എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, September 3, 2008

വിനായകാ നിനക്കായ്‌ ഒരു ഋഗ്വേദവാക്യം



വിനായകി,
സൂര്‍പ്പ,
കര്‍ണ്ണി,
ഗണേശാനി,
ലംബാ.....നിന്‍
സ്‌ത്രൈണ ഭാവങ്ങളെത്ര!

പഞ്‌ചമുഖ ഗണപതി
നൃത്ത ഗണപതി,
ബാലഗണപതി,
ഉണ്ണി ഗണപതി,
വരസിദ്ധി ഗണപതി
നിന്‍ പൂജാരൂപങ്ങളെത്ര!

ബുദ്ധിയുടെയും
സിദ്ധിയുടേയും
ഇരിപ്പിടമേ....
പരമശിവ,പാര്‍വതീയാ-
ദ്യപുത്രാഗണപതീ
ഹൈന്ദവ,ബുദ്ധ,
ജൈനദര്‍ശനത്തിലും
നിന്‍ രൂപം കണ്ടിടാം!

ഗണേശ സ്മൃതിയില്‍ തുടക്കമീ-
കര്‍ണ്ണാടകസംഗീതകച്ചേരികളും.

വാസ്തുബലിയിലും
ജീവിതശ്രേയസിനും
പ്രധാനമീഗണപതീഹോമം.

കൊട്ടത്തേങ്ങയും
പഴം, കരിമ്പ്, തേന്‍,
ശര്‍ക്കര, അപ്പം, മലര്‍
തുടങ്ങീനിന്‍ അഷ്ടദ്രവ്യങ്ങളാല്‍
നേരുന്നു നിനക്കായ് ഋഗ്വേദവാക്യം.

ഓം ഗണാനാം ത്വാ ഗണപതിം ഹവാമഹേ കവീം
കവീനാമുപവശ്രസ്തമം ജ്യേഷ്ഠരാജം
ബ്രഹ്മണാം ബ്രഹ്മണസ്പദ: ആന: ശൃണ്വനുദിഭി :
സീദസാദനം ശ്രീമഹാഗണപതയേ നമ:

20 comments:

  1. കൊട്ടത്തേങ്ങയും
    പഴം, കരിമ്പ്, തേന്‍,
    ശര്‍ക്കര, അപ്പം, മലര്‍
    തുടങ്ങീനിന്‍ അഷ്ടദ്രവ്യങ്ങളാല്‍
    നേരുന്നു നിനക്കായ് ഋഗ്വേദവാക്യം.
    വായിക്കുക ഒരു പുതിയ കവിത

    ReplyDelete
  2. ടേയ് മച്ചു, എന്തോന്നെടേയ് ഇത്?
    കിട്ടിയതൊന്നും പോരേ?

    ReplyDelete
  3. അമേരിക്കയിലെ, ഡെന്‍‌വറിലെ,കൊളൊറഡക്കാരാ.....പോരാ....എന്നാണല്ലോ,എന്നല്ലേ താങ്കള്‍ക്ക് തോന്നുന്നത്!ആള്‍മാറട്ടമൊന്നും വേണ്ട!താങ്കള്‍ ആരാണ് എന്ന് എനിക്കറിയാം!

    ReplyDelete
  4. പ്ലീസ്..

    നന്നാവില്ലെന്ന് നിര്‍ബന്ധം പിടിക്കരുത്!

    ReplyDelete
  5. സഗെറെ,
    നല്ല വരികളും.
    വരികളേക്കാള്‍ വരികള്‍ക്കിടയിലുള്ള കവിയെ വായിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. ഋഗ്വേദം തുടങ്ങിയ വേദങ്ങളും താങ്കള്‍ക്കു ഹൃദിസ്ഥമാണൊ? അത്ഭുതം തന്നെ.
    പിന്നെ മൊത്തം കവിതയിലെ മതസൌഹാര്‍ദ്ദം കേരളത്തിനാശ്വാസമാവും , തീര്‍ച്ച.
    തുടര്‍ന്നും എഴുതുക.
    ആശംസകള്‍

