എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, July 7, 2008

ഹ!കഷ്ടം,കലികാലംഫോട്ടോ:അനില്‍

"*പാറ്റ"യില്‍ നിന്നും,നമ്മള്‍ക്കു-
കിട്ടിയൊരു സമ്മാനം.
നാടിന്‍ സമ്പത്തു വിദേശിക്കു-
കാഴ്ച്ചവെച്ചതിന്നാല്‍!.

ഭരിക്കുന്ന വര്‍ഗ്ഗം ചൊല്ലുന്നു
"ഇന്‍ക്രെഡിമ്പിള്‍ ഇന്ത്യ"യെന്നും.

ഇതു കേട്ട കോടതി മൊഴിയോ!

"യു ആര്‍ സെല്ലിങ്ങ്‌ യുവര്‍-
ക്രെഡിമ്പിലിറ്റി"യെന്നും.

രാജ്യമോ?
വ്യക്തിയോ?
വലുതിവിടെ!
രാജ്യമല്ലേ? !

എന്നിട്ടും!
ഭരിക്കുന്ന
വര്‍ഗ്ഗത്തിന്‍ ഭാഷയോ!
ഹ!കഷ്ടം,കലികാലം
എന്നല്ലാതെ
എന്തുചൊല്ലുമ്മല്ലേ!

*പസഫിക്ക്‌ ഏഷ്യ
ട്രാവല്‍സ്‌ അസ്സോസിയേഷന്‍ (PATA)

6 comments:

 1. ഭരിക്കുന്ന വര്‍ഗ്ഗം ചൊല്ലുന്നു
  "ഇന്‍ക്രെഡിമ്പിള്‍ ഇന്ത്യ"യെന്നും.
  ഇതു കേട്ട കോടതി മൊഴിയോ!
  "യു ആര്‍ സെല്ലിങ്ങ്‌ യുവര്‍-
  ക്രെഡിമ്പിലിറ്റി"യെന്നും.

  ചില വരികള്‍ ഇവിടെ കുറിക്കുകയാണു ഞാന്‍.വായിച്ചു അഭിപ്രായം അറീക്കുമെന്ന വിശ്വസത്തോടെ....

  ReplyDelete
 2. തലേക്കല്ലന്‍,
  കുറച്ചും കൂടി മാന്യമായിട്ടു സംസാരിക്കണം.
  ഞാനു0 താങ്കളും ബ്ലോഗ്‌ എഴുതുന്നവരാണ്‌.
  ചിലപ്പോള്‍ താങ്കള്‍ക്ക്‌ എന്റെ കവിത ഇഷ്ടമായില്ലെന്നു വരാം,അതുകൊണ്ട്‌ ഇത്രയും മോശമായ്‌ എഴുതണോ?എന്നെയും,നിങ്ങളേയും കൂടാതെ മറ്റു പലരും ഇതു വായിക്കന്നതല്ലേ?

  ReplyDelete
 3. കവിത വായിച്ചു അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി. തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

  ReplyDelete
 4. സഗീറിനു കാര്യം മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ടെന്ന് മനസ്സിലായതില്‍ സന്തോഷിക്കുന്നു. അതുകൊണ്ട് തന്നെ മോശമായ ഭാഷ എന്ന് നിനക്ക് തോന്നിയ എന്റെ കമന്റ് പിന്‍‌വലിക്കുന്നു. _എന്നെയും,നിങ്ങളേയും കൂടാതെ മറ്റു പലരും ഇതു വായിക്കന്നതല്ലേ?_ എന്ന നിന്റെ അഭിപ്രായം നിനകുകൂടി ബാധകമാണ് എന്ന് മനസ്സിലാക്കുക. തോന്നിവാസം എഴുതിവെക്കുക, അതിനെ കവിത എന്ന് വിളിക്കുക.. എന്താ ചക്കരേ നിനക്ക്? നീയും ഒരു ചെറുപ്പക്കാരനല്ലെടാ? കുറച്ചും കൂടി നന്നായി ആലോചിച്ചിട്ട് ഒക്കെ എഴുത് പൊന്നേ. ആദ്യം ഒരു കടലാസിലെഴുതി കൂട്ടുകാര്‍ക്കൊക്കെ ഒന്ന് വായിക്കാന്‍ കൊട് തങ്കക്കൊടമേ. അവരത് വായിച്ച് കഴിയുമ്പൊ പൊന്നാങ്കട്ട പോയി കണ്ണാടീല്‍ ഒന്ന് നോക്ക്. മുഖകാന്തിക്ക് കോട്ടം ഒന്നും തട്ടീട്ടില്ലെങ്കില്‍ മാത്രം അത് ബ്ലോഗിലിടൂ. അന്നേരം വായിച്ചിട്ട് നല്ല അഭിപ്രായം പറയാട്ടോ.. പെണങ്ങല്ലെ നയന്‍ വണ്‍ സിക്സ് തങ്കമേ.. നീ മലയാള കവിതേടെ ഭാവിയാണെടാ മുത്തേ. കട്ടായം. മതിയാ?

  ReplyDelete
 5. തലേക്കല്ലന്‍,നന്ദി. തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

  ReplyDelete