എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, June 11, 2008

മഹാകവിക്ക്‌ എന്റെ അന്ത്യപൂജ



കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും
ചെന്നയമാം രാജ്യങ്ങളില്‍...

ഭാവി നമ്മുടേതായിത്തീരുന്നു
മലയാള
ഭാഷയും കലകളും
പാരിലേക്കൊഴുകട്ടെ

യാത്രയായി..........
ആ കവിയും,
കവിതകളും........

ദുഃഖാര്‍ദ്രമാം വിട.....
വീണ്ടുമൊരു-
കിരണമസ്തമിച്ചു.
ആ കാലത്തിനറുതിയായ്‌!

6 comments:

  1. മഹാകവി പാലാ നാരയണന്‍ നായര്‍(97) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന്‌ കോട്ടയം മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്‌ച രാവിലെ 10.50നായിരുന്നു അന്ത്യം.

    കൈരളിയെ കുറിച്ചുള്ള കവിതകളാണ് അദ്ദേഹത്തിന് മലയാളിയുടെ മനസ്സില്‍ ഇടം നേടിക്കൊടുത്തത്.

    കീപ്പള്ളില്‍ ശങ്കര്‍ നായരുടെയും പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍വതിയമ്മയുടെയും മകനായി 1911 ഡിസംബര്‍ 11നാണ്‌ പാലാ നാരയണന്‍ നായര്‍ ജനിച്ചത്‌.

    പാലാ വി.എം സ്‌കൂള്‍, പാലാ സെന്റ്‌ തോമാസ്‌ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1928ല്‍ പ്രസിദ്ധീകരിച്ച ഒരു നിഴലാണ്‌ ആദ്യ കവിത.

    1937ല്‍ കവിതാ രചനയ്‌ക്ക്‌ സമസ്‌ത കേരള സാഹിത്യ പരിക്ഷത്തില്‍ നിന്നും കീര്‍ത്തിമുദ്ര ലഭിച്ചു. ക്ഷേത്ര വിളംബരത്തെക്കുറിച്ചെഴുതിയ കവിതയ്‌ക്ക്‌ മഹാകവി ഉളളൂരിന്റെ പക്കില്‍ നിന്നും സ്വര്‍ണ മെഡല്‍ ലഭിച്ചു.

    കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, വള്ളത്തോള്‍ പുരസ്‌കാരം, ഭാരത ഭൂഷണ്‍ ബഹുമതി, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍ സ്‌മാരക അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

    കേരളം വളരുന്നു, ശിശു ഗാനങ്ങള്‍, പാലാഴി. കുഞ്ഞിക്കവിതകള്‍, ആലിപ്പഴം, അമൃതകല, കസ്‌തൂര്‍ബ, അന്ത്യപൂജ, ശാന്തി, വൈഖരി തുടങ്ങിയവയാണ്‌ പ്രധാന കൃതികള്‍.

    ReplyDelete
  2. ഒരു മഹാ‍കവി കൂടി ഓര്‍മ്മകളായി.

    ReplyDelete
  3. നില്‍ക്കാം ഞനെന്‍ ജീവിതമഴലും
    നിഴലുംകൊണ്ടു കറുത്തിരുളുമ്പോള്‍
    ത്വല്‍ക്കാരുണ്യനിലാവു പുരണ്ടു-
    തെളിഞ്ഞിടുമെന്നൊരു നിഗമനമോടെ,
    നിഖിലചരാചരവടിവിലിടയ്ക്കിടെ
    നിരവധി ജന്മം കേറിയിറങ്ങി-
    പ്പലയുഗപരിധികടന്നും ഞാനൊരു
    പതിതജഗത്തിന്‍ സന്തതിയിന്നും.
    (അമൃതകല - പാലാ)
    മഹാകവിയ്ക്ക്‌ ആദരാഞ്ജലികള്‍!

    ReplyDelete
  4. സഗീറേ,

    അന്ത്യപൂജയ്ക്കൊരു പുഷ്പം എന്റ്റെ വകയും.

    മഹാകവി പാലാ - മരിക്കാത്ത ചില ഓര്‍മ്മകള്‍!

    qw_er_ty

    ReplyDelete
  5. കേരളം വളര്‍ന്നേറെവലുതായി.
    കവി പോയെങ്കിലും ബാകിയുള്ള
    കവിതകള്‍ അത് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും .
    പടവലങ്ങ പോലെ താഴേക്കും കേരളം വളര്ന്നെന്നു കവി അറിഞ്ഞിരുന്നോ ആവോ.
    എന്തായാലും എല്ലാം മറക്കുന്ന പോലെ കവിയെയും മറക്കുകില്ലയിരിക്കും

    ReplyDelete
  6. “ആദരാജ്ഞലികള്‍ അര്‍പ്പിച്ച എല്ലാവര്‍ക്കും
    എന്‍റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.”

    ReplyDelete