എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, September 9, 2008

ഒരു മഴചിത്രo: പി.ആര്‍.രാജന്‍

ഒരു മഴയാണ് എനിക്ക്
വീണ്ടും ജീവന്‍ നല്‍കിയത്!
ബോംബിന്റെ ഗര്‍ത്തങ്ങളിലെ,
ഒരു കുളത്തില്‍ അമ്മ
എനിക്ക് താരാട്ടു പാടി.

അമ്മയുടെ താരാട്ടില്‍ നിന്ന്‌
ഒരു നിത്യപ്രതീക്ഷയുടെ സ്വരം!

കലങ്ങിയ ഓര്‍മ്മകള്‍
ദേവദാസിച്ചിലങ്കകളിലെ
പാദങ്ങളില്‍ കിടന്നു ചിരിച്ചു!

തൊണ്ണകാട്ടി കരഞ്ഞ
എന്റെ വായില്‍
വിരലിട്ടു തന്നവര്‍!

കണ്ണുകള്‍ മുറുക്കിയടച്ച ഞാന്‍-
ചോദ്യത്തിനായ് തലനീട്ടും മുമ്പേ,
മഴ വീണ്ടും മരീചികയായി!

9 comments:

 1. ഒരു മഴയാണ് എനിക്ക്
  വീണ്ടും ജീവന്‍ നല്‍കിയത്!
  ബോംബിന്റെ ഗര്‍ത്തങ്ങളിലെ,
  ഒരു കുളത്തില്‍ അമ്മ
  എനിക്ക് താരാട്ടു പാടി.

  തുടര്‍ന്നു വായിക്കുക എന്റെ
  ഒരു പുതിയ കവിത

  ReplyDelete
 2. കലങ്ങിയ ഓര്‍മ്മകള്‍
  ദേവദാസിച്ചിലങ്കകളിലെ
  പാദങ്ങളില്‍ കിടന്നു ചിരിച്ചു!

  ചിന്ത പോകുന്ന ഓരോ വഴികള്‍..
  ആശംസകള്‍ :)

  ReplyDelete
 3. ബോംബിന്റെ ഗര്‍ത്തത്തില്‍ പാട്ടുപാടുന്ന ഭാഗം വായിച്ചപ്പൊ ഞാന്‍ കരഞ്ഞുപോയി. സഗീറേ, ഇതാണ് കവിത!

  ReplyDelete
 4. "തൊണ്ണകാട്ടി കരഞ്ഞ
  എന്റെ വായില്‍
  വിരലിട്ടു തന്നവര്‍!
  "

  അര്ഥവത്തായ വരികള്‍.

  സ്വന്തം ജീവിതത്തില്‍ നിന്നുമുള്ള ഒരേട് !!!

  ആശംസകള്‍

  ReplyDelete
 5. സബ്‌വേഴ്സീവ് ഡീകണ്‍സ്ട്രക്ഷന്‍ എന്ന കാവ്യരീതി ഇത്രമനോഹരമായി പരീക്ഷിച്ചിട്ടുള്ള മലയാള കവിതകള്‍ കാണുമോ എന്ന് സംശയം.

  കാലുകളിലെ ചിലങ്കകള്‍ എന്ന മുതലാളിത്ത സങ്കല്പത്തെ തലകീഴായ് നിറുത്തി ചിലങ്കകളിലെ കാലുകള്‍ എന്ന പ്രോലിറ്റേറിയന്‍ സങ്കല്പത്തിലാണ് സഗീര്‍ ഈ കവിതയെ കോര്‍ത്തിണക്കിയിരിക്കുന്നത്..

  ബോംബുകളുടെ ഗര്‍ത്തങ്ങളില്‍ അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് താരാട്ട് പാടേണ്ടിവരുന്ന, അലറിവിളിക്കുന്ന കുഞ്ഞിന്റെ വായില്‍ വിരലിട്ടുകൊടുക്കുന്ന (ഉണ്ണികളെ വരെ ഊ..... .. കളയുന്ന.. ഛായ്!) ഒരു സംസ്കാരത്തില്‍ കവി ആധുനികജീവിതത്തിന്റെ ഊഷരതകള്‍ (പിന്നെയും ഊ.. ഹൌ!) തിരിച്ചറിയുകയാണ്.

  മഴകാത്തുകഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍ ഒരു മാക്രിക്കുഞ്ഞിനെ മോഹിച്ചുപോയ് എന്ന് മഹാകവി കാരക്കാത്തോപ്പ് കേളുപ്പണിക്കര്‍ എഴുതിയതാണ് ഇത്തരുണത്തില്‍ എനിക്ക് ഓര്‍മവരുന്നത്.