    ReplyDelete
  6. മദ്യവും മദിരാഷിയും കൈമുതലാക്കിയ, കണ്ഠരരുമാര്‍ക്കറിയാത്തത് ഒരു മേത്തന്‍ ചൊല്ലുന്നു.. ശിവ ശിവ. സാഗീറേ തന്നെ നമ്മുടെ സുധാര്‍കര്‍ ജി കാണേണ്ട.. പിടിച്ച് നിന്നെ മേല്‍ശാന്തിയാക്കും, പിന്നെ നീ പുലര്‍ത്തുന്ന സദാചാര ചിട്ടകളൊക്കെ കാറ്റില്‍ പറത്തേണ്ടി വരും.

    ReplyDelete
  7. വിചാരത്തിനായ്……,
    മതങ്ങള്‍ക്കും ജാതിക്കും അതീതമാണ് തന്റെ ചിന്തകള്‍ എന്നു പറയുകയും,ഒപ്പം ഒരു പൊന്നാനിക്കാരനാണ് ഞാന്‍ എന്ന് വിള്ളിച്ചു പറയുകയ്യും ചെയ്യുന്നു വല്ലോ?സുഹ്രത്തേ താങ്കളുടെ കമേണ്ടില്‍!എന്തേ ഒരു മേത്തന് വഴങ്ങാന്‍ പാടില്ലാത്തയത്ര ഒരു മഹാ സംഭവമാണെന്ന് നിന്നച്ചു പോയോ ഈ ഹിന്ദു മതമെന്ന്!ഇനിയും ഇത്തരത്തിലെ മുഖമൂടി അഴിച്ചു മാറ്റുവെന്റെ പ്രിയ സ്നേഹിതാ…….

    ReplyDelete
  8. അരൂപികുട്ടനോട്,
    സ്വന്തം കാല്‍ വെള്ളത്തില്‍ മറച്ചു വെച്ച് മറ്റുള്ളവരെ മന്താ,മന്തായെന്നു വിളിക്കുന്നതുപോലെയായില്ലേ……..ഈ കമേന്റ്

    ReplyDelete
  9. അനില്‍ നന്ദി,അനില്‍ പറഞ്ഞത് ശരിയാണ്.വളരെ ശരിയാണ്,പിന്നെ എനിക്ക് ഋഗ്വേദം തുടങ്ങിയ വേദങ്ങള്‍ ഹൃദിസ്ഥമെന്നുമല്ലയെങ്കിലും കുറച്ചൊക്കെയറിയാം!പിന്നെ ഒരു വിഷയം മനസില്‍ വന്നാല്‍ അത് കവിതയായ് എഴുതുവാനായ് ഞാന്‍ അതിനോടനുബന്ധിച്ച ചില റെഫ്രന്‍സ് നടത്താറുണ്ട് .ഇനിയും ഇത്തരത്തിലെ നല്ല കമേന്റുകള് പ്രതിക്ഷിച്ചു കൊണ്ട്…………

    ReplyDelete
  10. മോനെ ഡാ സഗീറെ..
    നീ എന്തിനാ ചൂടാവുന്നത്, മേത്താന്ന് വിളിച്ചതുകൊണ്ടാണോ ? അതൊരുവിളിപേരല്ലയിഷ്ടാ. പിന്നെ എന്നെ സംബന്ധിച്ച് ഇതൊക്കെ ഒരു പരിഹാസമാണ്, വേദവും ഖുറാനുമെല്ലാം .

    ReplyDelete
  11. "ആന: ശൃണ്വനുദിഭി : "

    ബാക്കിയൊക്കെ ഒരു വിധം ഒപ്പിച്ചെടുത്തു സഗീറെ ഇതെന്താണെന്നു മനസ്സിലായില്ല.

