‍ അവതരിപ്പിച്ച കവിത
Subscribe to:
Post Comments (Atom)
ആത്മാവില്‍ തറച്ചൊരമ്പിന്‍ വേദനയായ്,
ReplyDeleteനില്‍ക്കുകയാണിന്നും അങ്ങെന്‍ മനസില്‍.
വിടച്ചൊല്ലി പോയവഴിയില്‍
കാതോര്‍ക്കുകയാണുഞ്ഞാനിപ്പഴും
ആ പടയണി ശബ്ദത്തിനായ്!..........
ഇതു നന്നായി...
ReplyDeleteമഹാ കവിയെ കവിതയിലൂടെ കാണാന്‍ സാധിച്ചു...
ആശംസകള്‍ സഗീര്‍...
"ഉണങ്ങാത്ത പുണ്ണുമായ്,
ReplyDeleteഉലകം ചുറ്റാനും
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്കാര്‍ത്തു-
ചിരിക്കാനും ഇല്ല ഇനിയില്ല!"
ഇതു എന്‍റെ നേരത്തേ പബ്ളിഷ് ചെയ്ത വരികളാണ്.. ഇവിടെ
മനഃപൂര്‍വ്വമാണെങ്കില്‍ ഭയങ്കര വൃത്തികേടായിപ്പോയി..
സഗീര്‍,
ReplyDeleteതാങ്കളുടെ വരികള്‍ വായിച്ചിട്ട് പലപ്പോഴും എന്തെങ്കിലും കുറിച്ച് പോകണമെന്ന് കരുതി കമന്റോപ്ഷനില്‍ ക്ലിക്കാറുണ്ട്. പക്ഷേ കമന്റ് മോഡറേഷന്‍ കാണുമ്പോള്‍ മടങ്ങാറാണ് പതിവ്. എഴുതിയിടുന്നത് പോസ്റ്റാണെങ്കിലും കമന്റാണെങ്കിലും ആരാലെങ്കിലും മോണിറ്റര്‍ ചെയ്യൂന്നതിനെ അംഗീകരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് കമന്റാതെ പോകുന്നത്.
പക്ഷേ ഈ വരികള്‍ ഹൃദയത്തില്‍ തറച്ചു. കടമനിട്ടക്ക് എഴുതി തുടങ്ങുന്ന ഒരാള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന നല്ല കാവ്യാഞ്ജലി. കടമനിട്ടയുടെ സ്മരണക്ക് മുന്നില്‍ ഒരു നിമിഷം മിഴിയടച്ച് ......
പക്ഷേ അക്ഷരതെറ്റുകള്‍ കടമനിട്ട പൊറിക്കില്ല കേട്ടോ. കാവ്യാഞ്ജലിയാണ് അതു കൊണ്ട് ഒന്നു കൂടി ശ്രദ്ധിച്ചേക്കൂക.
ReplyDeleteപാമരന്റെ കവിതയിലെ ചില വരികള്‍ നിങ്ങള്‍ മോഷ്ടിച്ചിരിക്കുന്നു!!!!
ReplyDeleteഇത് തികച്ചും പ്രതിഷേധാര്‍ഹമാണ്. നാലാം ക്ലാസ്സുമുതല്‍ കവിത എഴുതുന്ന ഒരാള്‍ക്ക് ഇതിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. തെറ്റ് തിരുത്തുന്നത് നന്നായിരിക്കും. മോഷണകലയിലൂടെ വലിയ ആളാകാന്‍ പറ്റില്ല സുഹൃത്തേ. സ്വയം ചെറുതാകുകയേ ഉള്ളൂ.
അതിനോടൊപ്പം മറ്റു ചില തെറ്റുകള്‍ കൂടെ തിരുത്തിയാല്‍ നന്നായിരുന്നു.
പ്രചോതനം ശരിയല്ല - പ്രചോദനം ആണ് ശരി,
വിമര്‍ഷനം ശരിയല്ല - വിമര്‍ശനം ആണ് ശരി.
