എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, June 17, 2008

മൂകംചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

ഇന്നലെ രാത്രിയിലവന്‍
ജീവിതം വിലയിരുത്തി,
ഭാവി തീരുമാനങ്ങളെടുത്തു.

ദു:ഖങ്ങള്‍ മറന്നവന്‍
നടുചായ്ച്ചുറങ്ങി,
സ്വപ്നങ്ങള്‍ കണ്ടു.

ഇന്നു പകലിലേതോ വാഹനം,
അവന്റെ ശരീരം
റോഡില്‍ ചതച്ചരച്ചു.

ഒപ്പമവന്റെ ദു;ഖങ്ങളും
സ്വപ്നങ്ങളും ഭാവിയും
പിന്നെ ജീവനും റോഡില്‍ ചതച്ചരച്ചു.

12 comments:

 1. പ്രവാസികള്‍ക്കായ്‌ ഞാന്‍ എന്റെ ഈ പുതിയ കവിത സമര്‍പ്പിക്കുന്നു

  ReplyDelete
 2. ഇന്നു വായന ദിനം
  ""ജനനം കൊണ്ടല്ല പഠനം കൊണ്ടാണ് ജനങ്ങള്‍ ശ്രെഷ്ടരാകുന്നതെന്ന് പറഞ്ഞ സിസറോ ഉടെ വാക്കുകള്‍ ഓര്‍ത്തുകൊണ്ട്‌ ....
  പുസ്തകങ്ങലുടയൂം വായനുടയൂം വിശാലമായ ലോകം സമൂഹത്തിനു പരിചയപ്പെടുത്തിയ വായനയുടെ വളര്‍ത്തച്ചന്‍ "പി.എന്‍ .പണിക്കര്‍ എന്ന ഗ്രന്ഥശാല പ്രചാരകണ്ടേ ഓര്‍മകള്‍ക്ക് മുന്പില്‍ ഒരു പിടി അശ്രുപുശ്പങ്ങള്‍ ""

  ReplyDelete
 3. പ്രിയ സഗീര്‍
  ചില കുഴപ്പങ്ങള്‍ ഉണ്ട് കേട്ടോ കവിതയില്‍ ...

  "ഇന്നലെ രാത്രിയിലവന്‍സ്വപ്നങ്ങള്‍ കണ്ടു.
  ദു:ഖങ്ങള്‍ മറന്നവന്‍നടുചായ്ച്ചുറങ്ങി.
  ജീവിതം വിലയിരുത്തിയവന്‍ഭാവി തീരുമാനങ്ങളെടുത്തു."

  ഉറങ്ങി കഴിഞ്ഞു നമ്മള്‍ തീരുമാനങ്ങള്‍ എടുക്കാറില്ലല്ലോ..
  അല്പം കൂടി ശ്രദ്ധിച്ചാല്‍ നന്നായിരുന്നു ...ആശംസകള്‍

  ReplyDelete
 4. തീര്‍ച്ചയായും,
  മാറ്റങ്ങളുമായ്‌ കവിത പുന:പ്രസിദ്ധീകരിക്കുന്നു

  ReplyDelete
 5. ഹ ഹ എന്തു മാറ്റം. ഇതാണോ മാറ്റം. നീ കവിതെയെഴുത്ത് നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ വായനക്കാര്‍ കെട്ടിത്തൂങ്ങി ചാവേണ്ടി വരും

  ReplyDelete
 6. ‍അനോണി,

  ആദ്യം സ്വന്തമ്മായ്‌ വ്യക്തിത്വം
  വെളിപ്പെടുത്തുക.എവിടെ
  ഒരു മറയുടെ ആവശ്യം
  ഉണ്ടെന്ന് എനിക്ക്‌ തോന്നുന്നില്ല.

  പിന്നെ കവിതയെകുറിച്ച്‌.

  പണ്ട്‌ വ്യത്തം
  തിരിച്ചെഴുതിയിരുന്നപോലെ
  ഇപ്പോള്‍ ആരും വ്യത്തം
  തിരിച്ച്‌ കവിതകള്‍
  എഴുതാറില്ല.

  ഇനി ഉണ്ടെങ്കില്‍
  തന്നെ വളരെ കുറച്ചു പേര്‍
  മാത്രമേ എഴുതാറുള്ളൂ.
  ഈ പറയുന്ന നിങ്ങളായാലും
  ഞാനായാലും എഴുതാറില്ലെന്ന
  സത്യം നമ്മുക്കറിയാവുന്നതാണ്‌.