  ഒരു മഴ എന്നമട്ടിലുള്ള സാമ്പ്രദായിക തലക്കെട്ട് ഒഴിവാക്ക് ഒരു മാക്രി എന്ന പുരോഗമനാത്മകമായ തലക്കെട്ട് കൊടുത്തിരുന്നെങ്കില്‍ കുറേക്കൂടി മെച്ചമായിരുന്നേനേ

  ReplyDelete
 6. റഫീഖ്,മലയാള കവിതയില്‍ ആദ്യമായാണ് ഇങ്ങിനെ ഒരു വാക്ക് ഉണ്ടാവുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.ഈ കവിതാ എഴുത്ത് രീതി ഞാന്‍ എന്റെ കവിതകളില്‍ പല അവസരങ്ങളിലും ഉപയോഗിച്ചിട്ടുള്ളതാണ്.പക്ഷെ ആരും ശ്രദ്ധിക്കപ്പെട്ടുവെന്ന് ഇന്നേവരെ എനിക്ക് തോന്നിയീട്ടീല്ല.അതിനു ആര്‍ക്കും നേരമില്ല!ഉള്ള നേരം കൊണ്ട് ഇവന്റെ കവിതയെ മറ്റുള്ളവര്‍ക്കിടയില്‍ ചീഞ്ഞു നാറിക്കാം എന്നാണല്ലൊ എവിടത്തുക്കാര്‍ ചെയ്യുന്നത്.ആരെല്ലാമോ നിനച്ചുവെച്ചത് ശരിയാണ് എന്ന് വരുത്തി തീര്‍ക്കലാണ് ഇന്ന് എവിടെ ഞാന്‍ കാണുന്നത്.അതില്‍ എനിക്ക് പരിഭവം ഇല്ല! പക്ഷെ ഞാന്‍ ഇതുവരെ എങ്ങിനെ എഴുതിയോ? അങ്ങിനെ തന്നെ തുടരും ഇതാണ് കവിത!ഇങ്ങിനെയാണ് കവിത!

  ReplyDelete
 7. പച്ച കരടി,ഉള്ള നേരം കൊണ്ട് ഇവന്റെ കവിതയെ മറ്റുള്ളവര്‍ക്കിടയില്‍ ചീഞ്ഞു നാറിക്കാം എന്നാണല്ലൊ എവിടത്തുക്കാര്‍ ചെയ്യുന്നത്!
  തുടരു..........അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍

  ReplyDelete
 8. അനിലിന് നന്ദി, അനുഭവങ്ങളാണ്‌ മനുഷ്യനെ മനുഷ്യനാക്കുന്നത്‌ എന്ന് വായിച്ചത്‌ ഞാന്‍ ഓര്‍ക്കുന്നു. ഇനിയും ഇതു വഴി വരികയും എന്റെ കവിതകള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ എന്തായാലും മടിക്കാതെ എന്നെ അറീക്കണമെന്നും ഉള്ള പ്രതീക്ഷയില്‍........

  ReplyDelete
 9. ന്തി ബെസ്റ്റിന്റെ കമേന്റിന്ന് ഞാന്‍ നല്‍കുന്ന മറുപടി ചോദ്യോത്തര രിതിയില്‍ താഴെ വായിക്കുക

  ന്തി ബെസ്റ്റ്‌:സബ്‌വേഴ്സീവ് ഡീകണ്‍സ്ട്രക്ഷന്‍ എന്ന കാവ്യരീതി ഇത്രമനോഹരമായി പരീക്ഷിച്ചിട്ടുള്ള മലയാള കവിതകള്‍ കാണുമോ എന്ന് സംശയം.

  ഞാന്‍:സംശയിക്കേണ്ട!സബ്‌വേഴ്സീവ് ഡീകണ്‍സ്ട്രക്ഷന്‍ എന്ന കാവ്യരീതി ഇത്രമനോഹരമായി പരീക്ഷിച്ചിട്ടുള്ള മലയാള കവി ഞാന്‍ മാത്രമാണ്‌.

  ന്തി ബെസ്റ്റ്‌:കാലുകളിലെ ചിലങ്കകള്‍ എന്ന മുതലാളിത്ത സങ്കല്പത്തെ തലകീഴായ് നിറുത്തി ചിലങ്കകളിലെ കാലുകള്‍ എന്ന പ്രോലിറ്റേറിയന്‍ സങ്കല്പത്തിലാണ് സഗീര്‍ ഈ കവിതയെ കോര്‍ത്തിണക്കിയിരിക്കുന്നത്.