ആദ്യം ഇത്തരം വാക്കുകള്‍ ശരിക്ക് എഴുതിപ്പഠിക്ക്. എന്നിട്ട് പോരേ കവിതാരചനയൊക്കെ.
കഷ്ടം.
എന്നിട്ട് ഇതിനൊക്കെ കമന്റ് മോഡറേഷനും ഇട്ട് വെച്ചിരിക്കുന്നു. മിടുക്കന്‍. എന്റെ ഈ കമന്റ് വെളിച്ചം കാണില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഇത്രയും എഴുതിയത്.
ഈ പണി നിര്‍ത്തിക്കോ മോനേ. ബൂലോകത്ത് എല്ലാവരും ഇതിനോടകം വിവരം അറിഞ്ഞുകഴിഞ്ഞു.ഇതാ ഇവിടെ പോയി നോക്ക്.
‘താങ്കളുടെ കവിതകള്‍‘ വായിക്കാനും പ്രചോദിപ്പിക്കാനും, വിമര്‍ശിക്കാനും ഇനി താങ്കളുടെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന നാട്ടുകാരും, കൂട്ടുകാരും, വീട്ടുകാര്‍ പോലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. വിവരം എല്ലാവരും ഇപ്പോ അറിയും.
എന്തുകൊണ്ടാണ് താങ്കള്‍ ബ്ലോഗ് തുടങ്ങിയ അന്ന് മുതലുള്ള കവിതകല്‍ മാത്രം ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ എന്ന് പറയുന്നത്?
ഉത്തരം ഞാന്‍ തന്നെ പറയാം. താങ്കള്‍ ഒരു കവിതയും മുഴുവനായോ സ്വന്തമായോ എഴുതിയിട്ടില്ല ഇന്നുവരെ. അത് മനസ്സിലാക്കാന്‍ താങ്കളുടെ പ്രൊഫൈല്‍ വായിച്ചാല്‍ മാത്രം മതി. ബ്ലോഗിലാകുമ്പോള്‍ കട്ട് ചെയ്ത് പേസ്റ്റ് ആക്കിയാല്‍ മതിയല്ലോ. സ്കൂളില്‍ പഠിക്കുന്ന കാലത്താണെങ്കില്‍, മറ്റാരുടെയെങ്കിലും പകര്‍ത്തിയെങ്കിലും എഴുതണമല്ലോ ? അതിനുള്ള മലയാളം പോലും താങ്കള്‍ക്കില്ലല്ലോ ?
താങ്കളുടെ മറ്റ് ബ്ലോഗ് മോഷണങ്ങളും പുറത്തുവന്ന് തുടങ്ങിയിട്ടുണ്ട്. ഇനിയെങ്കിലും ഇതൊക്കെ നിറുത്തി നല്ല നടപ്പ് ആയിക്കൂടെ മകനേ?
നല്ല വരികള്‍
ReplyDeleteപാമരനും മറ്റെല്ലാവരും പറഞ്ഞതിനുള്ള ഒരു മറുപടി മോഷ്ടാവ് എന്ന നിലക്കെങ്കിലും ഞാന്‍ നിഞ്ഞളോട് പറഞ്ഞേക്കാം എന്നു നിനക്കുന്നു.ഒരു കാര്യം ആദ്യം പറയട്ടെ യാരിദ് പറഞ്ഞ കാര്യം ഞാന്‍ തന്നെ അറിയുന്നത് ആദ്യമാണ്.എന്‍താണ് ഞാന്‍ മോഷ്ടിച്ചതെന്നും അത് അവിടെ പോസ്റ്റ് ചെയ്തെന്നും തെളിവു സഹിതം പറയണം.പിന്നെ കാളപെറ്റെന്നു കേട്ട് കയറെടുത്തവരെ,ഈ വരികളില്‍ വന്ന സാമ്യം ഞാന്‍ അറിഞ്ഞുകൊണ്ട് എഴുതിയതല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ഇനി നിങ്ങള്‍ വിശ്വസിക്കില്ല എന്ന് എനിക്കറിയാം എന്നാലും ഞാന്‍ പറയുന്നു ഞാന്‍ ഈ വരികള്‍ ഞാന്‍ ആരില്‍നിന്നും മോഷ്ടിച്ചതല്ല,ഞാന്‍ പാമരന്റെ കവിത വായിക്കുന്നത് തന്നെ ഇപ്പോള്‍ മാത്രമാണ്.സാമ്യത തികച്ചും യാഥൃഛീകമായതിനാല്‍ ഞാന്‍ മാപ്പു പറയേണ്ട ആവശ്യവും ഇല്ല എന്നാണ് എനിക്കു തോന്നുന്നത്.പിന്നെ ഈവിവാദം ഉണ്ടാക്കിയ കവിത ഒന്ന് മനസിരുത്തി വായിക്കുക,ശേഷം നിങ്ങള്‍ എന്‍തു മനസിലാക്കുന്നു രണ്ടു കവിതയിലുംവന്ന ഈ സാമ്യമുള്ള വരികളെ പറ്റി,അതിനെ കുറിച്ച് ആദ്യം പറയുക.
