അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Tuesday, September 16, 2008
അവിടെ മറഞ്ഞു നില്‍ക്കുന്നത് ഭൂമിയാണ്.
ചിത്രം:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
അടഞ്ഞു കിടക്കുന്ന വാതിലിനുമുന്നില്‍
താക്കോലുമായ് ഞാന്‍ നിന്നു!
ആ വാതില്‍ തുറക്കാന്‍
എനിക്ക് പേടിയാണ്!
അതിനുപിന്നില്‍ മറഞ്ഞു
നില്‍ക്കുന്നത് ഭൂമിയാണ്.
എന്റെ അറിവില്ലായ്മ എപ്പോള്‍
വേണമെങ്കിലും വഴുക്കി വീണേക്കാം!
വാതില്‍ തുറക്കാന്‍ സമയമായ്,
എന്റെ മുതുകില്‍ നിന്ന്
എനിക്കീ ഭൂമിയെ മാറ്റാം
എനിക്കീകുടൊഴിഞ്ഞീടാം!
വിശ്വാസത്തിന്റെ നിറങ്ങള്‍
ക്യാന്‍വാസില്‍ നിന്നും പറന്നകന്നു!
ഒന്നുമില്ലാത്ത ക്യാന്‍വാസില്‍,
നിറങ്ങളുമായ് ഒരു കൂട്ടം മനുഷ്യര്‍!
ഇവര്‍ക്കിടയില്‍ ജീവിതത്തിന്റെ
രണ്ടറ്റം മുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന-
സത്യം വെറുതെ പല്ലിളിച്ചു നിന്നു.
Save And Share : അവിടെ മറഞ്ഞു നില്‍ക്കുന്നത് ഭൂമിയാണ്.
എഴുതിയത് മുഹമ്മദ് സഗീർ പണ്ടാരത്തിൽ സമയം 11:34 PM
Subscribe to:
Post Comments (Atom)
പ്രഭഞ്ചരഹസ്യം കണ്ടുപിടിക്കാന്‍ ഒരുങ്ങിയ ശസ്ത്രജ്ഞന്മാര്‍ക്കയ് ഒരു കവിയുടെ കുറിപ്പ്!ഇതിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ കവിതയെന്നു വിളിക്കാം
ReplyDeleteഅടഞ്ഞു കിടക്കുന്ന വാതിലിനുമുന്നില്‍ താക്കോലുമായ് ഞാന്‍ നിന്നു!
ആ വാതില്‍ തുറക്കാന്‍ എനിക്ക് പേടിയാണ്
അതിനുപിന്നില്‍ മറഞ്ഞു നില്‍ക്കുന്നത് ഭൂമിയാണ്.......
തുടര്‍ന്നു വായിക്കുക
അതിനുപിന്നില്‍ മറഞ്ഞു
ReplyDeleteനില്‍ക്കുന്നത് ഭൂമിയാണ്.
എന്റെ അറിവില്ലായ്മ എപ്പോള്‍
വേണമെങ്കിലും വഴുക്കി വീണേക്കാം!
കവിയുടെ അറിവില്ലായ്മ കവി തന്നെ സമതികുന്നു ......പിന്നെ എന്ത് പറയാനാ ഈ കവിതയെ കുറിച്ചു
മൈ ഡ്രീംസ് എന്ന ഷിബു,ഞാന്‍ താങ്കളുടെ ഈ കമേന്റ് കണ്ടപ്പോള്‍ ആദ്യം ചെയ്തത് താങ്കളുടെ ബ്ലോഗില്‍ പോയി നോക്കുകയായിരുന്നു,
ReplyDeleteഅവിടെ ഞാന്‍ താങ്കളുടെതായി മൂന്ന് ബ്ലോഗുകള്‍ കണ്ടു. അതില്‍ ഒന്നില്‍ കവിതകള്‍ എഴുതിയും കണ്ടു.
അതില്‍ പലതും വായിച്ചു താങ്കളിലെ കവിത്വം എത്രയെന്ന് മനസിലായ് അതിന്നാല്‍ ഈ കമേന്റില്‍ ദു:ഖമില്ല! ഇനിയും കമേന്റുകള്‍ വരുമല്ലോ?
ഈ എന്റെ കവിതക്ക് അതുവരെ കാക്കാം എന്നിലെ ഈ കവിതയില്‍ എത്രമാത്രം വിവരമില്ലായ്മയുണ്ടെന്ന്!വെറെ കവിതാസ്വാദകരുമുണ്ടല്ലോ ഇവിടെ!
ഇതില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നത് താങ്കളുടെ കവിതയിലുള്ള വിവരമില്ലായ്മയാണ്.അത് ഇനി ബൂലേകവും അറിയുമെന്നു മാത്രം.