    പിന്നെ വിചാരവുമായി അടിപിടി കൂടാന്‍ പോവരുത് അങ്ങേര് മഹാ കട്ടയാ!!! ഇടിച്ചുമൂക്കു പരത്തും.
    എനിക്കറിയാം സഗീറിന്റടുത്ത് അവന്റെ വേലയൊന്നും ചെലവാകില്ലെന്ന് എന്നാലും സൂക്ഷിക്കണം അവന്‍ പതിനെട്ടടവും പര്ന്തുലാക്കും പഠിച്ചോനാന്നാ കേട്ടിരിക്കണെ.എന്തുണ്ടായിട്ടെന്താ പൂഴിക്കടകന്റെ മുമ്പില്‍
    പുത്തൂരം ചേകവരു തോറ്റു പോകും പിന്നെയല്ലേ ഒരു വിചാരം പോകാന്‍ പറ അവനോട്, ഹും!

    ReplyDelete
  12. കാവലാല്‍ .. :)
    എനിക്കിഷ്ടായി ട്ടോ :)

    ReplyDelete
  13. ആരാഡാ സഗീറിനെ ഇടിക്കാന്‍ വരുന്നെ? സഗീറേ, ധൈര്യമായി കേറി ഇടിച്ചോ. ഈ കരഡി എന്നും പിന്നിലുണ്ടാവും.

    പിന്നെ സൂര്‍പ്പ, കര്‍ണ്ണി അല്ല -> ശൂര്‍പ്പകര്‍ണ്ണന്‍ (വലിയ ചെവിയുള്ളവന്‍)
    അതുപോലെ - ലംബി അല്ല, ലംബകര്‍ണ്ണന്‍.

    വിഘ്നേശ്വരന്റെ 108 നാമങ്ങള്‍ ഇവിടെ ഉണ്ടു.
    കൃഷ്ണാ, ഗുരുവായുരപ്പാ, പഴനി ആണ്ടവാ, മുരുഗയ്യാ, ഞാന്‍ പോട്ടെ.

    ReplyDelete
  14. പച്ചേ,
    ഇതെന്താ ട്യൂഷനും തുടങ്ങിയോ? ആത്മസംതൃപ്തിയ്ക്കായി എഴുതുന്നതല്ലേ? ചില തെറ്റൊക്കെവരും അതങ്ങ് ക്ഷമിച്ചൂടെ വായനക്കാരേ?

    ReplyDelete
  15. കവിത നന്നായി. മറ്റുകാര്യങ്ങളിലേക്ക് അഭിപ്രായം പറയാന്‍ ഋഗ്വേദമൊന്നും അറിയില്ല. പക്ഷേ ഒന്നെനിക്ക് മനസ്സിലായി. സഗീറിന്റെ പല വിഷയങ്ങളിലുമുള്ള അഗാധമായ പാണ്ഡിത്യം. അത് മതങ്ങളുടെ മതില്‍കെട്ടിനപ്പുറമാണെന്ന് പല കവിതകളും സാക്ഷ്യമാണ്.

    അഭിനന്ദനങ്ങള്‍ സഗീര്‍. തുടര്‍ന്നും ഇത്തരം കവിതകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  16. കാവാലന്‍ ചേട്ടാ......
    ഓം ഗണാനാം ത്വാ ഗണപതിം ഹവാമഹേ കവീം കവീനാമുപവശ്രസ്തമം ജ്യേഷ്ഠരാജം
    ബ്രഹ്മണാം ബ്രഹ്മണസ്പദ: ആന:
    ശൃണ്വനുദിഭി : സീദസാദനം ശ്രീമഹാഗണപതയേ നമ: എന്നാണ് ഗണപതിയെ കുറിച്ചുള്ള ഋഗ്വേദവാക്യം. എല്ലാ ഗണങ്ങളുടെയും നാഥന്മാരുടെയും അധിപനായ ഗണപതി ഭഗവാനേ.. അങ്ങയെ പ്രണമിക്കുന്നു. കവികളില്‍ കവിയും ശ്രേഷ്ഠന്മാരില്‍ ശ്രേഷ്ഠനും രാജാക്കന്മാരില്‍ ഉന്നതനും വേദങ്ങളുടെ പൊരുളറിയുന്നവരില്‍ മുമ്പനും ആയ ഭഗവാനേ.. ഈ വേദിയിലേക്ക് എഴുന്നള്ളി അനുഗ്രഹിക്കേണമേ എന്നാണ് ഈ ശ്ലോകത്തിന്‍റെ അര്‍ത്ഥം.