ReplyDeleteസാദൃശ്യം തികച്ചും യാദര്‍ശ്ചികമാകാം.
ReplyDeleteമുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ReplyDeleteകവിത വായിച്ചിട്ടില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് യാദൃശ്ചികമാവാനേ വഴിയുള്ളൂ. മുഹമ്മദ് സഗീര്‍
സ്വന്തമായി എഴുതുന്നതില്‍ വ്യക്തിത്വം പുലര്‍ത്തുന്ന ആളായതിനാല്‍, അവിശ്വസിക്കേണ്ട കാര്യമുണ്ടെന്നും തോന്നുന്നില്ല.
പരസ്പരവൈരാഗ്യങ്ങളും ആരോപണങ്ങളും നടത്താതെ അതങ്ങ് ക്ഷമിച്ചുകളയുന്നതല്ലേ നല്ലത് എന്ന് ഒരു തോന്നല്‍...
ReplyDeleteആത്മാവില്‍ തറച്ചൊരമ്പിന്‍ വേദനയായ്,
ReplyDeleteനില്‍ക്കുകയാണിന്നും ആരോപണം എന്‍ മനസില്‍
മുഹമ്മദ് സഗീര്‍
ReplyDeleteകാള പെറ്റെന്ന് കേട്ടിട്ടല്ല ഞാന്‍ കയറെടുത്തത്.
രണ്ടുപേരുടേയും പോസ്റ്റുകള്‍ വായിച്ച് ഡേറ്റുകള്‍ അടക്കം എല്ലാം ബോദ്ധ്യപ്പെട്ടതിനുശേഷമായിരുന്നു ഞാന്‍ കമന്റ് ഇട്ടത്. താങ്കളുടെ കവിതയിലെ അവസാനത്തെ നാലുവരികള്‍ താങ്കളുടെ സ്വന്തം സൃഷ്ടിയാണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നില്ല.
ആ വരികളിലുള്ള സാമ്യം തികച്ചും യാദൃശ്ചികം മാത്രമാണെന്ന വസ്തുത അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അത് വെറും സാമ്യം മാത്രമല്ല, ചില തിരുത്തുകള്‍ നടത്തി അങ്ങിനെ ആക്കിയതാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
ഇതാ രണ്ടുപേരുടേയും ആ വരികള്‍ ഒന്ന് ശ്രദ്ധിക്കൂ.
----------പാമരന്റെ വരികള്‍-----------
ഇല്ല മകനെ
ഉണങ്ങാത്ത പുണ്ണുമായി ഉലകം ചുറ്റാനും**
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്ക് ആര്‍ത്തു ചിരിക്കാനുമായി
നിന്നെ ഞാന്‍ ജനിപ്പിക്കില്ല
---------സഹീറിന്റെ വരികള്‍------------
ഇല്ല ഇനിയില്ല ഞാന്‍
ഉണങ്ങാത്ത പുണ്ണുമായ്,
ഉലകം ചുറ്റാനും
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്കാര്‍ത്തു-
ചിരിക്കാനും ഇല്ല ഇനിയില്ല!
