എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, April 29, 2008

ഞാനും നീയുംഞാനും നീയും
സ്നേഹമാണ്‌!.

ഞാനും നീയും സ്നേഹവും

കല്ല്യാണമാണോ?

ഞാനും നീയും സ്നേഹവും
കല്ല്യാണവും മക്കളാണോ ?

ഞാനും നീയും സ്നേഹവും
കല്ല്യാണവും മക്കളും
കുടുംബമാണോ ?

ഞാനും നീയും സ്നേഹവും
കല്ല്യാണവും മക്കളും
കുടുംബവും പ്രശ്നമാണോ ?

ഞാനും നീയും സ്നേഹവും
കല്ല്യാണവും മക്കളും
കുടുംബവും പ്രശ്നവും
വേര്‍പിരിയലാണോ ?

12 comments:

 1. ഞാനും നീയും
  സ്നേഹമാണ്‌!.

  ഞാനും നീയും സ്നേഹവും
  കല്ല്യാണമാണ്‌!.

  ഞാനും നീയും സ്നേഹവും
  കല്ല്യാണവും മക്കളാണ്‌!.

  ഞാനും നീയും സ്നേഹവും
  കല്ല്യാണവും മക്കളും
  കുടുംബമാണ്‌!.

  ഞാനും നീയും സ്നേഹവും
  കല്ല്യാണവും മക്കളും
  കുടുംബവും പ്രശ്നമാണ്‌!.

  ഞാനും നീയും സ്നേഹവും
  കല്ല്യാണവും മക്കളും
  കുടുംബവും പ്രശ്നവും
  വേര്‍പിരിയലാണ്‌!.

  അതിനാല്‍
  ഞാന്‍ ഇന്നും ഏകനാണ്‌!.

  ReplyDelete
 2. കലക്കന്‍ കവിത!പക്ഷെ എന്റെ അഭിപ്രായത്തില്‍ പ്രശ്നങ്ങള്‍ എല്ലാം വേര്‍പിരിയലല്ല.മറിച്ച്‌ കഴിവതും പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞു തീര്‍ക്കാവുന്നതെന്നാണ്‌.ഒരു ബാചിലറിന്റെ വിവരക്കേടോ എന്നെനിക്കറിയില്ല!.

  ReplyDelete
 3. കലക്കന്‍ കവിത!പക്ഷെ എന്റെ അഭിപ്രായത്തില്‍ പ്രശ്നങ്ങള്‍ എല്ലാം വേര്‍പിരിയലല്ല.മറിച്ച്‌ കഴിവതും പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞു തീര്‍ക്കാവുന്നതെന്നാണ്‌.ഒരു ബാചിലറിന്റെ വിവരക്കേടോ എന്നെനിക്കറിയില്ല!.


  ithuthanne nhanum upayokikkunnu

  still nice one

  ReplyDelete
 4. ഈ വിഷയത്തെ കുറിച്ച്‌ റിയാസുമായ്‌ ചാറ്റ്‌ ചെയ്തതിന്റെ ഭാഗങ്ങള്‍ താഴെ

  muhammed: riyas
  tell me about my new poems
  write down @blog


  RIYAS-ആര്‍ബി: nhan commentiyallo
  ushiranaayittundu


  muhammed: ok


  RIYAS-ആര്‍ബി: pashe problm theeerunnathim koootaaavumbol thanneyalle


  muhammed: this is only creation


  RIYAS-ആര്‍ബി: yes


  muhammed: ente chinthakal maathramaaaaaa


  RIYAS-ആര്‍ബി: i agreee
  i agreee


  muhammed: no relation with my life


  RIYAS-ആര്‍ബി: yes
  athuthanne
  ellaa sahithyakaaranmaaum ithuthanne avastha
  am i right


  muhammed: yes

  ReplyDelete
 5. നസറാണീ..........
  ശരിയാണു നീ പറഞ്ഞത്‌,ഇങ്ങിനെയാണ്‌ വേണ്ടതും.ഇങ്ങിനെ ചിന്‍തിക്കുന്നവര്‍ക്കായാണ്‌ ഞാന്‍ ഈ കവിത എഴുതിയതും

  ReplyDelete
 6. ആര്‍ബി..........
  ശരിയാണു നീ പറഞ്ഞത്‌,ഇങ്ങിനെയാണ്‌ വേണ്ടതും.ഇങ്ങിനെ ചിന്‍തിക്കുന്നവര്‍ക്കായാണ്‌ ഞാന്‍ ഈ കവിത എഴുതിയതും.