  ഇനി ഞാന്‍ എഴുതുതിയ
  ഈ കവിത നിങ്ങളെ പോലെ
  പലരും വായിച്ചു.നന്നായെന്ന്
  കമേറ്റുകളു എഴുതി,

  നിങ്ങള്‍ക്കു ഇഷ്ടപ്പെടുന്ന കവിതള്‍
  മാത്രമേ കവിതകള്‍ ആകൂ
  എന്ന ഒരു വിചാരം നിങ്ങളില്‍
  ഞാന്‍ കാണുന്നു.

  പിന്നെ ഈ കെട്ടിതൂങ്ങി ചാവുക അത്‌ ഒരു നല്ല ഏര്‍പ്പാട്ടാ......ഒന്നു ശ്രമിച്ചു നോക്കുക

  ഇത്‌ എന്നെ കാട്ടക്കടയുടെ
  ഒരു പ്രശസ്തമായ കവിതയുടെ
  വരികള്‍ ഓര്‍മ്മിപ്പിക്കുന്നു
  "ഇവിടെ എല്ലാവര്‍ക്കും തിമിരം,
  എല്ലാവര്‍ക്കും തിമിരം"

  ഇനിയും വരിക
  ഈ വഴികളില്‍,
  വായിക്കുകയെന്‍
  കവിതകള്‍,
  എഴുതുക
  നിങ്ങള്‍ നിങ്ങളായ്‌.

  ReplyDelete
 7. പേരില്ലത്തോന്‍ പറഞ്ഞതില്‍ കാര്യമുണ്ടിഷ്ടാ.
  പക്ഷെ തൂങ്ങിച്ചാകണ്ട അത്രേം ഇല്ല.
  ഭാവി അറിയാത്തതിനാല്‍ നടക്കാനിരിക്കനതിനെ
  പറയാന്‍ പറ്റണില്ല.
  വെട്ടുമ്പോ ആഞ്ഞു വെട്ടണ പേരില്ലാത്തോന്‍
  അങ്ങനെ തന്നെ പറഞു കൊണ്ടേയിരിക്കും
  ഇവ്ടെ കുഞ്ഞിരാമന്‍മാര്‍ക്കു മാത്രം എഴ്തിയാ
  മതിയോ.
  ഏശുദാസ് മാത്രം പാടിയാ മതിയോ.
  എന്തിനാ അനൊണി, പേരില്ലത്തോനെ
  നേരു പറയണവനെ നിരപ്പാക്കണ കാലം
  മാരിയിട്ടു ഇങ്ങള്‍ മിണ്ട്യാ മതി.

  ReplyDelete
 8. ആലങ്കോട് ലീലJune 25, 2008 at 6:27 AM

  എത്ര പേര്‍ ഇന്നലെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു? കണക്കെവിടെ സഗീറേ. കൂടുതല്‍ കൂടുതല്‍ എഴുതുക. മലയാള ഭാഷയെ നവീകരിക്കുക.

  ഭാവുഗങ്ങള്‍

  ReplyDelete
 9. "ഇന്നലെ രാത്രിയില്‍
  ജീവിതം വിലയിരുത്തി
  അവന്‍
  ‍ഭാവി തീരുമാനങ്ങളെടുത്തു.
  ദു:ഖങ്ങള്‍ മറന്ന്
  ‍നടുചായ്ച്ചുറങ്ങി.
  ‍സ്വപ്നങ്ങള്‍ കണ്ടു.“
  ഇങ്ങനെയെഴുതിയിരുന്നെങ്കില്‍ അലപം കൂടി യുക്തിഭദ്രമാകുമായിരുന്നില്ലെ, സഗീര്‍.
  Don’t misinterpret… this is not a suggestion but an option to save ur imagination…

  ReplyDelete
 10. sorry, sageer..തിരുത്ത് ഇപ്പോളാണു കാണുന്നത്. മുന്‍പ് വായിച്ച ഓറ്‌മ്മയിലും, ഇവിടെ കണ്ട അഭിപ്രായത്തിലും ഊന്നിയാണ്‍‌ ഞാനിതെഴുതിയത്..Please delete my previous comment…tnxxxx

  ReplyDelete
 11. ടീച്ചറെ ഞാN ആ വിഷയം ഈ ബ്ലോഗിL നിന്നും എടുത്തുമാറ്റി,കാരണം ഈ ആരാധകR വല്ലാത്ത പ്രശനങ്ങL സൃഷ്ടിക്കുന്നു എന്നൊരു തോന്നL.

  ReplyDelete
 12. കവിത വായിച്ചു അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി. തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

  ReplyDelete