----------------------------
ഉണങ്ങാത്ത പുണ്ണുമായ് ഉലകം ചുറ്റാനും, കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്കാര്‍ത്തു ചിരിക്കാനും....എന്നുള്ളതാണ് ആ വരികളിലെ കാതല്‍. അത് വള്ളിപുള്ളി പോലും വിടാതെ ആവര്‍ത്തിച്ചിരിക്കുന്നു താങ്കള്‍. അത്രയും വാക്കുകള്‍, ആശയങ്ങള്‍ രണ്ട് മനസ്സുകളില്‍ ഒരേ പോലെ പല സമയത്തായി ഭാവനയായി വിടര്‍ന്നെന്ന് വിശ്വസിക്കാന്‍ പ്രയാസമായതുകൊണ്ടായിരുന്നു ഞാന്‍ എന്റെ കമന്റ് ഇട്ടത്. ബൂലോകത്തെ മൊത്തം അടച്ച് പറഞ്ഞപ്പോള്‍ എനിക്കെന്റെ നിലപാട്, ഞാന്‍ കമന്റ് ഇട്ടത് വിശദീകരിക്കണമെന്ന് തോന്നി. അതുകൊണ്ടാണീ കമന്റ്. ഇനി ഇതുകാരണം എന്നോട് ശത്രുതയൊന്നും തോന്നരുതേ....നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് നിങ്ങള്‍ക്ക് ചെയ്യാം.
ഞാന്‍ എന്നെ, എന്റെ കമന്റിനെ, ന്യായീകരിച്ചതായി മാത്രം കണ്ടാല്‍ മതി.
ആശംസകള്‍
എന്നാണ് നിരക്ഷരന്‍ പറയുന്നത്
ഞാന്‍ വായിച്ചല്ലോ ഇതേ കമേന്റ് പാമരന്റെ ബ്ലോഗില്‍ നിരക്ഷരന്‍ എന്ന പേരില്‍ അപ്പോള്‍ താങ്കളാണല്ലേ ഈ അനോണികളെ പടച്ചു വിടുന്നത്
ReplyDeleteസഗീര്‍,
ReplyDeleteകവിത വായിച്ചാല്‍ മനസ്സിലാകുന്നവരോടു പോരേ
കവിതയെക്കുറിച്ചുള്ള സംവാദം....?
real wonderful kavitha !
ReplyDeleteit really made me think that
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്... ennu
!
the feeling that there is no one to here ur sorrowful cry in ഇല്ല ആരുമില്ല
ഇവിടെ എന്‍
വിലാപം കേള്‍ക്കുവാന്‍!.
made gud attitude !
keep the spirits up sageer !
ഈ വിഷയത്തില്‍ പ്രതികരിച്ച എല്ലാ ബൂലോകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.
ReplyDeleteസാഗര്‍ കോട്ടപ്പുറം എന്ന ഒരു കവിഹൃദയനോട് ഞാന്‍ ചാറ്റ് ചെയ്തതിന്റെ ഭാഗങ്ങള്‍(for the poem)
ReplyDeletemuhammed pr: did u see the poem http://sageerpr.blogspot.com/2008/04/blog-post_24.html
sagarkottapuram92: for example chullikkadu wrote in amaavasi
muhammed pr: ok
sagarkottapuram92: yes and its good also
sagarkottapuram92: but u can polish more
muhammed pr: ok
muhammed pr: i will
sagarkottapuram92: ആത്മാവില്‍ തറച്ചൊരമ്പിന്‍ വേദനയായ്,
നില്‍ക്കുകയാണിന്നും അങ്ങെന്‍ മനസില്‍.
its very good
muhammed pr: but i want good readers as u
muhammed pr: thanks
sagarkottapuram92: than next line u go down i feel
sagarkottapuram92: see
muhammed pr: ok
muhammed pr: tell me
sagarkottapuram92: in ur poem ur using njan more
sagarkottapuram92: its no good
muhammed pr: what i will use for the words
muhammed pr: or i want to change same meaning
muhammed pr: how i can?
