ചിത്രo: പി.ആര്‍.രാജന്‍
അവനുടെ ഇന്നലെ:
ലാത്തിയടിയേറ്റ ശരീരം,
ചോരയോലിച്ചീടുന്നു!
രക്തത്തിനായ് ആര്‍ക്കുന്നു-
ഈച്ചകള്‍ ചുറ്റിലും.
അവന്‍ നല്‍കിയ
നിവേദനങ്ങള്‍
ചവട്ടുകൊട്ടയില്‍!
അവനുടെ ഇന്ന്:
വടിവൊത്ത ഖാദി,
കീശയില്‍ ഗാന്ധി!
ആവശ്യങ്ങള്‍ക്കായ്
യാചിക്കുന്നു,
മനുഷ്യര്‍ ചുറ്റിലും.
അവര്‍ നല്‍കിയ
നിവേദനങ്ങള്‍
ചവട്ടുകൊട്ടയില്‍!
"നിവേദനങ്ങള്‍ യാചിക്കുന്നു"
ReplyDeleteഒരു പുതിയ കവിത വായിച്ചു കൊള്ളൂ,ദയവായി അഭിപ്രായങ്ങള്‍ എഴുതാതിരിക്കുക.എഴുതിയാലും പ്രസിദ്ധീകരിക്കുന്നതല്ല!ഇത് ഒരു അഭ്യര്‍ത്ഥനയായി കാണുക!
അവനുടെ ഇന്ന്:
ReplyDeleteആവശ്യങ്ങള്‍ക്കായ്
യാചിക്കുന്നു,
മനുഷ്യര്‍ ചുറ്റിലും.
വളരെ അർത്ഥവത്തായ വരികൾ.
മുന്‍പത്തെ ഒരു കമന്‍റില്‍ സഗീര്‍ പറഞ്ഞ വാക്കുകള്‍
ReplyDeleteപച്ചകരടിയും,കുറ്റിചൂലും,അനോണി മാഷ് എന്ന വിലാസിനി അമ്മാളും,അനോണി ആഷാനും,കാവാലനും,കാപ്പിലാനും,ഷുഗര്‍ മാനും, തേജോപുഗുവനും,അരൂപികുട്ടനും,ചിത്രകോരന്‍(ചിത്രകാരനല്ല),വിചാരം, ധ്വനിയും,അചാര്യനും,പിഷാരടി മാഷും ഇപ്പോളിതാ ന്തി ബെസ്റ്റും.......
സഗീര്‍ ഈ കൂട്ടത്തില്‍ ഷാരടിയുടെ പേരെടുത്തെഴുതിയതു മോശമായിപ്പോയി. എവിടെയെങ്കിലും ഞാന്‍ നിങ്ഗ്ങളെ കുറ്റമ്പറഞ്ഞതു ചൂണ്ടിക്കാണിക്കാമോ? എല്ലാവരും നിങ്ങള്‍ ചിത്രങ്ങള്‍ മോഴ്ടിച്ചു എന്നു പറഞ്ഞപ്പൊഴും ഞാന്‍ അവരെ എതിര്‍ത്തിട്ടേയുള്ളൂ. എനിക്കു കഴിയൂന്ന ഏറ്റവും ശക്തമായ ഭാഅഷയില്‍ ഞാന്‍ എപ്പോഴും സഗീര്‍ എന്ന കവിയെക്കുറിച്ച് നല്ലതു മാത്രം പറയുകയും, പുകഴ്ത്തുകയും മാത്രമേ ചെയ്തിട്ടുള്ളൂ. ഇനി സഗീര്‍ എന്നെക്കുറിച്ച് ഇങ്ങനെയാണു വിചാരിച്ചിരിക്കുന്നതെങ്കില്‍ ഇനി മേലില്‍ ഞാന്‍ സഗീറിന്‍റെ കവിതകള്‍ തേടി ഇവിടെ വരില്ല. വിട വാങ്ങുന്നു
സഗീര്‍ ബ്ലോഗിലെ എന്റെ ഒരു സുഹൃത്ത് പരിചയപ്പെടുത്തിയതാണ് നിങ്ങളുടെ കവിതകള്‍, കവിത വായിക്കുന്നത് ഇഷ്ടമില്ലാതിരുന്ന എന്നോട് അദ്ദേഹം ചാറ്റില്‍ പറഞ്ഞു സാജന്‍ അദ്ദേഹത്തിന്റെ ഒരു കവിത വായിക്കൂ മുഴുവനും വായിക്കാതെ കമ്പ്യൂട്ടെറിന്റെ മുമ്പില്‍ നിന്നെഴുന്നേല്‍ക്കില്ല എന്ന് ആ പറഞ്ഞത് എത്ര സത്യമാണെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു ഈ കഴിഞ്ഞ മണിക്കൂറുകളില്‍:)
ReplyDeleteചുരുക്കി പറഞ്ഞാല്‍ എന്നെയും താങ്കളുടെ നൂറുകണക്കിനാരാധകരില്‍ ഒരാളാക്കിയതിനാല്‍ ആ ബ്ലോഗിലെ ആത്മാര്‍ത്ഥ സുഹൃത്തിനു നന്ദി പറയുന്നു. ഇതാണ് ശരിക്കുമുള്ള ആത്മാര്‍ത്ഥത് അല്ലേസഗീര്‍ ജി?
സമയക്കുറവുകള്‍മൂലം കമന്റുകള്‍ ഒന്നും വായിക്കാന്‍ കഴിഞ്ഞില്ല പക്ഷേ എല്ലാത്തിനും നല്ല പ്രതികരണങ്ങള്‍ ഉണ്ടെന്ന് കാണുമ്പോള്‍ തന്നെ ആ കവിതകളുടെ നെലവാരം ഊഹിക്കാമല്ലൊ?