ആദ്യം കവിതയിലടങ്ങിയ ഉള്ളടക്കം അറിയൂ,എന്നിട്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതുക നിങ്ങള്‍.
ഞാന്‍ ആദ്യമേ പറഞ്ഞു:
പ്രഭഞ്ചരഹസ്യം കണ്ടുപിടിക്കാന്‍ ഒരുങ്ങിയ ശസ്ത്രജ്ഞന്മാര്‍ക്കയ് ഒരു കവിയുടെ കുറിപ്പ്!ഇതിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ കവിതയെന്നു വിളിക്കാം.
ഇതു വ്യക്തിഹത്യയാണ്. ‘പ്രഭ’ഞ്ചരഹസ്യം എന്നതു വിശ്വപ്രഭയെ മാത്രം ഉദ്ദേശിച്ച് എഴുതിയതാണ്. ഞാന്‍ പ്രതിഷേധിക്കുന്നു.
ReplyDeleteസഗീർ പണ്ടാരത്തിൽ എന്ന കവിയുടെ മരണം കണ്ടേ അടങ്ങു എന്നു ചിലർക്കു വാശി ഉണ്ടൊന്നൊരു സംശയം. എന്തായാലും ഒരടിക്കുള്ള ലക്ഷണം കാണുന്നു വീണ്ടും വരാം അടിനടക്കട്ടെ,
ReplyDeleteസഗീറേ, ഇതിന് വിശ്വപ്രഭ എന്താ മറുപടി പറയുന്നതെന്നു നോക്കാം. ഹല്ല പിന്നെ.
ReplyDeleteമൈഡ്രീംസിന് ശ്രീ സഗീറിന്റെ കവിതകളെ വിലയിരുത്താന്‍ എന്ത് അര്‍ഹത? മലയാളം ബ്ലോഗിലെ ഏറ്റവും പ്രശസ്ത കവികളില്‍ ഒരാളാണ് സഗീര്‍ പണ്ടാരത്തില്‍. അങ്ങനെ ഒരു കവിയ്ക്ക് അറിയില്ലായ്മ എന്നൊക്കെ ചുമ്മാ തട്ടിവിടരുത്.
ReplyDeleteസഗീര്‍, ഈ കവിതയുടെ പേര് ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍ എന്നാക്കണം. എന്റെ വിനീതമായ ഒരു അപേക്ഷയാണ്
എനിക്കിഷ്ടപ്പെട്ട മറ്റൊരു കവിത. അടഞ്ഞ വാതിലിനു മുന്നില്‍ താക്കോലുമായി നിന്നെന്നു പറയുന്നു. അതിനു പിന്നില്‍ ഭൂമി മറഞ്ഞു നില്‍ക്കുന്നെന്നു പറയുന്നു. അപ്പോള്‍ വാതില്‍ ഭൂമിയിലല്ലേ? പിന്നെ ഭൂമി മുതുകത്താണെന്നു പറയുന്നു. അപ്പോള്‍ ഭൂമി എവിടെയാണെന്നു പിടി കുട്ടുന്നില്ലെന്നു വരുന്നു. മാത്രമല്ല ചിത്രത്തില്‍ ഈശോമിശിഹായായ തമ്പുരാനാണ് വാതിലിനു മുന്നില്‍. ഇനി തിരുമേനിയാണോ താക്കോലുമായി നിന്നത്? കര്‍ത്താവേ! ഈശോ എനിക്കു പേടിയാണെന്നൊക്കെ പറയുവോ? എന്നതാണൊ ആവോ? എനിക്കൊരെത്തും കിട്ടുന്നില്ല.
ReplyDeleteഅടഞ്ഞു കിടക്കുന്ന വാതിലിനുമുന്നില്‍
ReplyDeleteതാക്കോലുമായ് ഞാന്‍ നിന്നു!
ആ വാതില്‍ തുറക്കാന്‍
എനിക്ക് പേടിയാണ്!
സംഭ്രമജനകമായ വരികള്‍.ആകാംഷയുടെ മുള്‍മുന മേല്‍ തട്ടുന്നുണ്ട്.
അതിനുപിന്നില്‍ മറഞ്ഞു
നില്‍ക്കുന്നത് ഭൂമിയാണ്.
എന്റെ അറിവില്ലായ്മ എപ്പോള്‍
വേണമെങ്കിലും വഴുക്കി വീണേക്കാം
ശോ, സസ്പെന്‍സ് പൊട്ടിച്ചു. പോട്ടെ.
അറിവില്ലായ്മമൂലം വഴുക്കി ആരു വീഴും? കവിയോ?
വാതില്‍ തുറക്കാന്‍ സമയമായ്,
എന്റെ മുതുകില്‍ നിന്ന്
എനിക്കീ ഭൂമിയെ മാറ്റാം
എനിക്കീകുടൊഴിഞ്ഞീടാം!
ഭൂമി ഡബിള്‍ റോളിലാണോ, വാതിലിനപ്പുറത്തെ ഒന്നു, മുതുകത്തെ വേറൊന്ന്. മുതുകത്തു ഭൂമിയും താങ്ങി കിടക്കുന്ന താങ്കള്‍ കിടക്കുന്ന കൂട് സംസാര സാഗരത്തിലാവും കിടക്കുന്നതെന്നു കരുതുന്നു.
വിശ്വാസത്തിന്റെ നിറങ്ങള്‍
ക്യാന്‍വാസില്‍ നിന്നും പറന്നകന്നു!
ഒന്നുമില്ലാത്ത ക്യാന്‍വാസില്‍,
നിറങ്ങളുമായ് ഒരു കൂട്ടം മനുഷ്യര്‍
കലക്കന്‍ വരികള്‍.വിശ്വാസത്തിന്റെ നിറങ്ങള്‍ പറന്നുപോയി,കാലിയായ ആ ക്യാന്‍വാസില്‍ നിറങ്ങള്‍ ചാലിച്ചു ഒരു കൂട്ടം മനുഷ്യര്‍, അങ്ങിനെയല്ലെ ഉദ്ദേശിക്കുന്നതു? വിശ്വാസങ്ങളില്ലാത്ത ലോകത്തു ജീവിക്കുക നരകതുല്യം തന്നെ !!!
ഇവര്‍ക്കിടയില്‍ ജീവിതത്തിന്റെ
രണ്ടറ്റം മുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന-
സത്യം വെറുതെ പല്ലിളിച്ചു നിന്നു.
ഇവര്‍ക്കിടയില്‍, ആര്‍ക്കിടയില്‍? വിശ്വാസം നഷ്ടപ്പെട്ട ജനതക്കിടയില്‍ ആവും അല്ലെ? ഇവിടെ സത്യത്തിനു ജീവിക്കണമെങ്കില്‍ ബുദ്ധിമുട്ടു തന്നെയാണ്. പല്ലിളിക്കാതെ രക്ഷയില്ല.
ഉഗ്രം , നന്നായിരിക്കുന്നു.
എന്റെ അറിവില്ലായ്മ എപ്പോള്‍
ReplyDeleteവേണമെങ്കിലും വഴുക്കി വീണേക്കാം
Super lines sageer
congrats
മുട്ടുവിന്‍ തുറക്കപെടും
ReplyDeleteയാചിക്കുവിന്‍ തരപ്പെടും
പിന്നെ ആ പടം
വളരെ പ്രസിദ്ധമാണത്,
ആ വാതിലിന് താക്കൊല്‍ പഴുതില്ലാ
“മനസാക്ഷിയാകുന്ന വാതിലില്‍
മുട്ടുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കുക”
എന്നാ പ്രതീകാത്മകതയാണീ
ചിത്രത്തില്‍ കൂടി പറഞ്ഞിരുന്നത് .....
ഒരിക്കലും ആ വാതില്‍ പുറത്ത് നിന്ന് തുറക്കില്ല
ദൈവത്തിന്റെ സ്വരം കേള്‍ക്കുന്ന മനസാക്ഷി വാതില്‍ അകത്തു നിന്ന് തുറക്കണം...
ഇങ്ങനെ ഒരു വിയോജിപ്പ് അറിയിക്കുന്നു.
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
ഇതില്‍ വലിയ ആശയം ഒളിച്ചു വച്ചിട്ടുണ്ടങ്കില്‍
ഒന്നു വെളിപ്പെടുത്തു.. ഇല്ലങ്കില്‍ ഞാനും വെറുതെ ...വെറുതെ പല്ലിളിച്ചു നിന്നു മടങ്ങാം ..
സഗീര്‍ നന്നായി പടം വരക്കും.
ReplyDeleteപക്ഷേ കവിതയില്‍ വരച്ചിരിക്കുന്ന ചിത്രം ഒട്ടും മനസിലാകുന്നില്ല സഗീര്‍
( അതായതു കവിതയുടെ വരികള്‍ )
താക്കോലുമായി ആര് വരും .യേശുവോ ?
അതുപോലെ പലരും ചോദിച്ച ചോദ്യം ഞാനും ചോദിക്കുന്നു .വാതിലിനു പിന്നിലും ഭൂമി എന്‍റെ മുതുകിലും ഭൂമി ,അതെങ്ങനെ ?
സത്യം പല്ലിളിക്കട്ടെ.