sagarkottapuram92: try to void njan and find another mothed i mean craft for ur poems
sagarkottapuram92: dont worry
muhammed pr: ok
sagarkottapuram92: see our poet r same like ur childhood
muhammed pr: ok
sagarkottapuram92: vayalar, onv, g these poets have a inspreation of changanpuzha
muhammed pr: yes
sagarkottapuram92: that is only their bigning
muhammed pr: ok
sagarkottapuram92: after that they find there own way
muhammed pr: ok
muhammed pr: but some one clicked
muhammed pr: some one failed
sagarkottapuram92: yes
sagarkottapuram92: ur ight
sagarkottapuram92: right
sagarkottapuram92: than one more thing i feel from ur poem
muhammed pr: tell me
sagarkottapuram92: u dont have a enviroment observation
muhammed pr: may be
sagarkottapuram92: i mean prakruthi should included in ur poem
muhammed pr: i got
muhammed pr: i write befor
muhammed pr: i will sent now the link
muhammed pr: tell me last link
sagarkottapuram92: sageer one of my freind online i will write u later ok
sagarkottapuram92: bye
muhammed pr: ok
muhammed pr: see u
muhammed pr: later
muhammed pr: bye............
sagarkottapuram92: bye
പാമരാ.....,
ReplyDeleteസര്‍വ സമ്മതനായ ശ്രീ. രജുഇരിങ്ങലിന്റെ പുതിയ കവിതയിലെ ഹ്രുദ്യമായ വരികളാണ് താഴെ ചെര്‍ക്കുന്നതു
‘ചുവന്നപൂക്കള്‍ വിതറിയ പട്ടുറുമാലിനൊപ്പം
പൊതിഞ്ഞു നിനക്കേകിയത്
പൂക്കളാലങ്കരിച്ച എന്‍റെ തന്നെ ഹൃദയമായിരുന്നുവല്ലോ.
നീ അത് കാറ്റില്‍ പറത്തിയോ‘
വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളില്‍ ഇതിനു സമാനമായ വരികള്‍ കാണാം അതു കൊണ്ടൂ ഇരിങ്ങല്‍ ബഷീറിനെ പകര്‍ത്തിയെന്നു
കരുത്തേണ്ട, ഇരിങ്ങല്‍ പ്രതിഭയുള്ള കവിയാണ്, ആ മുഴക്കം മറ്റു വരികളില്‍ കേള്‍ക്കാന്‍ കഴിയും.
താങ്കള്‍ സഗീറില്‍ ആരോപിച്ച, ചോരണപാതകം, അതിനു വാല്പിടിച അനോണികളുടെ വ്യക്തിഹത്യകള്‍ എല്ലാം കാണുമ്പോള്‍
“ഇല്ല മകനെ, നിന്നെ ഞാന്‍ ജനിപ്പിക്കില്ല “
എന്ന താങ്കളുടെ കവിതയുടെ ആശയം മലയാളത്തിലെ പ്രമുഖനായ കവിയുടെ ‘പിറക്കാത്ത മകന്‘ എന്ന കവിത തന്നെ അല്ലേ?, ഇനി ആ മഹാവരികളാണെങ്കില്‍, മാടമ്പുകുഞുകുട്ടാന്റെ ‘അശ്വതഥമാവ്‘ വായിചാലും,
സാഗര്‍,
ReplyDeleteതാങ്കളാരാണെന്നെനിക്കറിയില്ല. സഗീറിന്‍റെ സുഹൃത്തായിരിക്കും എന്നു കരുതുന്നു.
താങ്കളുദ്ദേശിച്ച ബഷീറിന്‍റെ വരികള്‍ ഇതാണോ (പ്രണയലേഖനത്തിലെ)?
"നീയാ പൂവെന്തു ചെയ്തു ?
ഏതു പൂവ് ?
ഞാന് തന്ന, രക്ത നക്ഷത്രം പോലെ കടും ചുവപ്പു നിറമാര്ന്ന ആ പൂവ് !