    ReplyDelete
  17. പച്ചകരടിക്കും ഒപ്പം ഈ കവിതയില്‍ സംശയപ്രകടനങ്ങള്‍ നടത്തിയവര്‍ക്കുമായ്........

    വിഘ്‌നേശ്വരന്‍റെ തൃക്കാല്‍ക്കളില്‍ ജന്മമാകുന്ന നാളീകേരം ഉടച്ചുകൊണ്ട്‌ പ്രാര്‍ത്ഥിക്കുമ്പോള്‍, നാളീകേരം തകരുന്നത്‌ പോലെ വിഘ്‌നങ്ങള്‍ ഉടഞ്ഞുതീരും എന്നാണ്‌ ഹൈന്ദവ വിശ്വാസം.

    ഏത്‌ കര്‍മ്മത്തിലും ആദ്യം സ്‌മരിക്കപ്പെടേണ്ട ദേവരൂപമായി ഗണപതിയെ സങ്കല്‌പിച്ചിരിക്കുന്നു. മന്ത്രങ്ങളുടേയും നാമങ്ങളുടേയും ഈശ്വര സങ്കല്‌പത്തിലുള്ളതും ഗണപതിയാണ്‌. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥിയാണ്‌ വിനായക ചതുര്‍ത്ഥിയായി ആചരിക്കുന്നത്‌.

    ഗണപതിയുടെ ആകാരത്തെ കുറിച്ച്‌ പുരാണങ്ങളില്‍ കഥകള്‍ പലതുണ്ട്‌. സ്‌ത്രീരൂപത്തില്‍ പോലും ചില ഭാഗങ്ങളില്‍ ഗണപതി ആരാധിക്കപ്പെടുന്നു. ശാക്തേയന്മാരാണ്‌ ഈ വിശ്വാസം പുലര്‍ത്തുന്നത്‌.

    വിനായകി, സൂര്‍പ്പ, കര്‍ണ്ണി, ഗണേശാനി, ലംബാ തുടങ്ങിയവയാണ്‌ വിഘ്‌നേശ്വരന്‍റെ സ്‌ത്രൈണ ഭാവങ്ങള്‍. അഞ്ച്‌ മുഖങ്ങളില്‍ കാണുന്ന ഗണപതിയെ പഞ്‌ചമുഖ ഗണപതി എന്ന്‌ പറയുന്നു. നൃത്ത ഗണപതി, ബാലഗണപതി, ഉണ്ണി ഗണപതി, ബ്രഹ്മചാരി ഭാവത്തിലുള്ള വരസിദ്ധി ഗണപതി തുടങ്ങിയ രൂപങ്ങളിലും ഗണപതിയെ പൂജിക്കുന്നു.

    ഗണപതിയുടെ വിചിത്രമായ രൂപത്തെ ഗഹനമായ പ്രാപഞ്ചിക രഹസ്യമങ്ങളുമായി ആചാര്യന്മാര്‍ താരതമ്യം ചെയ്യാറുണ്ട്‌. ഒരു പാദം നിലത്തൂന്നിയും മറ്റേത്‌ തുടയോട്‌ ചേര്‍ത്തുവച്ചുമാണ്‌ ഗണപതി ഇരിക്കുന്നത്‌.

    നിലത്തൂന്നിയ പാദം ലൗകിക ജീവിത്തോടുള്ള ബന്ധമാണെങ്കില്‍ തുടയോട്‌ ചേര്‍ന്നിരിക്കുന്ന പാദം ജീവിതകാലത്ത്‌ തന്നെ ഏത്തേണ്ട ആത്മീയ ഉന്നതിയെ സൂചിപ്പിക്കുന്നു എന്നാണ്‌ കരുതുന്നത്‌.
    ഗണപതിയുടെ ഉണ്ണികുടവര്‍ എല്ലാ പ്രശ്നങ്ങളേയും ദഹിപ്പിക്കുന്ന ശക്തി മനുഷ്യനില്‍ തന്നെയുണ്ടെന്നുള്ളതിന്‍റെ സൂചനയാണത്രേ. മഹത്തായ ജീവിതത്തെ കുറിച്ചുള്ള സൂചനയായി ആനത്തലയെ കാണുന്നു. ഇത്രയും മഹത്തായതാണ്‌ ജീവിതമെങ്കിലും മനസ്‌ എല്ലായ്‌പോഴും ചഞ്ചലമാണെന്ന്‌ എലിയാകുന്ന വാഹനത്തിലൂടെ സൂചിപ്പിക്കുന്നു.