  ഞാന്‍:നിങ്ങളുടെ ഈ തീര്‍ച്ചപ്പെടുത്തല്‍ തെറ്റാണ്‌.കാലുകളിലെ ചിലങ്കകള്‍ എന്നത്‌ മുതലാളിത്ത സങ്കലപ്പമല്ല! മറിച്ച്‌ അത്‌ തൊഴിലാളിത്ത സങ്കല്‍പ്പമാണ്‌!കാരണം,കാലില്‍ ചിലങ്ക്‌ കെട്ടുന്നത്‌ തെഴിലിനായിറ്റാണ്‌.അപ്പോള്‍ അതെ അങ്ങിനെ മുതലാളിത്ത സങ്കല്‍പ്പമാകും.മറിച്ച്‌ ചിലങ്കകളിലെ കാലുകള്‍ ഒരു പരിതി വരെ മുതലാളിത്തമാണ്‌.കാരണം കാലിലല്ല ചിലങ്ക കെട്ടുന്നത്‌.ചിലങ്കയിലാണ്‌ കാല്‍ കെട്ടുന്നത്‌.ഇതില്‍ നിന്ന് ഉയരുന്ന ശബ്ദമാണ്‌ മുതലാളിത്ത്വം.

  ന്തി ബെസ്റ്റ്‌:ബോംബുകളുടെ ഗര്‍ത്തങ്ങളില്‍ അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് താരാട്ട് പാടേണ്ടിവരുന്ന, അലറിവിളിക്കുന്ന കുഞ്ഞിന്റെ വായില്‍ വിരലിട്ടുകൊടുക്കുന്ന (ഉണ്ണികളെ വരെ ഊ..... .. കളയുന്ന.. ഛായ്!) ഒരു സംസ്കാരത്തില്‍ കവി ആധുനികജീവിതത്തിന്റെ ഊഷരതകള്‍ (പിന്നെയും ഊ.. ഹൌ!) തിരിച്ചറിയുകയാണ്.

  ഞാന്‍:താങ്കള്‍ പരയുന്ന ഛായ്‌,ഊ,ഹൌ ഒന്നു എന്താണ്‌ എന്ന് മനസിലയില്ല അടുത്ത വരി വായിച്ചില്ലേ!

  "അമ്മയുടെ താരാട്ടില്‍ നിന്ന്‌
  ഒരു നിത്യപ്രതീക്ഷയുടെ സ്വരം
  ‌പടവുകള്‍ കയറി പുറത്തിറങ്ങി!"

  ഇതാണ്‌ ഇവിടെ കൂട്ടി
  വയ്യിക്കേണ്ടത്‌ അല്ലാതെ

  "തൊണ്ണകാട്ടി കരഞ്ഞ
  എന്റെ വായില്‍
  വിരലിട്ടു തന്നവര്‍!" ഇതല്ല.

  ന്തി ബെസ്റ്റ്‌:മഴകാത്തുകഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍ ഒരു മാക്രിക്കുഞ്ഞിനെ മോഹിച്ചുപോയ് എന്ന് മഹാകവി കാരക്കാത്തോപ്പ് കേളുപ്പണിക്കര്‍ എഴുതിയതാണ് ഇത്തരുണത്തില്‍ എനിക്ക് ഓര്‍മവരുന്നത്.

  ഞാന്‍:മഹാകവി കാരക്കാത്തോപ്പ് കേളുപ്പണിക്കര്‍ എന്ന ഒരു കവിയുണ്ടോ?

  ന്തി ബെസ്റ്റ്‌:ഒരു മഴ എന്നമട്ടിലുള്ള സാമ്പ്രദായിക തലക്കെട്ട് ഒഴിവാക്ക് ഒരു മാക്രി എന്ന പുരോഗമനാത്മകമായ തലക്കെട്ട് കൊടുത്തിരുന്നെങ്കില്‍ കുറേക്കൂടി മെച്ചമായിരുന്നേനേ

  ഞാന്‍:ഈ കവിതയില്‍ അങ്ങിനെ ഒരു മാക്രിയെ പറ്റി ഓരിക്കലും പ്രതിപാദിക്കാത്തതിഞ്ഞാല്‍ താങ്കള്‍ക്ക്‌ ഇത്രക്കേ ഈ കവിത വായിച്ചു മനസില്ലാക്കാന്‍ പറ്റിയുള്ളു എന്ന ഒരു വിഷമത്താല്‍,ഈ പേരുമാറ്റിയാല്‍ കൊള്ളാം!നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി നമസ്ക്കാരം.

  ReplyDelete