ഓ അതോ ?
ആ, അതു തന്നെ !
തിടുക്കപ്പെട്ടന്വേഷിക്കുന്നതെന്തിന് ?
ചവിട്ടിയരച്ചു കളഞ്ഞോ എന്നറീയാന് !
ഓ, അങ്ങിനെ ചെയ്തെങ്കിലെന്ത് ?
ഒന്നുമില്ല, അതെന്റെ ഹൃദയമായിരുന്നു!"
താങ്കള്‍ ഞാനെഴുതിയതു വായിച്ചിട്ടുണ്ടാവും എന്നു കരുതുന്നു. ആശയപരമായ സാമ്യമൊന്നുമല്ല ഇവിടെ പ്രശ്നം. നാലു വരികള്‍ അപ്പടി പകര്‍ത്തിയതാണ്. അതിന്‍റെ അര്‍ത്ഥം പോലും മനസ്സിലാക്കാതെ. ഇവിടെ 'തന്‍റെ സ്വന്തം' വരികള്‍ക്കു സഗീര്‍ കല്‍പ്പിച്ചു നല്‍കിയ അര്‍ത്ഥം അങ്ങേര്‍ക്കു നേരെ പല്ലിളിച്ചുകൊണ്ടു കിടപ്പുണ്ട്. ഒന്നു വായിച്ചു നോക്കിയിട്ടു പറയൂ.
പാമരന്‍ മാഷേ,
ReplyDeleteബഷീറിന്റെ എല്ലാ രചനകളും വായിചിട്ടുണ്ടൂ.
മതിലുകളീലും അതുപോലെയുള്ള ഭാഷണങ്ങളുണ്ടന്നു തന്നെയാണ് ഓര്‍മ്മ.അതുപോലെയുള്ള സംഭാഷണങ്ങള്‍ ഒരു ബഷീറിയന്‍ ശൈലി തന്നെയാണ്.ബഷീരിനെപ്പോലും നമ്മുടെ വിമര്‍ശകലോകം വേട്ടയാടപെട്ടിട്ടുണ്ടൂ. 90കളീലെ മതില്‍ വിവാദം ഒര്‍മ്മയില്ലേ, വി.ര്. സുധീഷിന്റെ “ഗുപ്ത സാമ്രാജ്യത്തിലെ നപുംസകങ്ങള്‍“ എന്ന പ്രയോഗം ഓര്‍മ്മയിലുണ്ടാകുമല്ലോ. വിശയം അതല്ല സുഹ്രുത്തെ, സഗീറിനെ എനിക്കു നേരിട്ടുപരിചയമില്ല. താങ്കളെപ്പോലെ തന്നെ.
‘ഉണങ്ങാത്ത പുണ്ണുമായ്,
ഉലകം ചുറ്റാനും
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്കാര്‍ത്തു-
ചിരിക്കാനും ‘
ഈ വരികളെചൊല്ലിയാണല്ലോ പ്രശ്നം,
പഴയകാല മലയാള ഗദ്യ ക്രുതികളില്‍ അശ്വത്ഥമാവിന്റെ വിവക്ഷയില്‍ ഇത്തരം പ്രയോഗങ്ങള്‍ ധാരാളം ഉപയോഗിച്ചിട്ടുണ്ടെന്നറിയുക.
സഗീര്‍, ഈ വരികള്‍ ആവര്‍ത്തിചിട്ടുണ്ടു. അതു ശരിയാണു. പക്ഷേ, അയാളില്‍ മോഷണം ചുമത്തി, വ്യക്തിഹത്യ ചെയ്യുന്നതു ക്രൂരമാണേന്നേ ഞാന്‍ പറഞുള്ളൂ. താങ്കളുടെ ബ്ലൊഗില്‍ അങനെയുള്ള പരാമര്‍ശങ്ങള്‍ പബ്ലിഷ് ചെയ്യാന്‍ പാടില്ലായിരുന്നു സുഹ്രുത്തേ.....