  വാല്‍കഷ്ണം:പിന്നെ ഈ റിയാസും ആര്‍ബിയും ഒരാളാണ്‌

  ReplyDelete
 7. മുഹമ്മദ്,നല്ല പുതുമയുള്ള ബിംബങ്ങള്‍!

  ReplyDelete
 8. സഗീര്‍,
  ഞാനും നീയും
  സ്നേഹമാണ്‌!.

  ഈ വരികള്‍ മനോഹരമായിരിക്കുന്നു.

  പക്ഷേ, പിന്നിടുവരുന്ന വിവരണങ്ങളില്‍ താങ്കള്‍ തപസിരിക്കണമായിരുന്നു...............
  ഒരു കവിയോടു ഇങ്ങനെ എഴുതണമെന്നു പറയുന്നത്ത്‌ മണ്ടത്തരമാണെന്നുതന്നെയാണ്‌ എന്റെയും മതം! എന്നാല്‍ താങ്കളുടെ ഈ കവിതയെ ഇങ്ങനെ തിരുത്തി വായിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്നു, അവസാനത്തെ രണ്ടുവരികള്‍ ഇല്ലാതെ തന്നെ.

  ഞാനും നീയും
  സ്നേഹമാണ്‌!.

  ഞാനും നീയും സ്നേഹവും
  കല്ല്യാണമാണോ?

  ഞാനും നീയും സ്നേഹവും
  കല്ല്യാണവും മക്കളാണോ ?

  ഞാനും നീയും സ്നേഹവും
  കല്ല്യാണവും മക്കളും
  കുടുംബമാണോ ?

  ഞാനും നീയും സ്നേഹവും
  കല്ല്യാണവും മക്കളും
  കുടുംബവും പ്രശ്നമാണോ ?

  ഞാനും നീയും സ്നേഹവും
  കല്ല്യാണവും മക്കളും
  കുടുംബവും പ്രശ്നവും
  വേര്‍പിരിയലാണോ ?

  വിശാല അര്‍ത്ഥ തലങ്ങളിലേക്കു താങ്കളുടെ കവിത എത്തിചേരുന്നതു നോക്കു....

  ReplyDelete
 9. സാഗര്‍ജീ,

  വിലയേറിയ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി!.ശരിയാണ്‌ സാഗര്‍ജി പറഞ്ഞത്‌,

  ഞാനും നീയും
  സ്നേഹമാണ്‌!.
  ഈ വരികള്‍ക്ക്‌ ശേഷം തീര്‍ച്ചയായും തപസിരിക്കുകയോ അല്ലെങ്കില്‍ വരും വരികളെ മനസിലിട്ട്‌ മനനം ചെയേണ്ടിയിരുന്നു!.
  അതിന്റെ കുറവു ചൂണ്ടികാണിച്ചു തന്നതിനു നന്ദി!.

  സാഗര്‍ജി പറഞ്ഞമാറ്റങ്ങളോടെ ഞാന്‍ ഈ കവിത മാറ്റി പ്രസിദ്ധീകരിക്കുന്നു.പ്രിയ ബ്ലോഗരേ.........വായിക്കുക.

  അഭിപ്രായം അറീക്കുമെന്ന വിശ്വസത്തോടെ.......

  ReplyDelete
 10. കവിത വായിച്ചഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.

  ReplyDelete
 11. എന്റമ്മോ.ഇത്ര കൂതറ കവിത ഞാന്‍ എവിടേം കണ്ടിട്ടില്ല.ഇതിന് തിരുത്ത് നിര്‍ദ്ദേശിച്ച sagarkottapuram അതിലും കൂതറ.അത് കേട്ട് തിരുത്തിയ മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ മഹാ കൂതറ. നിനക്കൊക്കെ വേറെ എന്തെങ്കിലും പണിക്ക് പൊയ്‌ക്കൂടേ? സ്വയം മഹാകവിയാണെന്നു വിശ്വസിച്ച് നടക്കുന്ന ‘പണ്ടാര’ത്തില്‍.

  ReplyDelete