എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, June 11, 2008

തിരു:ശേഷിപ്പുക്കള്‍ഹിന്ദുസവും,
ജൈനിസവും,
ബുദ്ധിസവും,
സിക്കിസവും,
ഇസ്ലാമിസവും,
ക്രിസ്ത്യാനിസവും,

പിന്നെ പലരും
പരസ്പരം കാമിച്ചതിന്‍
ഫലമായ്‌ മൂഢവര്‍ഗ്ഗങ്ങള്‍
ജനിച്ചിവിടെ ഈ ഭാരതത്തില്‍.

പേരറിയാത്ത ബീജത്തെ-
ചുമന്ന ഗര്‍ഭപാത്രത്തിന്‍,
തിരു:ശേഷിപ്പുക്കളിവര്‍!

പരസ്പരം പോരടിച്ചു ചോരക്കളം
പണിതിവര്‍ ഈ ഭാരതത്തില്‍.

5 comments:

 1. ഒരു യാത്രക്കിടെ അപ്രതീക്ഷമായ്‌ ശ്രദ്ധയില്‍പ്പെട്ട ഈ ബോര്‍ഡ്‌ കാലങ്ങളായ്‌ എന്നില്‍ വളര്‍ത്തിയ ചിന്തകളില്‍ നിന്നും ഉടലെടുത്ത ചില വരികള്‍ ഇവിടെ കുറിക്കുകയാണു ഞാന്‍.വായിച്ചു അഭിപ്രായം അറീക്കുമെന്ന വിശ്വസത്തോടെ....

  ReplyDelete
 2. പ്രിയ സാഗീര്‍
  കവിത കൊള്ളാം ...ഇഷ്ടപെട്ടു ...ഒരു സഹായം ചെയ്യാമോ ??
  എനിക്കും ഒരു ബ്ലോഗ് ഉണ്ട് പക്ഷെ അത് ബ്ലോഗ് ലിസ്റ്റില്‍ കാണുന്നില്ല
  എന്‍റെ യു ആര്‍ എല്‍ http://orunimishamtharoo.blogspot.com/
  എന്ത് ചെയ്താല്‍ ഇതു ലിസ്റ്റില്‍ കാണും എന്ന് പറഞ്ഞു തരാമോ ??
  സസ്നേഹം രഘു ..............

  ReplyDelete
 3. പ്രിയ രഘു,

  ഒരു പോസ്റ്റിട്ടാല്‍ അതിനൊരു കമേന്റ്‌ ഇടാന്‍ ശ്രമിക്കണം.

  കമേന്റിട്ടാല്‍ അതു മറുമൊഴിയില്‍ വരും.

  അപ്പോള്‍ മറുമൊഴിയിലെ ലിങ്കുപയോഗിച്ച്‌ വായനക്കാര്‍ രഘുവിന്റെ ബ്ലോഗിലെത്തും.

  ഇതിനായി ആദ്യം customize വഴി settings ല്‍ പോയി അതിലെ comments ല്‍ കാണുന്ന Comment Notification Email അഡ്രസ്സില്‍ marumozhikal@gmail.com എന്ന് രേഖപ്പെടുത്തേണ്ടതുണ്ട്‌.

  കൂടുതല്‍ സംശയനിവാരണത്തിണയി blogacademy@gmail.com
  ഈ മെയിലയിഡിയില്‍ ഒരു എഴുത്തെഴുതുക.

  ReplyDelete
 4. The theme with this poem is very contemporary predicament we are experiencing and vulnerable scenario across our great India. Great work Sageer.

  ReplyDelete
 5. കവിത വായിച്ചു അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി. തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

  ReplyDelete