പിന്നെ, വരികളിലെ സമാനത മാത്രമാണോ പ്രശ്നം? ആശയങ്ങള്‍ ഒരു പ്രശനവുമല്ലേ?? ബ്ലൊഗെഴുത്തിനു പരിമിതികളുണ്ടെന്നറിയുക.
സാഗര്‍,
ReplyDeleteഈ വരികള്‍ക്ക് സഗീര്‍ നല്‍കിയ വ്യാഖ്യാനം എന്‍റെ ബ്ളോഗില്‍ താങ്കള്‍ വായിച്ചോ? ഈ സംശയം ദൂരീകരിക്കാന്‍ തന്നെയാണ് ഞാന്‍ അങ്ങേരെക്കൊണ്ടതു പറയിപ്പിച്ചത്.
"ഞാന്‍ അശ്വധമാവിനെയൊന്നും കണ്ടിട്ടല്ല എഴുതിയത്,
പാവങ്ങള്‍ക്കുവേണ്ടിയുള്ള സമരത്തിന്റെ അവസാനം അദേഹത്തിന് അര്‍ബുദം ബാധിച്ചിരുന്നു.ഇതാണ് ഞാന്‍ കവിതയില്‍ പറയുന്ന "ഉണങ്ങാത്ത പുണ്ണ്"
പിന്നെ " ഉലകം ചുറ്റല്‍" എന്നും കട്ടമനക്കിഷ്ട്ടമായിരുന്നെന്ന് പ്രത്യേഗിച്ച് പറയ്യേണ്ടകര്യമില്ലല്ലോ?അതും ഒരു പശുകുട്ടിയോടു ഉപമിക്കുമ്പോള്‍!"
:) :)
പിന്നെ ഞാനൊരക്ഷരം പറഞ്ഞിട്ടില്ല. 'നീയെടുത്തോ സഗീറേ' എന്നും പറഞ്ഞ് വിട്ടിട്ടു പോയതാണ്. കുറേ ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ നിങ്ങളുടെ കമന്‍റു് എന്‍റെ ബ്ളോഗില്‍ പേസ്റ്റു ചെയ്തിരിക്കുന്നു! അതില്ലായിരുന്നുവെങ്കില്‍ ഞാനിവിടെ വന്നു നോക്കുകപോലുമില്ലായിരുന്നു.
ഇനിയൊരു വാദത്തിനു വേണ്ടി അശ്വത്ഥാമാവിന്‍റെ പുണ്ണ് സഗീര്‍ തന്നെ സ്വീകരിച്ച ബിംബമാണെന്നു കരുതുക. പിന്നെയുള്ള രണ്ടു വരികള്‍? അതിനു അശ്വത്ഥാമാവായിട്ടുമില്ലല്ലോ ബന്ധം?
സഗീറതിനു കല്പ്പിച്ച അര്‍ത്ഥം:
"ഞാന്‍ ഉദേശിച്ചതും,അര്‍ഥമാക്കിയതും ജന്മിമാരെ പറ്റിയാണ്.(കടമ്മനിട്ട അദേഹത്തിന്റെ കവിതകളില്‍ ജന്മിത്വത്തിനെതിരായിരുന്നു.)"
കവിത ആസ്വദിക്കാന്‍ പോലും അങ്ങേര്‍ക്കു പറ്റിയില്ല എന്നത് താങ്കള്‍ക്കു മനസ്സിലാകുമെന്നു കരുതുന്നു.
ഇനി ഇതിലെ ധാര്‍മ്മികത. ഞാന്‍ ഒരേ ഒരു കമന്‍റു് (എന്‍റെ ആദ്യ കമന്‍റു് മുകളില്‍ കാണാം) ഇട്ടിട്ട് പോയേനെ. അപ്പോള്‍ 'കമന്‍റു് മോഡറേഷന്‍'! ഞാന് ആ പറഞ്ഞത് സഗീറിന്‍റെ ദയവുണ്ടെങ്കിലേ ആരെങ്കിലും കാണൂ എന്ന്. അതു ശരിയല്ലല്ലോ. അതു കൊണ്ടാണ് എനിക്കു ഒരു പോസ്റ്റിടേണ്ടി വന്നത്.
ഞാനിതിവിടെ വച്ചു നിര്‍ത്തുകയാണ്. മാന്യമായിട്ടൊരിക്കല്‍ പിരിഞ്ഞതാണ്. സഗീറാണ് വീണ്ടുമിത് കുത്തിപ്പൊക്കിക്കൊണ്ടു വന്നത്.
സഗീറെ, ഇനീം ഇതിന്‍റെ പുതിയ വാദങ്ങളുമായി എന്‍റെ ബ്ളോഗിലേക്കു വരരുത് പ്ലീസ്. താങ്കളുടെ ബ്ളോഗില്‍ എന്തു വേണമെങ്കിലും പ്രസിദ്ധീകരിച്ചു കൊള്ളൂ.
ഈ ബൂലോകത്ത് എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ട് ഒട്ടനവധി സുഹൃത്തുക്കളെ നേടണമെന്നായിരുന്നു ഉദ്ദേശ്യം. ഹാ! എന്തു ചെയ്യാന്‍!
പ്രിയ സുഹൃത്ത് പാമരന്‍,
ReplyDeleteഞാന്‍ സഗീറിന്റെ ബ്ലൊഗില്‍ മാത്രമാണ് എന്റെ അഭിപ്രായങ്ങള്‍ രേഖപെടുത്തിയതു, താങ്കളുടെ ബ്ലൊഗില്‍ paste ചെയ്തതു ഞാനല്ല.
സാരമാക്കണ്ട, നിങ്ങള്‍ രണ്ടുപേരും ധാരളം എഴുതണം, എന്റെ വായനാപരിചയം പുസ്തകങ്ങളിലൂടെ മാത്രമായിരുന്നു. പുസ്തകങ്ങളുടെ ആധികാരികത ഈ മാധ്യമത്തിനു കമ്മിയാണ്.മലയാളസാഹിത്യചിരിത്രം എന്ന കൃതിയിലൂടെ ലീലാവതി ടീചര്‍ എഴുതുന്നു:
മലയാള കവിതയൂടെ ആവിഭാവം സംഘകാല ഗീതങ്ങളില്‍ നിന്നുമാണെന്നാണ്. അതിന്റെ അനുരണനം ഈ ഭാഷ നിലനില്‍ക്കുവ്വേളം തുടരുക തന്നെ ചെയ്യും.
ഈ തര്‍ക്കം ഇവിടെ അവസാനിക്കനം.സഗീറിനോടു പറയാനുള്ളതു: കാര്യകാരണസഹിതം (തിയതി)പാമരന്‍ പ്രസ്തുത വരികള്‍ അദ്ദേഹത്തിന്റെയാണെന്നു തെളീചു കഴിഞാല്‍ ആ വരികള്‍ സഗീര്‍ മുറിചു മാറ്റണമായിരുന്നു....
ഈ വിവാദം ഇവിടെ അവസാനിക്കുന്നു!.
ReplyDeleteഈ വിഷയത്തില്‍ പ്രതികരിച്ച എല്ലാ ബൂലോകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.
Dear Sageer,
ReplyDeleteവായനക്കാരില്‍ ചിലര്‍ എഴുതുന്ന കുറിപ്പുകളില്‍ മനം നോവുന്നു അന്നു മനസിലാക്കാന്‍ താങ്കളുടെ മറുപടിയില്‍ നിന്നു മനസില്ലാക്കാന്‍ കഴിഞ്ഞു.
അവരുടെ വാക്കുകള്‍ കേട്ടു താങ്കള്‍ താങ്കളുടെ ശൈലി മാറ്റിയാല്‍ മലയാളകവിതക്കുണ്ടാവുന്ന ഒരു തീരാ നഷ്ടമായിരിക്കും എന്നോര്‍ക്കുക.
ആന്റണിക്ക് നന്ദി,
ReplyDeleteകവിത വായിച്ചഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.