ഇത്രയും കൂലങ്കക്ഷങ്ങളും വൈവിധ്യങ്ങളും ആയ സ്ഫോടനാത്മകങ്ങളുടെ പരിച്ഛേദങ്ങളാണ് താങ്കളുടെ കവിതകള്‍ എന്നതില്‍ എന്നില്‍ രോമാഞ്ചം ഉണ്ടാക്കുന്നു, മലയാളത്തിനു ലഭിച്ച വരദാനമാണ് താങ്കള്‍ എന്നു പറയുന്നതില്‍ സന്തോഷമുണ്ട്, മലയാളം ബ്ലോഗിങ്ങിലെ പുലികളുടെ മധ്യത്തിലാണ് താങ്കളുടെ ഇനിയുള്ള സ്ഥാനമെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തി ഇല്ല:)
ചില സംശയങ്ങളുണ്ട് എനിക്ക് കവിതകളെ പറ്റി അതൊന്നു ചോദിച്ചോട്ടെ,
താങ്കളുടെ കവിതകള്‍ ഒക്കെ പ്രസിദ്ധീകരിക്കാന്‍ ഭാഗ്യംകിട്ടിയത് ഏത് ആനുകാലികങ്ങള്‍ക്കാണ്?
ഇത്രയും വേഗം എങ്ങനെയാണ് താങ്കള്‍ കവിതകള്‍ എഴുതുന്നത്?
എപ്പോഴാണ് ഈ വരികള്‍ മനസ്സില്‍ ഓടിയെത്തുന്നത്?
അത് വരികളായി വരുകയാണോ അതോ ഒരു ടൊപിക് വന്നിട്ട് താങ്കള്‍ വരികളാക്കുകയാണോ?
ഈ വലിയ കലാകാരന്‍മാര്‍ പറയുന്നത് പോലെ താങ്കള്‍ കഞ്ചാവോ മദ്യമോ കവിതയെഴുതുന്നതിനു വേണ്ടി ഉപയോഗിക്കാറുണ്ടോ?
താങ്കളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച
കവികള്‍ ആരെല്ലാമാണ്?
ആ ഫോണ്‍ നമ്പര്‍ വാലിഡല്ലേ ഞാന്‍ ബാക്കി കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കാം
നന്നായിട്ടുണ്ട്....
ReplyDeleteനന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!
പിഷാരടി മാഷേ........താങ്കള്‍ താങ്കളുടെ ബ്ലോഗിലെഴുതിയ (എമ്പോസിഷന്‍ ആയി ബൂലോക മഹാകവി പണ്ടാരത്തിന്‍റെ ഏതെങ്കിലും ഒരു കവിത ഒരു പ്രാവശ്യം വായിപ്പിക്കുകയും ചെയ്യുന്നതായിരിക്കും)ഇതു തന്നെ ധാരളമല്ലേ?
ReplyDeleteസാജന്‍,ഇതു വരെ ഫോണ്‍ വിളിച്ചില്ലല്ലോ? നമ്പര്‍ ശരിക്കുള്ളതാണ്!
ReplyDeleteനരികുകുന്നനും,
മുല്ലപൂവിനും നന്ദി,
ഇനിയും ഇതു വഴി വരികയും എന്റെ കവിതകള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ എന്തായാലും മടിക്കാതെ എന്നെ അറീക്കണമെന്ന പ്രതീക്ഷയില്‍
സസ്നേഹം,
മുഹമ്മദ് സഗീര്‍
വടിവൊത്ത ഖാദി,
ReplyDeleteകീശയില്‍ ഗാന്ധി!
ആര് അധികാരത്തില്‍ വന്നാലും
നിവേദനങ്ങള്‍ക്ക് സ്ഥാനം
ചവറ്റു കുട്ടാ തന്നെ :)
പിഷാരടി മാഷ് സഗീറിനെ കളിയാക്കിയതാന്നാരാ പറഞ്ഞു തന്നേ. സഗീറങ്ങനൊന്നും ചിന്തിക്കത്തില്ലെന്നൊറപ്പാ. പിന്നാരാ പറഞ്ഞു തന്നേ.
ReplyDeleteഇതു നല്ല കഥ. എമ്പോസിഷന്‍ ആയി ബൂലോക മഹാ കവി പണ്ടാരത്തിന്‍റെ കവിത ഒരു പ്രാവശ്യം വായിപ്പിക്കും എന്നു പറഞ്ഞതില്‍ എന്താണു തെറ്റ്?
ReplyDeleteതാങ്കളെ മഹാകവി എന്നു വിളിച്ചതാണോ?
അതോ എമ്പോസിഷന്‍ കൊടുക്കും എന്നു പറഞ്ഞതോ? എമ്പോസിഷന്‍ കൊടുക്കുന്നത് ഏതെങ്കിലും പാഠഭാഗമല്ലേ? സഗീറിന്‍റെ കവിതകള്‍ നിരവധി അര്‍ത്ഥം ഉള്ളവയാണ്. ഒരാളെങ്കിലും അതു വായീച്ചാല്‍ അത്രയും നന്ന് എന്നുദ്ദേശീച്ചാണ് അങ്ങനെ പറഞ്ഞത്. അതു കാണുന്ന താങ്കളെ പരിചയമില്ലാത്ത ഒരാള്‍ കൂടി അങ്ങയുടെ ബ്ലോഗ് കണ്ടാല്‍ അത്രേം നല്ലതല്ലേ? ഇവിടെ ഷാരടി സഗീറിനെ അപമാനിച്ചെന്നു കരുതിയത് എന്തുകൊണ്ടാണെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല്. ഒന്നു വ്യക്തമാക്കാമോ?