എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, May 17, 2008

നടനകാലം



ആത്മീയതയുടെ അസ്ഥികൂടങ്ങളില്‍,
അശാന്തിയുടെ കറുത്ത അഴുക്കുകള്‍.

ആ കറുത്ത അഴുക്കില്‍ പറ്റിപിടിച്ചു
സമൂഹത്തിന്‍ അഹന്തകള്‍.

ആ അഹന്തകള്‍ക്കുമേല്‍ പണം
ചിറകുകള്‍ വിടര്‍ത്തി പറന്നു.

ആ ചിറകുകളില്‍ മുറുകി
ജീവനുകള്‍ പിടഞ്ഞു വീണു.

ആ ജീവനുകള്‍ക്കുത്തരവാദി
ആരെന്നറിഞ്ഞും സമൂഹം
അറിയാത്തപ്പോലെ നടിച്ചു നടന്നു.

11 comments:

  1. മനുഷ്യ ദൈവങ്ങള്‍;
    ശവകൂനക്ക്‌ മേലേയും,
    ഡോളറിന്റെ ചിരിയുതിരുന്ന ഈ കാലത്ത്‌ നിശ്ചലമായ്‌തീരുന്ന സ്വതന്‍ത്ര്യചിന്‍തയെ കുറിച്ചുള്ള എന്റെ വ്യകുലതകള്‍!

    ReplyDelete
  2. “കവിത വായിച്ചഭിപ്രായം പറഞ്ഞ ആന്റണിക്കും,ശിവക്കും എന്‍റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.”

    ReplyDelete
  3. ഇത് അഴുക്കുകളുടെ അവസാനമല്ലല്ലൊ. ഒന്നിനെ തിരിച്ചറിയുമ്പോള്‍, തിരിച്ചറിയാതെ പോകുന്ന ഒരുപാട്

    നല്ല വരികള്‍

    ReplyDelete
  4. ലക്ഷ്മിചേച്ചിക്ക്‌,
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  5. I really wonder why they, even highly qualified ppl, worship these crook and coward ‘aasaamis’? How they get addicted with these nasty horny cannibals?

    ReplyDelete
  6. I really appreciate ur effort to drag something to the Blogg world.. u r spending a lot of ur valuable time for that…. keep it up dhost..

    ReplyDelete
  7. സ്വത്വബോധവും ജാതിയുടെ കുടിലമായ വ്യവസ്ഥകളും ഭാഷയുടെ ഏകോപനങ്ങള്‍ക്ക്‌ ഒട്ടിച്ചുതീര്‍ക്കാനാവാത്ത സ്ഥലജലവിഭ്രാന്തികളും ചേര്‍ന്ന്‌ മാനവികബോധത്തെ അഴിച്ചുപണിയുന്നതിനിടയില്‍ കവിതയുടെ കാറ്റുകള്‍, ഒഴുക്കുകള്‍, അട്ടിമറികള്‍, കള്ളുകുടിക്കൂട്ടുകള്‍ എന്നിങ്ങനെ തകിടം മറിയലുകള്‍ ധാരാളമായി കടന്നു വരട്ടെ. എല്ലാവരും കവിത എഴുതട്ടെ,ഈ ഞാനും...............

    ReplyDelete
  8. സമകാലികം...സഗീര്‍ ‍നല്ല കവിത..
    നമ്മുടെ സമൂഹം ഇനിയും പലതും തിരിച്ചറിയേണ്ടി
    ഇരികുന്നു,,,

    ReplyDelete
  9. കവിത വായിച്ചു അഭിപ്രായം എഴുതിയ ഷാജി കെട്ടുങ്ങലിനും ശരത്തിനും നന്ദി. തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete