എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, September 5, 2008

മതമില്ലാത്ത ജീവന്‍



ചിത്രo: പി.ആര്‍.രാജന്‍

ജീവന്‍ കിട്ടിയ ജീവന്‍
ഏഴാം ക്ലാസില്‍ നിന്നും
ഇറങ്ങിയോടി!

എത്തിപ്പെട്ടിടമോ
അരക്കില്ലവും!

മനസ്സിന്റെ തീയാല്‍
ചുവരുകള്‍ സ്വയം ഉരുകി
മതമില്ലാത്ത ജീവന്റെ
ജീവന്‍ ആരുമറിയാതെ,
ആ അരക്കിലത്തിലസ്തമിച്ചു!

17 comments:

  1. മതം എന്നാല്‍ അഭിപ്രായം എന്നാണ്. നിരീശ്വരവാദവും ഒരു മതമാണ്. ദൈവം ഇല്ല എന്ന് ഒരു വ്യക്തി വിശ്വസിയ്ക്കാന്‍ ആഗ്രഹിച്ചാല്‍ അതിനെ സ്റ്റേറ്റിന് എതിര്‍ക്കുവാനോ നിരുത്സാഹപ്പെടുത്തുവാനോ കഴിയില്ല എന്നിരിയ്ക്കെ മതനിഷേധവും ഒരു മതം തന്നെ. (കടപ്പാട്:ഇ-പത്രം,ഗീതു)

    ജീവന്‍ കിട്ടിയ ജീവന്‍
    ഏഴാം ക്ലാസില്‍ നിന്നും
    ഇറങ്ങിയോടി!
    ജീവന്‍ കിട്ടിയ ജീവന്‍
    ഏഴാം ക്ലാസില്‍ നിന്നും
    ഇറങ്ങിയോടി!......

    വായിക്കുക എന്റെ ഒരു പുതിയ കവിത

    ReplyDelete
  2. കൊള്ളാം സഗീര്‍.
    :)

    ReplyDelete
  3. ഗണേശനെക്കുറിച്ചുള്ള കവിത മതനിരപേക്ഷതയുടെ പര്യായമായിരുനെങ്കില്‍, ഇതു ഒരു സാമൂഹിക വിമര്‍ശനം കൂടിയാകുന്നു.
    അദമ്യം.

    ആശംസകള്‍

    ReplyDelete
  4. ഇതു നന്നായി.

    (ആ വാക്കുകള്‍ക്ക്‌ കടപ്പാടൊന്നും വേണ്ട
    അതൊരു സത്യം മാത്രം.
    കടപ്പാടു കൊടുക്കേണ്ട ചിലയിടത്ത്‌ അതു കൊടുത്തിരുന്നില്ല
    അതാണ്‌ എനിക്ക്‌ നിങ്ങളോടു പിണക്കം)

    ReplyDelete
  5. വളരെ നല്ല പോസ്റ്റ് ഇനിയും പ്രധീക്ഷിക്കുന്നു. ലൈവ് മലയാളം

    ReplyDelete
  6. കിടിലോല്‍ക്കിടിലം...

    എല്ലാം കൂടി പുസ്തകമായി പ്രസിദ്ധീകരിച്ചു കൂടേ? അങ്ങയുടെ കവിതകള്‍ എല്ലാം ഞാന്‍ നിധിപോലെ സൂക്ഷിച്ചു വച്ചിരിക്കുന്നു. കുറ്റം പര്റയുന്നവന്മാരോട്‌ പോയ് പണി നോക്കാന്‍ പറയൂ... ഇനിയുമിനിയും എഴുതൂ...

    പുതിയ കവിതകള്‍ക്കായി കാത്തിരിക്കുന്നു

    ReplyDelete
  7. നല്ല വരികള്‍....ഇഷ്ടമായി ഈ കുഞ്ഞിക്കവിത...

    ReplyDelete
  8. കറുത്ത എഴുത്ത്September 6, 2008 at 12:46 PM

    അരക്കില്ലത്തില്‍ കിടന്നു മരിച്ച ഗാന്ധാരിയുടെയും കൌരവരുടെയും സൂചന നന്നായിട്ടുണ്ട്. ആശാമ്യഹം. എന്നാല്‍ അത് ഒരു മതത്തിലുള്ള കഥയാണ്. അതെടുത്ത് ഉപയോഗിച്ചതു കൊണ്ട് സഗീര്‍ ആ മതത്തിന്റെ ആളാണെന്ന് ആളുകള്‍ വിചാരിക്കാന്‍ ഇടയുണ്ട്.. ഞാന്‍ മത കലാപം ഉണ്ടാക്കാന്‍ വേണ്ടി പറഞ്ഞതല്ല. ഇവിടെയുള്ള ആളുകളെ എനിക്കു നന്നായിട്ടറിയാം അതുകൊണ്ട് പറഞ്ഞതാണ്. ശേഷം കവിത നല്ലതായിട്ടുണ്ട്. ചുരുങ്ങിയ വാക്കുകളില്‍ പാഠപുസ്തകത്തെക്കുറിച്ചെല്ലാം ഉണ്ട്.

    ReplyDelete
  9. കാപ്പിലാനിട്ടു വച്ചിട്ടുണ്ട്!

    ഷുഗര്‍ മാന്‍, മൊത്തം തിരഞ്ഞിട്ടും ഗാന്ധാരിയേയും കൗരവരേയും കാണുന്നില്ലാ! എന്തായാലും താങ്കള്‍ പറഞ്ഞതു പോലെ വല്ല മത കലാപവും ഉണ്ടാവുമോ? പേടിയാവുന്നു!

    ReplyDelete
  10. മനസ്സിന്‍റെ തീയാണ് അരക്കില്ലത്തിന് തീ പിടിക്കുവാന്‍ ഹേതുവായത് എന്നതിനാല്‍ മനസ്സിന്‍റെ തീ അണക്കുന്നതിനാവണം നമ്മള്‍ മുന്‍ഗണന നല്‍കേണ്ടത്.ഫയര്‍ഫോഴ്സിന്‍റെ നമ്പര്‍ ഒരിക്കലും മറന്നു പോകരുതെന്ന് ശ്രീ.സഗീര്‍ ഈ കവിതയിലൂടെ ഓര്‍മ്മിപ്പിക്കുന്നു.ഇനിയും ഇത്തരം കവിതകള്‍ പ്രതീക്ഷിക്കുന്നു.നന്ദി നമസ്കാരം.

    താങ്കളുടെ 14 വേഗങ്ങള്‍ എന്ന കവിത ഒന്ന് പഠനവിധേയമാക്കിയിട്ടുണ്ട്.സമയം പോലെ അതൊന്ന് നോക്കി അഭിപ്രായം അറിയിക്കണം പഠനം ഇവിടെയുണ്ട് തെറ്റ് കുറ്റങ്ങള്‍ ക്ഷമിക്കണം എന്നപേക്ഷ.

    ReplyDelete
  11. 14 വ്യാഗങ്ങളു ഒക്കെ വായിച്ച്.. തെന്നെ, ഞാം *ഭാനായി സഗീറെ

    *ഫാന്‍

    ReplyDelete
  12. ജീവനെ വെറുതെ വിടു.. എല്ലാരും കൂടി ആ പാവം കൊച്ചനെ ഒരു വഴിക്കാക്കി. നന്നായി :)

    ReplyDelete