പക്ഷേ ഒരു കാര്യം
ഒരിക്കലും ഒരു കവി കവിതയുടെ അര്‍ഥം പറഞ്ഞുകൊടുക്കരുത് .എന്‍റെ അപേക്ഷയാണ് സഗീര്‍ .അപേക്ഷയാണ് ..അവിടെ സത്യം ( കവി ) മാത്രമേ ജയിക്കാന്‍ പാടുള്ളൂ ..പ്ലീസ് ഡോണ്ട് ടെല്‍ ദ സീക്രെട്സ്.
കഷ്ടം. ദാ വീണ്ടും അടി തുടങ്ങി. മാപ്പു പറയലും, കെട്ടിപ്പിടിച്ച് കരഞ്ഞ് മൂക്കു ചീറ്റലും കണ്ടപ്പോള്‍ തോന്നി ഇനിയിവിടെ അടിക്കു പകരം ക്രിയാത്മകവിമര്‍ശനങ്ങളായിരിക്കും എന്ന്.
ReplyDelete“നമ്മള്‍ ഞണ്ടുകള്‍ തന്നെ”
മുന്‍പത്തെ ഒരു കമന്‍റില്‍ സഗീര്‍ പറഞ്ഞ വാക്കുകള്‍
ReplyDeleteപച്ചകരടിയും,കുറ്റിചൂലും,അനോണി മാഷ് എന്ന വിലാസിനി അമ്മാളും,അനോണി ആഷാനും,കാവാലനും,കാപ്പിലാനും,ഷുഗര്‍ മാനും, തേജോപുഗുവനും,അരൂപികുട്ടനും,ചിത്രകോരന്‍(ചിത്രകാരനല്ല),വിചാരം, ധ്വനിയും,അചാര്യനും,പിഷാരടി മാഷും ഇപ്പോളിതാ ന്തി ബെസ്റ്റും.......
സഗീര്‍ ഈ കൂട്ടത്തില്‍ ഷാരടിയുടെ പേരെടുത്തെഴുതിയതു മോശമായിപ്പോയി. എവിടെയെങ്കിലും ഞാന്‍ നിങ്ഗ്ങളെ കുറ്റമ്പറഞ്ഞതു ചൂണ്ടിക്കാണിക്കാമോ? എല്ലാവരും നിങ്ങള്‍ ചിത്രങ്ങള്‍ മോഴ്ടിച്ചു എന്നു പറഞ്ഞപ്പൊഴും ഞാന്‍ അവരെ എതിര്‍ത്തിട്ടേയുള്ളൂ. എനിക്കു കഴിയൂന്ന ഏറ്റവും ശക്തമായ ഭാഅഷയില്‍ ഞാന്‍ എപ്പോഴും സഗീര്‍ എന്ന കവിയെക്കുറിച്ച് നല്ലതു മാത്രം പറയുകയും, പുകഴ്ത്തുകയും മാത്രമേ ചെയ്തിട്ടുള്ളൂ. ഇനി സഗീര്‍ എന്നെക്കുറിച്ച് ഇങ്ങനെയാണു വിചാരിച്ചിരിക്കുന്നതെങ്കില്‍ ഇനി മേലില്‍ ഞാന്‍ സഗീറിന്‍റെ കവിതകള്‍ തേടി ഇവിടെ വരില്ല. വിട വാങ്ങുന്നു
സഗീറേ.. ഒരു തെറ്റിദ്ധാരണ (വിവരമില്ലായ്മ എന്ന് മറ്റുള്ളവര്‍ പറഞ്ഞാല്‍ എന്നെ ഒന്നും പറയരുത്) മാറ്റാന്‍ ആണ് ഈ കമന്റ്.
ReplyDeletemy dreams-നെ ഷിബു എന്ന് വിളിച്ചതിനെ പറ്റിയാണ് എഴുതുന്നത്. ബോഗറില്‍ ഈയിടെ കൂട്ടിച്ചേര്‍ത്ത ഒരു സാധനമാണ് "..... Follows These Blogs :" എന്നത്. അതായത് നിങ്ങള്‍ക്കിഷ്ടപ്പെട്ട ബ്ലോഗുകള്‍ നിങ്ങള്‍ക്ക് അതില്‍ ചേര്‍ക്കാം. my dreams എന്നയാളുടെ പ്രൊഫൈലില്‍ കാണുന്ന ബ്ലോഗുകളില്‍ ഒരെണ്ണം മാത്രമേ അയാളുടേതായുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ "ആദ്യാക്ഷരി" എന്ന 'പ്രശസ്തമായ' ബ്ലോഗ് എഴുതിയത് "അപ്പു" എന്ന ഷിബുവാണ്. ആ പ്രിഫൈലില്‍ കണ്ട ഷിബു ആണ് my dreams എന്ന് സഗീറിന് തോന്നിയത് മറ്റാരുടേയും കുഴപ്പമല്ല. (my dreams-ന്റെ പേര് ഷിബു എന്നാണോ എന്നൊന്നും എനിക്കറിയില്ല)