    ദാമ്പത്തിക സൗഖ്യം ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല വഴിപാടായി കരുതുന്നത്‌ ഗണപതി ഹോമമാണ്‌. ദമ്പതികളെ ഒരുമിപ്പിക്കാനും കുടുംബജീവിതം പുനരാരംഭിക്കാനും ഗണപതിക്കുള്ള ഹോമം ഉപകരിക്കും എന്നാണ്‌ കരുതുന്നത്‌.

    ഉണങ്ങിയ കൊട്ടത്തേങ്ങ, ശര്‍ക്കര, കദളിപ്പഴം, നാഴിത്തേന്‍, നെയ്യ് തുടങ്ങിയ മഹാഗണപതിയെ ധ്യാനിച്ച അഗ്നിയില്‍ ഹോമിക്കുന്ന ചടങ്ങാണ്‌ ഗണപതി ഹോമം.

    വിഘ്‌നനിവാരണത്തിനും ഗൃഹപ്രവേശനത്തിനും കച്ചവടാരംഭത്തിനും എല്ലാം ഗണപതി ഹോമം ഒഴിച്ചൂകൂടാനാകാത്ത കര്‍മ്മമായി മാറിയിട്ടുണ്ട്‌. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക ദൃവ്യങ്ങള്‍ ഉപയോഗിച്ചും ഹോമം നടത്താറുണ്ട്‌.

    ReplyDelete
  18. വിഘ്നേശ്വരനെക്കുറിച്ച് ആകെ അറിയുന്നത് ഗണപതി കല്ല്യാണം മാത്രമാണ്..താങ്കളുടെ വിവരണങ്ങള്‍ക്കു നന്ദി..
    പിന്നെ ഈ പാട്ട് നല്ല ഇഷ്ടവുമാണ്.
    വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാല്‍ക്കലുടക്കുവാന്‍ വന്നൂ.. വരികള്‍ നന്നായി അറിയില്ല.

    ReplyDelete
  19. കറുത്ത എഴുത്ത്September 9, 2008 at 11:29 AM

    മുംബായില്‍ ഗണേശോത്സവം കാണണം കാണണം എന്നു എന്നും വിചാരിക്കും. നടക്കത്തില്ല. ഇപ്പോഴിതാ ഗണപതിയെക്കുറിച്ചൊരു കവിത. അവാസനം കൊടുത്ത സമസ്കൃത വരികള്‍ ഏതു ഋഗ്വേദത്തിലെയാണ് ? അതൊന്നു വായിക്കണം. നടക്കുമോ എന്തോ?

    “അഗ്നി സ്വസ്ഥമിതു പങ്കജം ജനം
    നമാമി സ്ഫടികാവദാത പ്രഭോ
    നിഷ്കാമമസ്തഘന നിഷ്ഠം വിനാ
    അസ്തംഗമേഷു നിലയം പുന പ്രതിഷ്ഠാഃ”

    ReplyDelete
  20. ഷുഗര്‍ മാന്‍,ഇത്തരം വിഡിത്തം പറയല്ലേ എന്റാശാനെ!
    അവാസനം കൊടുത്ത സമസ്കൃത വരികള്‍ ഋഗ്വേദത്തിലെയാണ്!

    ഋഗ്വേദം ഒന്നല്ലെയുള്ളൂ!
    ഇനി വായന അതു നടക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല!

    “അഗ്നി സ്വസ്ഥമിതു പങ്കജം ജനം
    നമാമി സ്ഫടികാവദാത പ്രഭോ
    നിഷ്കാമമസ്തഘന നിഷ്ഠം വിനാ
    അസ്തംഗമേഷു നിലയം പുന പ്രതിഷ്ഠാഃ”

    ReplyDelete